പെർഫോമൻസ് രാജാക്കൻമാരെ മാറ്റുരയ്ക്കാം; ഒക്ടാവിയ RS Vs ഗോൾഫ് GTI താരതമ്യം
യുവാക്കളുടെ പ്രിയപ്പെട്ട പെർഫോമൻസ് മോഡലുകളെല്ലാം രാജ്യത്ത് ഇപ്പോൾ അവതരിപ്പിക്കുന്നുണ്ട്. അതിൽ പ്രധാനികളാണ് സ്കോഡ ഒക്ടാവിയ ആർഎസും ഫോക്സ്‌വാഗൺ ഗോൾഫ് ജിടിഐ മോഡലുകൾ. ചൂടപ്പം പോലെയാണ് രണ്ട് മോഡലുകളും വിറ്റു പോകുന്നത്. മാതൃ കമ്പനി ഒന്നാണെങ്കിലും പല കാര്യങ്ങിലും രണ്ട് ബ്രാനഡുകൾ തമ്മിൽ വ്യത്യാസമുണ്ട്. അതിപ്പോൾ പെർഫോമൻസാണെങ്കിലും കംഫർട്ടിൻ്റെ കാര്യത്തിലാണെങ്കിലു അങ്ങനെ തന്നെ. സ്കോഡ ഒക്ടാവിയ ആർഎസ് കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ഔദ്യോഗികമായി അവതരിപ്പിച്ചത്. പ്രീ ബുക്കിങ്ങ് ആരംഭിച്ച് മണിക്കൂറുക കൊണ്ട് ബുക്കിങ്ങ് പൂർത്തിയായിരിക്കുകയാണ്.സ്കോഡ ഒക്ടാവിയ ആർഎസും ഗോൾഫ് ജിടിഐ മോഡലും ഒരു താരതമ്യം നടത്തി നോക്കിയാലോ.
സ്കോഡയുടെ പ്രശസ്ത സെഡാൻ മോഡലിന്റെ ഹൈ-പെർഫോമൻസ് വേർഷൻ ആണ് ഒക്ടാവിയ ആർ എസ് എന്നത്. 2.0 ലിറ്റർ TSI ടർബോ പെട്രോൾ എൻജിൻ - 261 hp വരമാവധി പവറും, 370 Nm ടോർക്കും പുറപ്പെടുവിക്കാൻ പ്രാപ്തമാണ്. പൂജ്യത്തിൽ നിന്ന് 100 -ൽ എത്താൻ വെറും 6.4 സെക്കൻഡ് മാത്രമുളള ഒക്ടാവിയയുടെ പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്ററാണ്.

49.99 ലക്ഷം എക്സ്ഷോറൂം വിലയിലാണ് ആർ എസ് ലഭിക്കുന്നത്. ഇനി ഫോക്സ്‌വാഗൺ ഗോൾഫ് ജിടിഐയുടെ കാര്യം നോക്കിയാൽ ലോകപ്രശസ്തമായ ഹോട്ട് ഹാച്ച് മോഡൽ 2.0 ലിറ്റർ TSI എൻജിൻ - 265 hp പവറും, 370 Nm ടോർക്കും പുറപ്പെടുവിക്കുന്നു. ഹോട്ട് ഹാച്ച്ബാക്കിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ വെറും 5.8 സെക്കൻഡ മാത്രം മതി. ഗോൾഫിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്റർ തന്നെയാണ്. 52.99 ലക്ഷം രൂപയാണ് ഗോൾഫിൻ്റെ ഇന്ത്യയിലെ വില.
ഡ്രൈവ് മോഡുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, 360-ഡിഗ്രി ക്യാമറ, ചുവന്ന ഹൈലൈറ്റുകളുള്ള ഓൾ-ബ്ലാക്ക് ഇന്റീരിയർ തീം, പാഡിൽ ഷിഫ്റ്ററുകളുള്ള ത്രീ-സ്പോക്ക് മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, HUD, 10.25-ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, വെർച്വൽ പെഡലുള്ള ഇലക്ട്രിക് ടെയിൽഗേറ്റ്, ഓട്ടോ-ഡിമ്മിംഗ് IRVM എന്നിവയെല്ലാമാണ് സ്കോഡ ഒക്ടാവിയ RS പതിപ്പിന്റെ ഇന്റീരിയറിന് ആഴക് കൂട്ടുന്നത്.

അതോടൊപ്പം 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, വയർലെസ് മൊബൈൽ കണക്റ്റിവിറ്റി, 45W ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, മസാജ്, ഹീറ്റിംഗ്, കൂളിംഗ്, മെമ്മറി ഫംഗ്ഷനുകൾ എന്നിവയുള്ള ഫ്രണ്ട് സ്‌പോർട് സീറ്റുകൾ എന്നിവയെല്ലാം സ്കോഡ ഒക്ടാവിയ RS -ൽ നിങ്ങൾക്ക് ലഭിക്കുന്നുണ്ട്.
ഗോൾഫ് ജിടിഐയിലേക്ക് വന്നാൽ ഫിക്സഡ് ഫ്രണ്ട് ഹെഡ്‌റെസ്റ്റുകളിൽ ചുവപ്പ് നിറത്തിൽ 'ജിടിഐ' സ്റ്റിച്ചിംഗുള്ള സ്‌പോർട്‌സ് സീറ്റുകൾ, മധ്യഭാഗത്തായി സിഗ്നേച്ചർ ടാർട്ടൻ ഇൻസേർട്ടുകൾ, ലെതർ സ്റ്റിയറിംഗ് വീൽ, 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സൺറൂഫ്, വയർലെസ് ചാർജർ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, പാഡിൽ ഷിഫ്റ്ററുകൾ, 30-കളർ ആംബിയന്റ് ലൈറ്റിംഗ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളെല്ലാം ലഭിക്കുന്നുണ്ട്.

ഒരു പെർഫോമൻസ് കാർ സ്വന്തമാക്കുക എന്നത് ചെറിയ കാര്യമല്ല. സ്കോഡ ഒക്ടാവിയ RS മോഡലും ഗോൾഫ് ജിടിഐ മോഡലും ദൈനംദിന ആവശ്യങ്ങള്‍ക്കും മൂഡ് മാറുമ്പോള്‍ ഒരു ത്രില്ലിംഗ് ഡ്രൈവിന് പോകാനുമായി കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി വാഹനപ്രേമികള്‍ തിരഞ്ഞെടുത്ത മോഡലാണ് ഇത്. ആദ്യ ബാച്ചിലെത്തിയ 100 യൂണിറ്റുകളും വിറ്റുതീർന്നത് സ്കോഡയെ സംബന്ധിച്ചും വലിയൊരു മുന്നേറ്റമായിരിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








