7.89 ലക്ഷത്തിന്റെ എസ്‌യുവി വിറ്റതോടെ സ്‌കോഡ ഷോറൂമില്‍ തിരക്ക്! കൈയ്യില്‍ കിട്ടാന്‍ 4 മാസം കാത്തിരിപ്പ്

ചെക്ക് റിപ്പബ്ലിക്കന്‍ ബ്രാന്‍ഡായ സ്‌കോഡ ഇതുവരെ പുറത്തിറക്കിയിരിക്കുന്നതില്‍ വെച്ച് ഏറ്റവും ചെറിയ എസ്‌യുവിയാണ് കൈലാക്. 7.89 ലക്ഷം രൂപ മുതല്‍ 14.40 ലക്ഷം രൂപ വരെയാണ് സ്‌കോഡ കൈലാക്കിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. ക്ലാസിക്, സിഗ്‌നേച്ചര്‍, സിഗ്‌നേച്ചര്‍ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് സബ് 4 മീറ്റര്‍ എസ്‌യുവി ഓഫര്‍ ചെയ്യുന്നത്. ബ്രില്യന്റ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍, കാന്‍ഡി വൈറ്റ്, ടൊര്‍ണാഡോ റെഡ്, ഡീപ് ബ്ലാക്ക്, ലാവ ബ്ലൂ, ഒലിവ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ തെരഞ്ഞെടുക്കാം. ഇക്കഴിഞ്ഞ ദിവസം സ്‌കോഡ പുത്തന്‍ വാഹനത്തിന്റെ കസ്റ്റമര്‍ ഡെലിവറി ആരംഭിച്ചിരുന്നു.

ഇതോടെ സ്‌കോഡ കൈലാക്കിന്റെ കാത്തിരിപ്പ് കാലയളവ് വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി നോക്കാം. ഈ വര്‍ഷം മെയ് മാസത്തോടെ ആദ്യ ഘട്ടത്തില്‍ 33,000 യൂണിറ്റ് കൈലാക് വിതരണം ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്. ആദ്യം ഉത്പാദിപ്പിക്കുന്നതില്‍ ഭൂരിഭാഗവും ഉയര്‍ന്ന സ്‌പെക്ക് വേരിയന്റുകളായിരിക്കും. എന്നാല്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ബേസ് ക്ലാസിക് വേരിയന്റിനാണ്. നിലവില്‍ കൈലാക്കിന്റെ കാത്തിരിപ്പ് കാലയളവ് 4 മാസത്തിലെത്തിയിരിക്കുകയാണ്.

skoda kylaq

ക്ലാസിക് ട്രിമ്മിനാണ് ഏറ്റവും ദൈര്‍ഘ്യമേറിയ കാത്തിരിപ്പ് കാലയളവ്. മാനുവല്‍ ഗിയര്‍ബോക്‌സും പരിമിതമായ കളര്‍ ഓപ്ഷനുകളും മാത്രമാണ് ലഭ്യമാകുന്നതെങ്കിലും ഇത് ചോദിച്ച് വാങ്ങുകയാണ് ജനങ്ങള്‍. സ്‌കോഡ കൈലാക്കിനെ കുറിച്ച് പറയുമ്പോള്‍ ഇതിന് 3,995 mm നീളവും 1,975 mm വീതിയും 1,575 mm ഉയരവുമുണ്ട്. 2,566 മില്ലിമീറ്റര്‍ വീല്‍ബേസുള്ള സബ് കോംപാക്ട് എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് 189 മില്ലിമീറ്ററാണ്.

കാഴ്ച്ചയില്‍ കൈലാക്ക് ഒരു ബേബി കുഷാഖ് പോലെ തോന്നും. സ്പ്ലിറ്റ് ഹെഡ്ലാമ്പുകള്‍, ബോക്സി പ്രൊഫൈല്‍, ഷോര്‍ട്ട് ഓവര്‍ഹാങ്ങുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സ്‌കോഡയുടെ മോഡേണ്‍-സോളിഡ് ഡിസൈന്‍ ഭാഷയിലാണ് കൈലാക്കിന്റെ രൂപകല്‍പ്പന. ബട്ടര്‍ഫ്‌ലൈ ഗ്രില്ലിന്റെ ആധുനിക രൂപമാണ് മുന്‍വശത്ത് ഉപയോഗിച്ചിരിക്കുന്നതും. എല്‍ഇഡി ഡിആര്‍എല്ലുകളും ഹെഡ്ലാമ്പുകളും എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായിരിക്കും.

skoda kylaq rear profile

കൈലാക് ഒരൊറ്റ 1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിനിലാണ് വിപണിയില്‍ എത്തുന്നത്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുമായി ജോടിയാക്കിയിരിക്കുന്ന ടിഎസ്‌ഐ എഞ്ചിന് 113 bhp പവറും 179 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. മിഡ്-സ്‌പെക്ക് സിഗ്‌നേച്ചറിന് 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഓപ്ഷന്‍ ലഭിക്കില്ല.

ഇതിന് 6 സ്പീഡ് മാനുവല്‍ ഉണ്ടായിരിക്കും. വെറും 10.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കൈലാക്കിന് കഴിയുമെന്ന് സ്‌കോഡ അവകാശപ്പെടുന്നു. ഇതിന് 446 ലിറ്റര്‍ എന്ന ക്ലാസ്-ലീഡിംഗ് ബൂട്ട് സ്‌പേസും ലഭിക്കുന്നു. പിന്‍ സീറ്റുകള്‍ മടക്കിവെച്ചാല്‍ ഇത് 1,265 ലിറ്ററായി ഉയര്‍ത്താം.

6 എയര്‍ബാഗുകള്‍, സെന്‍ട്രല്‍ ലോക്കിംഗ്, മാനുവല്‍ ഡേ/നൈറ്റ് IRVM, ISOFIX ആങ്കറുകള്‍, 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഓട്ടോ എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, പവര്‍ വിന്‍ഡോകള്‍, മാനുവല്‍ എസി, റിയര്‍ എസി വെന്റുകള്‍, ഡിജിറ്റല്‍ എംഐഡിയുള്ള അനലോഗ് ഡയലുകള്‍, ഫ്രണ്ട് സെന്റര്‍ ആം റെസ്റ്റ്, 12V ചാര്‍ജിംഗ് സോക്കറ്റ് (ഫ്രണ്ട്), ടില്‍റ്റ് സ്റ്റിയറിംഗ് അഡ്ജസ്റ്റ്, പവര്‍ഡ് വിംഗ് മിററുകള്‍, ഫാബ്രിക് സീറ്റുകള്‍, 4-സ്പീക്കർ എന്നിവയാണ് ക്ലാസിക്കിലെ ഫീച്ചറുകള്‍.

സിഗ്‌നേച്ചര്‍ ട്രിമ്മില്‍ 16 ഇഞ്ച് അലോയ് വീലുകള്‍, ടിപിഎംഎസ്, റിയര്‍ ഡീഫോഗര്‍, 5 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, എസി വെന്റുകളിലും ഡോര്‍ ഹാന്‍ഡിലുകളിലും ക്രോം ഗാര്‍ണിഷ്, യുഎസ്ബി ടൈപ്പ്-സി സ്ലോട്ട് (ഫ്രണ്ട്), റിയര്‍ പാഴ്സല്‍ ഷെല്‍ഫ്, 2 ട്വീറ്ററുകള്‍ എന്നിവയും ക്ലാസിക്കിന്റെ സവിശേഷതകളും ലഭിക്കുന്നു.

skoda kylaq steering wheeel

റിയര്‍ സെന്റര്‍ ആം റെസ്റ്റ്, 10-ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, ഓട്ടോ എസി, ഡിജിറ്റല്‍ ഡയലുകള്‍, പവര്‍ ഫോള്‍ഡിംഗ് വിംഗ് മിററുകള്‍, ക്രോം ഗാര്‍ണിഷ് ഉള്ള ലെതര്‍ റാപ്പ്ഡ് സ്റ്റിയറിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, ഡാഷ് ഇന്‍സേര്‍ട്ടുകളും പാഡില്‍ ഷിഫ്റ്ററുകളുമടക്കമുള്ള സവിശേഷതകള്‍ സിഗ്‌നേച്ചര്‍+ ട്രിം ട്രിമ്മില്‍ ലഭിക്കുന്നു.

കൈലാക്കിന്റെ പ്രസ്റ്റീജ് ട്രിമ്മില്‍ 17 ഇഞ്ച് അലോയ് വീലുകള്‍, റിയര്‍ വൈപ്പര്‍, ഓട്ടോ-ഡിമ്മിംഗ് IRVM, പവര്‍ഡ് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയ്ക്കൊപ്പം സിഗ്‌നേച്ചര്‍+ ന്റെ എല്ലാ സവിശേഷതകളും ലഭിക്കുന്നു. മാരുതി ബ്രെസ, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV 3XO, കിയ സോനെറ്റ് തുടങ്ങിയ മോഡലുകളുമായാണ് ഇത് മത്സരിക്കുന്നത്.

More from DriveSpark

Article Published On: Thursday, January 30, 2025, 17:39 [IST]
English summary
Skoda kylaq compact suv waiting period reached 4 months depending up on variant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X