മലയാളി പേരിട്ട കാറല്ലേ ഹിറ്റാകാതിരിക്കുമോ! 4 മാസം കൊണ്ട് സ്‌കോഡയുടെ ബെസ്റ്റ് സെല്ലറായി കൈലാക്ക്

പുറത്തിറങ്ങി കുറച്ച് മാസങ്ങള്‍ കൊണ്ട് തന്നെ വിപണിയില്‍ മുന്നിലെത്തുന്ന ചില കാറുകള്‍ ഉണ്ട്. അവ ആ കമ്പനികളുടെ ഭാഗ്യമായി മാറുന്നു. സമീപകാലത്ത് പുറത്തിറങ്ങിയ കാറുകളില്‍ മാരുതി ഫ്രോങ്ക്‌സ്, ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്‌സ്റ്റര്‍, മഹീന്ദ്ര XUV 3XO എന്നിവയെ അക്കൂട്ടത്തില്‍ പെടുത്താവുന്നതാണ്. ഇപ്പോള്‍ ഈ പട്ടികയിലേക്കുള്ള പുതിയ എന്‍ട്രിയാണ് സ്‌കോഡ കൈലാക്ക്. മലയാളിയായ മുഹമ്മദ് സിയാദ് പേരിട്ട ഈ സബ് 4 മീറ്റര്‍ എസ്‌യുവി നിലവില്‍ ചെക്ക് ബ്രാന്‍ഡിന്റെ ബെസ്റ്റ് സെല്ലറാണ്. വിപണിയില്‍ എത്തി 4 മാസം കൊണ്ടാണ് കൈലാക്ക് സ്‌കോഡയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ ആയി മാറിയതെന്നതാണ് കൗതുകം.

നിലവില്‍ പ്രതിമാസം 5000 യൂണിറ്റ് കൈലാക്കുകളാണ് സ്‌കോഡ വിതരണം ചെയ്യുന്നത്. കുറഞ്ഞ വിലയില്‍ മോഡേണ്‍ ഫീച്ചറുകള്‍ സജ്ജീകരിച്ചെത്തിയ കൈലാക്കിന്റെ വരവോടെ സ്‌കോഡയുടെ മറ്റ് മോഡലുകളായ കുഷാഖ്, സ്ലാവിയാ കൊഡിയാക് എന്നിവയുടെ വില്‍പ്പന കുറഞ്ഞുവെന്ന് പറയേണ്ടതില്ലെല്ലോ. 2025 മെയ് മാസത്തില്‍ കൈലാക്കിന് 4949 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. അതേസമയം സ്ലാവിയ സെഡാന്‍ വാങ്ങാന്‍ 937 ഉപഭോക്താക്കളാണ് സ്‌കോഡ ഷോറൂമിലെത്തിയത്.

skoda kylaq india first owner

പോയ മാസം കുഷാഖ് മിഡ്‌സൈസ് എസ്‌യുവിയുടെ വില്‍പ്പന 644 യൂണിറ്റും ഫുള്‍സൈസ് എസ്‌യുവിയായ കൊഡിയാക്കിന്റെ വില്‍പ്പന 208 യൂണിറ്റുമായിരുന്നു. ഈ കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ 7.89 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ പുറത്തിറങ്ങിയതോടെ കൈലാക്ക് വിപണയില്‍ വലിയ ഓളം സൃഷ്ടിച്ചു. തുടക്കത്തില്‍ മികച്ച ബുക്കിംഗ് ലഭിക്കാന്‍ ഈ അഗ്രസീവ് വില നിര്‍ണയം സഹായിച്ചുവെന്ന് വേണം കരുതാന്‍.

ആമുഖ വില അവസാനിച്ചതോടെ നിലവില്‍ 8.25 ലക്ഷം രൂപ മുതലാണ് ഈ കാറിന്റെ വില തുടങ്ങുന്നത്. നിലവില്‍ ഈ കാറിന്റെ ഡെലിവറിക്കായി ഏതാനും മാസങ്ങളുടെ കാത്തിരിപ്പ് കാലയളവുണ്ട്. ബേസ് ക്ലാസിക് വേരിയന്റിനാണ് ഏറ്റവും ഉയര്‍ന്ന കാത്തിരിപ്പ് കാലയളവ് ഉള്ളത്. മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ മാത്രമുള്ള ഈ വേരിയന്റ് കൈയ്യില്‍ കിട്ടാന്‍ 5 മാസം കാത്തിരിക്കണം.

അതേസമയം, മിഡ്-സ്‌പെക്ക് സിഗ്‌നേച്ചര്‍, സിഗ്‌നേച്ചര്‍ + വേരിയന്റുകള്‍ക്ക് ഏകദേശം 3 മാസത്തെ കാത്തിരിപ്പ് കാലയളവുണ്ട്. അതേസമയം, ഏറ്റവും ഉയര്‍ന്ന പ്രെസ്റ്റീജ് വേരിയന്റിന് 2 മാസത്തെ കാത്തിരിപ്പ് കാലയളവാണുള്ളത്.കുഷാഖ്, സ്ലാവിയ എന്നിവയ്ക്ക് ശേഷം ഇന്ത്യ 2.0 പദ്ധതിയുടെ കീഴില്‍ സ്‌കോഡ പുറത്തിറക്കിത മൂന്നാമത്തെ മോഡലാണ് കൈലാക്ക്.

skoda kylaq base variant

സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആറ് തരത്തില്‍ ക്രമീകരിക്കാവാവുന്ന ഇലക്ട്രിക് സീറ്റുകള്‍, ഡ്യുവല്‍-സ്‌പോക്ക് മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഇലക്ട്രിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി എന്നിങ്ങനെ ഫീച്ചര്‍ റിച്ചായാണ് കാര്‍ വരുന്നത്.

1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിനാണ് സ്‌കോഡ കൈലാക്കിന് തുടിപ്പേകുന്നത്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ബന്ധിപ്പിക്കുന്ന ഈ എഞ്ചിന്‍ 113 bhp പവറും 179 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. സബ് കോംപാക്ട് എസ്‌യുവിയുടെ മാനുവല്‍ പതിപ്പുകള്‍ ലിറ്ററിന് 19.68 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ലിറ്ററിന് 19.05 കിലോമീറ്ററാണ് ഓട്ടോമാറ്റിക് വേരിയന്റുകളുടെ ഇന്ധനക്ഷമത പറയുന്നത്.

skoda kylaq base variant interior

മറ്റ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് കാറുകളെ പോലെ കൈലാക്കും സേഫ്റ്റിയില്‍ മികച്ച് നില്‍ക്കുന്നു. ഇന്ത്യയുടെ സ്വന്തം ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട് ഈ മോഡല്‍. ഇതില്‍ സ്റ്റാന്‍ഡേര്‍ഡായി തന്നെ 6 എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം പോലുള്ള സേഫ്റ്റി ഫീച്ചറുകള്‍ സജ്ജീകരിച്ചിരിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, June 11, 2025, 13:53 [IST]
English summary
Skoda kylaq posted 4949 unit sales in may 2025 brands best seller for fourth consecutive month
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X