8 മാസത്തിനുള്ളില്‍ വാങ്ങിയത് 30000 ഇന്ത്യക്കാര്‍! ബ്രാന്‍ഡിനെ ഒറ്റക്ക് ചുമലിലേറ്റി 7.55 ലക്ഷത്തിന്റെ എസ്‌യുവി

ചെക്ക് റിപബ്ലിക്കന്‍ കാര്‍ ബ്രാന്‍ഡ് ആയ സ്‌കോഡയുടെ എന്‍ട്രി ലെവല്‍ മോഡലായി ഒമ്പത് മാസം മുമ്പാണ് കൈലാക് (Skoda Kylaq) പുറത്തിറങ്ങിയത്. അന്ന് 7.89 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ വിപണിയില്‍ എത്തിയ ഈ സബ് കോംപാക്ട് എസ്‌യുവി വില്‍പ്പനയുടെ കാര്യത്തില്‍ ഇത് ഇതിനകം തന്നെ അതിന്റെ എല്ലാ മുന്‍ഗാമികളെയും മറികടന്നു. ഇതിനുള്ള ഒരു കാരണം അതിന്റെ താങ്ങാനാവുന്ന വില തന്നെയാണ്. കൈലാക് ഇപ്പോള്‍ ഒരു വില്‍പ്പന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. 2024 അവസാനത്തോടെ പുറത്തിറങ്ങിയ എസ്‌യുവിയുടെ 30,000 യൂണിറ്റുകള്‍ ഇതിനോടകം ഇന്ത്യന്‍ നിരത്തുകളിലെത്തി കഴിഞ്ഞു.

2025 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ സ്‌കോഡ മൊത്തം 46,000 കാറുകളാണ് ഇന്ത്യയില്‍ വിറ്റത്. ഈ കാലയളവില്‍ കമ്പനിയുടെ വില്‍പ്പനയുടെ 65% സംഭാവന ചെയ്തത് കൈലാക് ആണെന്നതാണ് അത്ഭുതകരം. 2025 മാര്‍ച്ചിലായിരുന്നു ഏറ്റവും മികച്ച നടന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാസത്തില്‍ 5,364 കൈലാക് ആണ് സ്‌കോഡ വിറ്റത്. 32% വര്‍ധനവോടെ ഒന്നാം പാദത്തിലെ 10,205 യൂണിറ്റുകളില്‍ നിന്ന് രണ്ടാം പാദത്തില്‍ 13,509 യൂണിറ്റുകളാക്കി ഉയര്‍ത്തി സ്ഥിരമായ വളര്‍ച്ച കൈവരിക്കുന്നു.

skoda kylaq at showroom

ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ വില്‍പ്പന 6,476 യൂണിറ്റുകളായി. ഇന്ത്യയില്‍ കോംപാക്ട് എസ്‌യുവികള്‍ക്കുള്ള ഡിമാന്‍ഡ് കാരണം കൈലാക്് കമ്പനിയുടെ വില്‍പ്പനയ്ക്ക് ഉത്തേജനം നല്‍കുമെന്ന് തുടക്കത്തില്‍ തന്നെ പ്രതീക്ഷിച്ചിരുന്നു. കാരണം കഴിഞ്ഞ പതിറ്റാണ്ടിന്റെ തുടക്കത്തില്‍ ഫാബിയ നിര്‍ത്തലാക്കിയതിന് ശേഷം സ്‌കോഡയില്‍ നിന്ന് 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ കാര്‍ പുറത്തിറങ്ങിയിരുന്നില്ല.

സ്‌കോഡയിലെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള മോഡലായ കൈലാക്ക് ആദ്യമായി കാര്‍ വാങ്ങുന്നവരെയും ഹാച്ച്ബാക്കുകളില്‍ നിന്ന് അപ്‌ഗ്രേഡ് ചെയ്യുന്നവരും ഉള്‍പ്പെടെ പുതിയൊരു വിഭാഗം ഉപഭോക്താക്കളെ ആകര്‍ഷിച്ചു. ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ സ്‌കോഡ വലിയ സാധ്യതകള്‍ കാണുന്നുണ്ട്. നിലവില്‍ കമ്പനിയുടെ ടച്ച് പോയിന്റുകളുടെ എണ്ണം 310 ആയി വളര്‍ന്നു.

skoda kylaq ranveer singh

കൈലാക്കിനെ കുറിച്ച് പറയുമ്പോള്‍ ഈ എസ്‌യുവി ഏഴ് വേരിയന്റുകളിലായി ലഭ്യമാണ്. നിലവില്‍ 7.55 ലക്ഷം മുതല്‍ 12.80 ലക്ഷം രൂപ വരെയാണ് വില പോകുന്നത്. അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ ചെറിയ കാറുകളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചതോടെ കൈലാക്കിന്റെ വിലയില്‍ 1.19 ലക്ഷം രൂപ വരെ കുറവുണ്ടായി. ഇപ്പോള്‍ കൂടുതല്‍ പ്രാപ്യമായ വിലയില്‍ ലഭ്യമാകുന്നതിനാല്‍ കൈലാക് ഉത്സവകാലത്ത് സ്‌കോഡ ഷോറൂമില്‍ ആളെക്കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

115 bhp പവറും 178 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് കൈലാക്കിന്റെ ഹൃദയം. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. കാറിന് സിറ്റിയില്‍ ലിറ്ററിന് 19.05 കിലോമീറ്ററും ഹൈവേയില്‍ ലിറ്ററിന് 19.68 കിലോമീറ്ററുമാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത. മണിക്കൂറില്‍ 188 കിലോമീറ്ററാണ് കൈലാക്കിന്റെ ടോപ് സ്പീഡ്.

സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, വെര്‍ട്ടിസ് എന്നീ കാറുകള്‍ പണിയുന്ന അതേ MQB-A0-IN പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച കൈലാക്കില്‍ കമ്പനി സുരക്ഷയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നു. എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്ന കാര്‍ ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിട്ടുണ്ട്. മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ 32-ല്‍ 30.88 പോയിന്റും കുട്ടികളുടെ സംരക്ഷണത്തില്‍ 49-ല്‍ 45 പോയിന്റും സ്‌കോര്‍ ചെയ്തു.

നാല് യാത്രക്കാര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന വിശാലമായ ഇന്റീരിയര്‍ ഇതിനുണ്ട്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആറ് തരത്തില്‍ ക്രമീകരിക്കാവാവുന്ന ഇലക്ട്രിക് സീറ്റുകള്‍, ഡ്യുവല്‍-സ്പോക്ക് മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഇലക്ട്രിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ലെതറെറ്റ് അപ്ഹോള്‍സ്റ്ററി എന്നീ ഫീച്ചറുകള്‍ എസ്യുവിയില്‍ നല്‍കിയിരിക്കുന്നു.

skoda kylaq interior

പ്രീമിയം നിലവാരം, ഡ്രൈവിംഗ് ഡൈനാമിക്സ്, സുരക്ഷ, ആക്രമണാത്മക വിലനിര്‍ണയം എന്നിവയുടെ സംയോജനത്തിലൂടെ കൈലാക് സ്‌കോഡയുടെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. കെലാക്കിന്റെ സിഎന്‍ജി പതിപ്പ് പുറത്തിറക്കുന്നതിനെക്കുറിച്ച് കമ്പനി ആലോചിക്കുന്നുണ്ട്. ലോഞ്ച് തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിലവില്‍ ബദല്‍ ഇന്ധനത്തിന് ഇന്ത്യയില്‍ ലഭിക്കുന്ന സ്വീകാര്യത കൈലാക്് സിഎന്‍ജിയെ ജനപ്രിയമാക്കാന്‍ സാധ്യതയുണ്ട്.

More from DriveSpark

Article Published On: Monday, September 29, 2025, 13:13 [IST]
English summary
Skoda kylaq sales crossed 30000 units since late 2024 launch price specs mileage feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X