വർക്കിച്ചാ യെവൻ പുലിയാണ് കേട്ടാ! സ്കോഡ ഒക്ടാവിയ RS ബുക്കിങ്ങ് ഇന്ന് ആരംഭിച്ചു

പെർഫോമൻസിൻ്റേയും പവറിന്റേയും കാര്യത്തിൽ വൻ പുലിയായ ബ്രാൻഡാണ് സ്കോഡ. തങ്ങളുടെ ഐക്കണിക്ക് മോഡലുകളെല്ലാം തന്നെ വിപണിയിൽ നിന്ന് പിൻവാങ്ങിയതിന് ശേഷം ഒരു സമ്പൂർണ പെർഫോമൻസ് മോഡലാണ് ഇപ്പോൾ അവതരിപ്പിക്കാൻ പോകുന്നത്. അതാണ് ഒക്ടാവിയ ആർഎസ്.2025 ഓട്ടോ എക്സ്പോയിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച പുതിയ സ്കോഡ ഒക്ടാവിയ RS-ൻ്റെ ബുക്കിങ്ങ് ഇന്ന് ഔദ്യോഗികമായി ആരംഭിക്കുകയാണ്. മെയ് മാസത്തിൽ പുറത്തിറക്കിയ ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ പോലെ, ഹൈ പെർഫോമൻസ് സെഡാൻ പരിമിതമായ എണ്ണത്തിൽ മാത്രമേ ലഭ്യമാകൂവെന്നതാണ് ഹൈലൈറ്റ്. അത് കൊണ്ട് എത്രയും പെട്ടെന്ന് തന്നെ ബുക്ക് ചെയ്യാൻ മറക്കരുതേ. ലോഞ്ചിന് മുൻപ് വാഹനം ക്യാമറക്കണ്ണിൽ കുടുങ്ങിയിരിക്കുകയാണ്.

ലേയിൽ വാഹനത്തിൻ്റെ പരസ്യ വീഡിയോ ചിത്രീകരിക്കുന്നതിന് ഇടയ്ക്കാണ് വാഹനം ക്യാമറക്കണ്ണിൽ കുടുങ്ങിയത്. സിഗ്നേച്ചർ മാമ്പ ഗ്രീൻ ഷേഡിലുളള മോഡലാണ് പരസ്യവീഡിയോ ഷൂട്ട് ചെയ്യാൻ ഉപയോഗിച്ചത്. ഇത് കൂടാതെ നാല് നിറങ്ങളിൽ കൂടെ സ്കോഡ ഒക്ടാവിയ ആർഎസ് ലഭിക്കും. റേസ് ബ്ലൂ മെറ്റാലിക്, വെൽവെറ്റ് റെഡ് മെറ്റാലിക്, മാജിക് ബ്ലാക്ക് മെറ്റാലിക്, കാൻഡി വൈറ്റ് എന്നിവയൊക്കെയാണ് നിറങ്ങൾ.

skoda Octavia rs spotte ahead launch

സ്കോഡ ഒക്ടാവിയ ആർ‌എസ് സെപ്റ്റംബർ 17 നാണ് ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യു. ഒക്ടോബർ ആറിനാണ് പ്രീ-ബുക്കിംഗ് ആരംഭിക്കുക, അതിന് ശേഷം നവംബർ 6 മുതൽ വാഹനത്തിൻ്റെ ഡെലിവറികൾ ആരംഭിക്കും. സ്കോഡ ഓട്ടോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ നിങ്ങൾക്ക് ഈ പെർഫോമൻസ് സെഡാൻ ബുക്ക് ചെയ്യാൻ സാധിക്കു എന്നത് കൂടി ഓർക്കുക.

കിടിലൻ 2.0 ലിറ്റർ ടിഎസ്ഐ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് സ്കോഡ ഒക്ടാവിയ RS സെഡാന് തുടിപ്പേകാൻ എത്തുന്നത്. ഇത് 261 bhp കരുത്തിൽ പരമാവധി 370 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പുതിയ ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐക്ക് കരുത്ത് പകരുന്ന അതേ EA888 evo4 എഞ്ചിനാണിത്. അതുപോലെ DQ381 7-സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന വാഹനം ഒരു ഫ്രണ്ട് വീൽ ഡ്രൈവായിരിക്കും വാഗ്ദാനം ചെയ്യുക.

skoda Octavia rs spotte ahead launch

കൂടാതെ ഫ്രണ്ട് ആക്സിലിലെ ഇലക്ട്രോണിക് കൺട്രോൾഡ് ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ ഉയർന്ന വേഗതയിൽ ഒപ്റ്റിമൽ ഗ്രിപ്പ് ഉറപ്പാക്കുകയും നല്ല ട്രാക്ഷൻ നിലനിർത്തുകയും ചെയ്യാനും സഹായിക്കും. സ്റ്റാർട്ട് ബട്ടൺ ദീർഘനേരം അമർത്തിയാൽ ഒരു "ഇമോഷൻ സ്റ്റാർട്ട്" ഫീച്ചറും ഒക്ടാവിയയുടെ പെർഫോമൻസ് പതിപ്പിൽ സജീവമാകും. എഞ്ചിൻ നേരിട്ട് 2,100 ആർഎമ്മിലേക്ക് പവർ വർധിപ്പിക്കുകയും കാറിന്റെ സ്പോർട്സ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം വഴി ഒരു സോണറസ് ശബ്‌ദം പുറന്തള്ളുകയും ചെയ്യും.

എൽഇഡി മാട്രിക്സ് ഹെഡ്‌ലൈറ്റുകൾ, ഡൈനാമിക് ടേൺ സിഗ്നലുകളുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, കിക്ക്-ആക്ടിവേറ്റഡ് പവർ ടെയിൽഗേറ്റ്, 19 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് കാറിലെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. ലെതർ അപ്ഹോൾസ്റ്ററി, അലുമിനിയം പെഡലുകൾ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സാറ്റലൈറ്റ് നാവിഗേഷൻ, വയർലെസ് ആപ്പിൾ കാർപ്ലേ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ പുതിയ ഒക്ടാവിയ RS സെഡാന്റെ അകത്തളത്തെ കിടിലമാക്കും.

skoda Octavia rs spotte ahead launch

പുതിയ ഒക്ടാവിയ RS 600 ലിറ്റർ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുന്നുണ്ട്. പിൻ സീറ്റ് മടക്കിവെച്ചാൽ 1,555 ലിറ്ററായി ഇത് വികസിപ്പിക്കാനും സാധിക്കും. വാഹനത്തിൻ്റെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ നോക്കിയാൽ എക്സ്ക്ലൂസീവ് ബമ്പറുകൾ, എൽഇഡി മാട്രിക്സ് ഹെഡ്‌ലൈറ്റുകൾ, ഡൈനാമിക് ടേൺ സിഗ്നലുകളുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, കിക്ക്-ആക്ടിവേറ്റഡ് പവർ ടെയിൽഗേറ്റ്, 19 ഇഞ്ച് അലോയ് വീലുകൾ എന്നിവയൊക്കെയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, October 6, 2025, 9:55 [IST]
English summary
Skoda octavia rs spotted ahead of its tvc shoot images inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X