പ്രതീക്ഷിക്കാത്ത ബോണസ്! ഇന്ത്യയിൽ എൽറോക്ക് ഇവി അവതരിപ്പിച്ച് സ്കോഡ

2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ വലിയ ആകർഷണമായി ഫുൾ ഇലക്ട്രിക് സ്കോഡ എൽറോക്ക് ഇന്ത്യയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ചെക്ക് റിപ്പബ്ലിക്കിലെ ബ്രാൻഡിന്റെ ആസ്ഥാനത്ത് എൽറോക്ക് ഇവിയുടെ ആഗോള പ്രീമിയർ നടന്നിരുന്നു. ബ്രാൻഡിന്റെ ഗ്ലോബൽ പോർട്ട്‌ഫോളിയോയിൽ, ഇത് എന്യാക്ക് ഇവിയ്ക്കും ഉടനടി പുറത്തിറങ്ങാനിരിക്കുന്ന എപിക് ഇലക്ട്രിക് എസ്‌യുവിക്കും ഇടയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിരവധി പെട്രോൾ, ഡീസൽ പവർട്രെയിൻ ഓപ്ഷനുകളുമായി വരുന്ന കരോക്ക് എസ്‌യുവിയുടെ പൂർണ്ണ ഇലക്ട്രിക് പതിപ്പാണ് സ്കോഡ എൽറോക്ക് ഇവി എന്നത് ശ്രദ്ധേയമാണ്.

ഇന്ത്യയിൽ എൽറോക്ക് ഇവി സ്കോഡ പുറത്തിറക്കുമോ എന്ന് ഇതുവരെ ഉറപ്പായിട്ടില്ല. സ്കോഡയുടെ മോഡേൺ സോളിഡ് ഡിസൈൻ ശൈലിയെ അലങ്കരിക്കുന്ന സ്കോഡ എൽറോക്ക് ഇലക്ട്രിക് എസ്‌യുവിക്ക് 470 ലിറ്റർ ലഗേജ് കപ്പാസിറ്റിയുള്ള സെഗ്‌മെന്റിലെ ഏറ്റവും വലിയ ബൂട്ട് സ്പെയ്സ് വാഗ്ദാനം ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്.

പരമ്പരാഗത റേഡിയേറ്റർ ഫ്രണ്ട് ഗ്രില്ലിന് പകരം ഒരു ബ്ലാക്ക് പാനൽ ഉൾക്കൊള്ളുന്ന ഗ്ലോസി ബ്ലാക്ക് 'ടെക്-ഡെക്ക് ഫെയ്‌സ്' ഇതിൽ നമുക്ക് കാണാനാവും. കോണ്ടൂർഡ് ബോണറ്റിൽ പുതിയ സ്കോഡ ലെറ്ററിംഗ് ഉൾക്കൊള്ളുന്ന ആദ്യത്തെ മോഡൽ കൂടിയാണിത്. 19 മുതൽ 21 ഇഞ്ച് വരെ സൈസുകളിൽ വരുന്ന ബ്ലാക്ക്ഡ് -ഔട്ട് വീലുകളാണ് എൽറോക്കിലുള്ളത്.

2024 സ്കോഡ എൽറോക്കിന് 4,488 mm നീളം, 1,884 mm വീതി, 1,625 mm ഉയരം, 2,765 mm വീൽബേസ് എന്നിവയും 470 ലിറ്റർ ബൂട്ട് കപ്പാസിറ്റിയും ലഭിക്കുന്നു. 9 എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണെങ്കിലും, ടിമിയാനോ ഗ്രീൻ എന്ന ഷെയ്ഡ് എൽറോക്ക് ഇവിക്ക് മാത്രമുള്ളതാണ്.

മൈ-സ്കോഡ ആപ്പ് കണക്റ്റിവിറ്റിയുള്ള സെൻട്രൽ 13 ഇഞ്ച് ഇൻഫോടെയിൻമെന്റ് ഡിസ്പ്ലേ, ഇന്റഗ്രേറ്റഡ് ചാറ്റ്ജിപിടിയുമായി വരുന്ന AI ഇന്റഗ്രേറ്റഡ് ഡിജിറ്റൽ വോയ്‌സ് അസിസ്റ്റന്റ്, ഓഗ്മെന്റഡ് റിയാലിറ്റി ഫംഗ്ഷനുകളുള്ള ഹെഡ്സ് -അപ്പ് ഡിസ്പ്ലേ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രൂയിസ് കൺട്രോൾ, പത്ത് സ്റ്റാൻഡേർഡ് ഷെയ്ഡുകളുള്ള ആംബിയന്റ് ലൈറ്റിംഗ്, അഞ്ച് പ്രീ-സെറ്റ് മൂഡ് സെറ്റിംഗുകൾ എന്നിവ ഇലക്ട്രിക് എസ്‌യുവിയിലെ ശ്രദ്ധേയമായ സവിശേഷതകളിൽ ഉൾപ്പെടുന്നു.

മുന്നിൽ ട്വിൻ -പിസ്റ്റൺ കാലിപ്പറുകളുള്ള വെന്റിലേറ്റഡ് ഡിസ്കുകളും പിന്നിൽ ഡ്രം ബ്രേക്കുകളുമുള്ള യൂണിറ്റുകളാണ് ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്. ലോവർ ട്രയാംഗിൾ ആർമുകളുള്ള മാക്‌ഫെർസൺ ഫ്രണ്ട് സസ്‌പെൻഷനും അഞ്ച് വെർട്ടിക്കൽ ആർമുകളുള്ള മൾട്ടി -ലിങ്ക് റിയർ സസ്‌പെൻഷനും ഒരു ടോർഷൻ സ്റ്റെബിലൈസറും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

9 -എയർബാഗുകൾ, ലെയിൻ അസിസ്റ്റ് പ്ലസ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ട്രാഫിക് ജാം അസിസ്റ്റ്, എമർജൻസി അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ എന്നിവയാണ് എൽറോക്ക് ഇവിയിലെ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകൾ. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ മോഡുലാർ ഇലക്‌ട്രിഫിക്കേഷൻ ടൂൾകിറ്റ് (MEB) ആർക്കിടെക്ചറിൽ ഒരുങ്ങുന്ന സ്കോഡ എൽറോക്ക് ഇവിയിൽ 52 kWh, 59 kWh, 77 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്ഷനുകൾ അവതരിപ്പിച്ചിരിക്കുന്നു.

എൻട്രി ലെവൽ 52 kWh വേരിയന്റുകൾക്ക് സിംഗിൾ ചാർജിൽ 370 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. റിയർ ആക്‌സിലിൽ പ്ലേസ് ചെയ്തിരിക്കുന്ന ഇലക്ട്രിക് മോട്ടോർ 167 bhp പവറും 310 Nm ടോർക്കും പുറപ്പെടുവിക്കുന്നു. 59 kWh ബാറ്ററി പായ്ക്കിനെ സംബന്ധിച്ചിടത്തോളം, ഇത് ഫുൾ ചാർജിൽ 418 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുന്നു, പരമാവധി പവറും പീക്ക് ടോർക്കും യഥാക്രമം 210 bhp ഉം 310 Nm ഉം ആണ്.

അവസാനമായി, 77 kWh വേരിയന്റിന് WLTP സൈക്കിളിൽ 580 കിലോമീറ്റർ മികവുറ്റ ഡ്രൈവിംഗ് റേഞ്ച് ലഭിക്കും. ഇലക്ട്രിക് മോട്ടോർ 282 bhp പരമാവധി കരുത്തും 545 Nm ടോർക്കും ഉത്പാദിപ്പിക്കും. മണിക്കൂറിൽ 180 കിലോമീറ്ററാണ് ഇവിയുടെ പരമാവധി വേഗത. സ്കോഡ എൽറോക്ക് ഇവി ഇന്ത്യയിൽ എത്തിയാൽ ഹ്യുണ്ടായി ക്രെറ്റ ഇവിയ്ക്ക് ഒരു മികച്ച എതിരാളിയാകാം എന്ന കാര്യത്തിൽ സംശയമില്ല.

More from DriveSpark

Article Published On: Friday, January 17, 2025, 19:45 [IST]
English summary
Skoda showcases elroq ev in 2025 bharat mobility expo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X