ഒക്ടാവിയയുടെ രണ്ടാം ബാച്ചും വിറ്റുപോയി; സ്കോഡ പോലും വിറച്ചു പോയി ഡിമാൻ്റ് കണ്ട്

ഇതിഹാസ മോഡലുകളെല്ലാം ഇപ്പോൾ തിരിച്ചു വരവിൻ്റെ പാതയിലാണല്ലോ. സ്കോഡയുടെ പെർഫോമൻസ് രാജാവായ ഒക്ടാവിയ ആർഎസ് മോഡൽ ഇപ്പോൾ തിരികെ വന്നതും 100 യൂണിറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റു പോയത്. അത് കൊണ്ട് കമ്പനി രണ്ടാമത്തെ ബാച്ച് കൊണ്ടുവരാനുളള തയ്യാറെടുപ്പിലാണെങ്കിലും ആ ബാച്ചിനുള്ള ബുക്കിങ്ങും കഴിഞ്ഞു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ. എന്നാൽ സത്യം അതാണ്. ആകെ മൊത്തം 350 ബുക്കിങ്ങുകളാണ് സ്കോഡ ഒക്ടാവിയ ആർഎസ് മോഡലിന് ലഭിച്ചത്. അതിൽ ആദ്യത്തെ 100 യൂണിറ്റുകൾക്ക് ശേഷം ഇപ്പോൾ രണ്ടാമത്തെ ബാച്ച് വരുമ്പോൾ ആദ്യം ബുക്ക് ചെയ്തവർക്കാണ് മുൻഗണന. മൂന്നാമത്തെ ബാച്ചും കൂടി ഇറക്കേണ്ടി വരുമെന്നാണ് തോന്നുന്നത്.

ഗോൾഫ് ജിടിഐ അവതരിപ്പിച്ചപ്പോഴും ഇതേ ഡിമാൻ്റ് ആണ് ലഭിച്ചിരുന്നത്. അതിന് ശേഷം വീണ്ടും അടുത്ത ബാച്ച് കമ്പനി കൊണ്ടുവരികയായിരുന്നു. 49.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് സ്കോഡ ഒക്‌ടാവിയ RS ഇന്ത്യയിൽ പുനരവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും അടുത്ത എതിരാളിയായ ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ ഹാച്ച്ബാക്കിനേക്കാൾ കുറഞ്ഞ വിലയിൽ സെഡാൻ അവതരിപ്പിക്കാൻ കഴിഞ്ഞത് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന് വരും ദിവസങ്ങളിൽ മേൽകൈ നൽകുമെന്ന് 100 ശതമാനം ഉറപ്പാണ്.

Skoda Octavia Rs Second Batch Sold Out

മുൻ തലമുറ ഒക്ടാവിയ RS 245 മോഡലിനെ അപേക്ഷിച്ച്, പുതിയ പെർഫോമൻസ് സെഡാൻ വാങ്ങണമെങ്കിൽ 14 ലക്ഷം രൂപ അധികം കൊടുക്കേണ്ടതായി വരും. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇത്രയും അധികം പൈസ മുടക്കേണ്ടതായി വരുന്നതെന്ന് മാത്രം. ഗോൾഫ് GTI യിലും ഉപയോഗിക്കുന്ന ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ പ്രശസ്തമായ 'EA888' 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ഒക്ടാവിയ RS-ന്റെ ഹൃദയം.

7 സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ 261 bhp കരുത്തിൽ പരമാവധി 370 Nm ടോർക്ക് വരെ നിർമിക്കാനാവും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പുതിയ സ്കോഡ ഒക്ടാവിയ RS 6.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. അതേസമയം മണിക്കൂറിൽ 250 കിലോമീറ്ററാണ് പെർഫോമൻസ് സെഡാന് പുറത്തെടുക്കാനാവുന്ന പരമാവധി വേഗം.

Skoda Octavia Rs Second Batch Sold Out

സെഡാന് സ്റ്റാൻഡേർഡായി ഒരു സ്പോർട്സ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ വിൽക്കുന്ന ഒക്ടാവിയ RS-ൽ ഡൈനാമിക് ഷാസിസ് കൺട്രോൾ (DCC) ഇല്ല എന്നതാണ് ഒരു കുറവ് പറയാവുന്നത്. ഹാൻഡ്‌ലിംഗ് ഒപ്റ്റിമൈസ് ചെയ്യുന്നതിനായി കാറിന്റെ സസ്‌പെൻഷൻ ഡാംപിംഗ്, സ്റ്റിയറിംഗ് സിസ്റ്റം, ട്രാൻസ്മിഷൻ എന്നിവ ഈ ഫംഗ്ഷൻ നിരന്തരം മാറ്റങ്ങൾ വരുത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫ്രണ്ട് ആക്സിലിലെ ഇലക്ട്രോണിക് കൺട്രോൾഡ് ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ വരെ സ്കോഡ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇത് ഹൈ-സ്പീഡിൽ പോലും വാഹനത്തിൻ്റെ ഒപ്റ്റിമൽ ഗ്രിപ്പ് ഉറപ്പാക്കുകയും നല്ല ട്രാക്ഷൻ നിലനിർത്താനും സഹായിക്കും. സ്റ്റാർട്ട് ബട്ടൺ ദീർഘനേരം അമർത്തിയാൽ ഒരു "ഇമോഷൻ സ്റ്റാർട്ട്" ഫീച്ചറും ഒക്ടാവിയയുടെ പെർഫോമൻസ് പതിപ്പിൽ സജീവമാകും. എഞ്ചിൻ നേരിട്ട് 2,100 ആർഎമ്മിലേക്ക് പവർ വർധിപ്പിക്കുന്ന സംവിധാനമാണിത്. സുരക്ഷയ്ക്ക് പ്രത്യേക പരിഗണന നൽകുന്ന കാർ കൂടിയാണിത്.

Skoda Octavia Rs Second Batch Sold Out

യൂറോപ്യൻ നിർമാണ നിലവാരത്തിനൊപ്പം പുതിയ ഒക്ടാവിയ RS-ൽ 10 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, MSR, ASR, EDL, HBA, DSR, RBS, ESBS, MCB, TPMS എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. എക്സ്റ്റീരിയറിനേക്കാൾ ആഡംബരത്തിലാണ് കാറിന്റെ അകത്തളം പണിതിറക്കിയിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, November 13, 2025, 11:09 [IST]
English summary
Skoda octavia rs second batch sold out in india truth behind this
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X