വില പ്രഖ്യാപനത്തിന് മുമ്പേ സ്‌കോഡ ഒക്ടാവിയ RS വിറ്റുതീര്‍ന്നു! സെഡാനെ ഹോട്ടാക്കുന്ന സംഗതികള്‍ ഇവയാണ്

പരിമിതമായ അളവില്‍ വില്‍പ്പനക്കെത്തുന്ന സ്പെഷ്യല്‍ കാറുകള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നത് ഇന്ത്യയില്‍ പതിവു കാഴ്ചയായി മാറിയിട്ടുണ്ട്. ഫോക്സ്വാഗണ്‍ ഗോള്‍ഫ് GTI വില്‍പ്പനക്കെത്തിച്ചപ്പോള്‍ ആയിരുന്നു അവസാനം ഇത് കണ്ടത്. ഇപ്പോള്‍ സ്‌കോഡ ഓക്ടാവിയ RS മോഡലിന്റെ ഇന്ത്യക്ക് അനുവദിച്ച 100 യൂണിറ്റുകളും വില പ്രഖ്യാപനത്തിന് മുമ്പേ വിറ്റഴിഞ്ഞതായി സ്‌കോഡ ഇന്ത്യ സ്ഥിരീകരിച്ചു. ഔദ്യോഗിക വില പ്രഖ്യാപനത്തിന് മുമ്പേ തന്നെ സോള്‍ഡ് ഔട്ട് ആയത് വാഹനപ്രേമികള്‍ക്കിടയിലെ സെഡാനിന്റെ സ്വീകാര്യത വ്യക്തമാക്കുന്നു. പരിമിതമായ എണ്ണത്തില്‍ മാത്രം ഇന്ത്യയിലെത്തുന്ന ഈ സ്പോര്‍ട്സ് സെഡാനിന്റെ ബുക്കിംഗ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ആരംഭിച്ചത്.

ബുക്കിംഗിനുള്ള ടോക്കണ്‍ തുക 2.5 ലക്ഷം രൂപയായിരുന്നു. കംപ്ലീറ്റ്ലി ബില്‍റ്റപ്പ് യൂണിറ്റായി (സിബിയു) ഇറക്കുമതി ചെയ്യുന്ന പെര്‍ഫോമന്‍സ് സെഡാനിന്റെ വില പ്രഖ്യാപനം ഒക്ടോബര്‍ 17-നാണ് നടക്കാന്‍ പോകുന്നത്. കസ്റ്റമര്‍ ഡെലിവറി നവംബര്‍ ആറ് മുതല്‍ ആരംഭിക്കും. വില പ്രഖ്യാപനത്തിന് മുമ്പേ തന്നെ സ്‌കോഡ ഒക്ടാവിയ RS എന്ന മോഡലിനെ ഹിറ്റാക്കി മാറ്റിയ സംഗതികള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചാലോ?.

skoda octavia rs

കിടിലന്‍ ലുക്ക്

ഗ്രില്‍, മിററുകള്‍, വിന്‍ഡോ സറൗണ്ട്സ് എന്നിവയിലെ ഗ്ലോസ് ബ്ലാക്ക് ഡീറ്റെയിലിംഗ് ഈ മോഡലിനെ ആകര്‍ഷകമാക്കുന്നു. RS ബമ്പറുകള്‍, ബ്ലാക്ക് എക്‌സ്‌ഹോസ്റ്റ് ടിപ്പുകള്‍, റിയര്‍ സ്പോയിലര്‍ എന്നിവ സ്‌കോഡ മോഡലിന് അഗ്രസീവ് ലുക്ക് നല്‍കുന്നു. 19 ഇഞ്ച് 'എലിയാസ്' അലോയ് വീലുകളും 225/40 R19 ടയറുകളുമാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. മാമ്പ ഗ്രീന്‍, കാന്‍ഡി വൈറ്റ്, റേസ് ബ്ലൂ, മാജിക് ബ്ലാക്ക്, വെല്‍വെറ്റ് റെഡ് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

സ്പോര്‍ട്ടി ഇന്റീരിയര്‍

വാഹനത്തിന്റെ അകത്തളത്തിലേക്കും സ്പോര്‍ട്ടി തീം പടര്‍ത്തിയിരിക്കുന്നു. മുന്‍വശത്തെ സ്പോര്‍ട്സ് സീറ്റുകള്‍ ഹീറ്റിംഗ്, മസാജ്, മെമ്മറി ഫംഗ്ഷനുകള്‍ എന്നിവയോടുകൂടിയ സ്യൂഡിയ, ലെതറെറ്റ് എന്നിവയാല്‍ അലങ്കരിച്ചിരിക്കുന്നു. കാര്‍ബണ്‍ ഫിനിഷ് ആക്‌സന്റുകള്‍, റെഡ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ്, ബ്ലാക്ക് ഹെഡ്‌ലൈനര്‍ എന്നിവ പ്രീമിയം ലുക്ക് നല്‍കുന്നു. ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, അലുമിനിയം പെഡലുകള്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് മറ്റ് ഹൈലൈറ്റുകള്‍.

skoda octavia rs interior

ടെക് സമ്പന്നം

മോഡേണ്‍ ടെക്നോളജിയുടെ കാര്യത്തിലും ഓക്ടാവിയ RS ഒട്ടും പിന്നിലല്ല. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന 32.77 സെന്റീമീറ്റര്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 26.03 സെന്റീമീറ്റര്‍ വെര്‍ച്വല്‍ കോക്ക്പിറ്റ്, 11 സ്പീക്കറുകളും സബ്വൂഫറും ഉള്‍പ്പെടുന്ന 675W കാന്റണ്‍ ഓഡിയോ സിസ്റ്റം എന്നിവ ഇതിലുണ്ട്. കൂളിംഗോടുകൂടിയ വയര്‍ലെസ് ചാര്‍ജിംഗ്, ഒന്നിലധികം യുഎസ്ബി-സി പോര്‍ട്ടുകള്‍, 3-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകള്‍.

പവര്‍ഫുള്‍ എഞ്ചിന്‍

2.0 ലിറ്റര്‍ ടിഎസ്ഐ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് സ്‌കോഡ ഒക്ടാവിയ RS-ന് കരുത്തേകുന്നത്. 265 bhp പവറും 370 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 7-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഫ്രണ്ട്-വീലിലേക്ക് പവര്‍ അയക്കുന്നു. വെറും 6.4 സെക്കന്‍ഡിനുള്ളില്‍ 0-100kmph വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കുമെന്ന് സ്‌കോഡ അവകാശപ്പെടുന്നു.

skoda octavia rs sold out

സ്‌കോഡ ഒക്ടാവിയ RS പെർഫോമൻസ് സെഡാനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി ഇലക്ട്രോണിക്കലി പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രോഗ്രസീവ് സ്റ്റിയറിംഗ്, സ്പോര്‍ട് ട്യൂണ്‍ഡ് സസ്പെന്‍ഷന്‍, RS സ്പെസിഫിക് എക്‌സ്‌ഹോസ്റ്റ് സെറ്റപ്പ് എന്നിവ ഒക്ടാവിയ RS-ന് സാധാരണ ഓക്ടാവിയയേക്കാള്‍ മികച്ച ഹാന്‍ഡ്ലിംഗും ഡ്രൈവിംഗ് എക്സ്പീരിയന്‍സും സമ്മാനിക്കുന്നു.

സേഫ്റ്റിയിലും മുറ്റാണ്

സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്‌കോഡ സ്വീകരിച്ചിരിക്കുന്നത്. 10 എയര്‍ബാഗുകള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്പോട്ട് ഡിറ്റക്ഷന്‍, ലെയ്ന്‍ അസിസ്റ്റ്, മള്‍ട്ടി-കൊളീഷന്‍ ബ്രേക്കിംഗ്, ഇഎസ്സി, ഇബിഡിയോട് കൂടിയ എബിഎസ് എന്നിവ കാറിന്റെ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നു. 360-ഡിഗ്രി ക്യാമറ, ഇന്റലിജന്റ് പാര്‍ക്ക് അസിസ്റ്റ്, ബൂട്ടിനായുള്ള വെര്‍ച്വല്‍ പെഡലോടുകൂടിയ കീലെസ് എന്‍ട്രി എന്നിവ ഡ്രൈവിംഗ് കൂടുതല്‍ സുഗമമാക്കുന്നു.

skoda octavia rs safety assistant

ഒക്ടാവിയ RS മോഡലിന് 600 ലിറ്റര്‍ ബൂട്ട് ശേഷിയുണ്ട്. ഇത് 1,555 ലിറ്ററായി ഉയര്‍ത്താം. 50 ലിറ്റര്‍ ആണ് ഫ്യുവല്‍ ടാങ്ക് ശേഷി. ഇന്ത്യക്കായി അനുവദിച്ച 100 യൂണിറ്റുകളും വില പോലും അറിയേണ്ട കാര്യമില്ലെന്ന് പറഞ്ഞ് ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത് സ്‌കോഡ ഒക്ടാവിയ RS എന്ന മോഡലിന്റെ കള്‍ട്ട് സ്റ്റാറ്റസിന്റെ തെളിവാണ്. സിബിയു റൂട്ടില്‍ വരുന്നതിനാല്‍ ഏകദേശം 50 ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയിലാണ് വില പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Friday, October 10, 2025, 16:46 [IST]
English summary
Skoda octavia rs all 100 units allocated sold out before scheduled price announcement on october 17
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X