കാല് കൊടുത്താൽ പറപറക്കും! പെർഫോമെൻസിൽ പോളോ ജിടിയുടെ അപ്പനാവും ഈ OG സ്കോഡ

ഇപ്പോൾ ന്യൂഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ സ്‌കോഡ ഇന്ത്യ നാം വളരെ കാലമായി കാത്തിരുന്ന 2025 ഒക്ടാവിയ RS -നെ വെളിപ്പെടുത്തി. ഈ ഹൈ പെർഫോമെൻസ് സെഡാൻ ഈ വർഷം അവസാനം ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്ക് എത്തും. ഒക്ടാവിയ RS ഇന്ത്യയിൽ പുറത്തിറങ്ങുന്നത് ഇതാദ്യമല്ല, നേരത്തെയും, പെർഫോമൻസ് സ്പെക്ക് സെഡാന്റെ രണ്ട് വകഭേദങ്ങളായ RS 230, RS 245 എന്നിവ ഇന്ത്യയിൽ CBU റൂട്ട് വഴി പരിമിതമായ സംഖ്യകളിൽ നിർമ്മാതാക്കൾ വിറ്റഴിച്ചിരുന്നു. ഒരു പ്രത്യേക വിഭാഗത്തിൽ പെടുന്നതിനാൽ ആഭ്യന്തര വിപണിയിൽ നിലവിലെ സാഹചര്യത്തിൽ ഇതിന് നേരിട്ടുള്ള എതിരാളി ഉണ്ടാകില്ല.

ഒക്ടാവിയ ആർ‌എസ്, സ്കോഡ സെഡാന്റെ സ്റ്റാൻഡേർഡ് പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിരുന്നാലും, ബ്ലാക്ക് -ഔട്ട് ഫ്രണ്ട് ഗ്രില്ല്, എൽഇഡി മാട്രിക്സ് ബീം ഹെഡ്‌ലൈറ്റുകൾ, വലിയ എയർ ഡാമുകൾ എന്നിവയുടെ രൂപത്തിൽ ഈ മോഡലിന് കുറച്ച് RS സ്പെക്ക് ഘടകങ്ങൾ ലഭിക്കുന്നു. സ്‌പോർട്‌സ് മോഡിൽ വളരെ അഗ്രസ്സീവായ സൗണ്ട് സൃഷ്ടിക്കുന്നതിനായി റീ -ട്യൂൺ ചെയ്ത എക്‌സ്‌ഹോസ്റ്റ് പൈപ്പുകളും ഇതിലുണ്ട്, അവ ബ്ലാക്ക് ഷെയ്ഡിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

RS

ബ്ലാക്ക് എയറോ ട്രിമ്മുകളുള്ള ഗ്ലോളി മെഷീൻ കട്ട് സിൽവർ അല്ലെങ്കിൽ ആന്ത്രാസൈറ്റിൽ 19 ഇഞ്ച് ഏലിയാസ് വീലുകളാണ് സെഡാനിൽ വരുന്നത്. ഹൈപ്പർ ഗ്രീൻ പെയിന്റ് ഷേഡിലാണ് ഇതിനെ നിർമ്മാതാക്കൾ പ്രദർശിപ്പിച്ചിരിക്കുന്നത്.

ത്രീ സ്‌പോക്ക് മൾട്ടിഫംഗ്ഷൻ സ്‌പോർട്‌സ് ലെതർ സ്റ്റിയറിംഗ് വീലിൽ വരുന്ന ആർ‌എസ് ബാഡ്‌ജിംഗും ഡാഷ്‌ബോർഡിന് സമീപമുള്ള കാർബൺ -ഫൈബർ എലമെന്റുകളും ഒഴികെയുള്ള ക്യാബിനും മറ്റ് അകത്തളങ്ങളും സാധാരണ ഒക്ടാവിയ സെഡാനു സമാനമാണ്. പരിഷ്‌ക്കരിച്ച ഷാസിയെ അടിസ്ഥാനമാക്കി, ഇന്റഗ്രേറ്റഡ് ഹെഡ്‌റെസ്റ്റുകളുള്ള ബ്ലാക്ക് സ്‌പോർട്‌സ് സീറ്റുകൾ, വയർലെസ് ചാർജിംഗ്, 10 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ സ്റ്റാൻഡേർഡ് സവിശേഷതകളായി ഇതിൽ ഉൾപ്പെടുന്നു.

RS

ഒക്ടാവിയ ആർ‌എസിന് നാവിഗേഷൻ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സപ്പോർട്ട് ചെയ്യുന്ന 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ലഭിക്കുന്നു. നമുക്ക് അറിയാവുന്നതുപോലെ, സ്റ്റാൻഡേർഡ് ഒക്ടാവിയ സെഡാനിൽ 10 ഇഞ്ച് ഇൻഫോടെയിൻമെന്റ് യൂണിറ്റാണ് വരുന്നത്. 2024 സ്കോഡ ഒക്ടാവിയ ആർ‌എസ് അളവുകൾ നോക്കിയാൽ വാഹനത്തിന് 4,698 mm നീളം, 1,829 mm വീതി, 1,470 mm ഉയരം, 2,686 mm വീൽബേസുമാണ് വരുന്നത്.

അതുപോലെ 600 ലിറ്റർ ബൂട്ട് സ്പെയ്സ് കപ്പാസിറ്റി, 129 mm ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിന് ലഭിക്കുന്നു. ഒക്ടാവിയ ആർ‌എസിലെ ഫ്രണ്ട് സീറ്റുകൾക്ക് ഇലക്ട്രിക്കൽ അഡ്ജസ്റ്റമെന്റ്, ക്രമീകരിക്കാവുന്ന ലംബർ സപ്പോർട്ട്, മസാജ് & മെമ്മറി ഫംഗ്ഷൻ എന്നിവ സ്റ്റാൻഡേർഡായി ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

RS

ഒക്ടാവിയ vRS -ൽ സ്റ്റാൻഡേർഡ് ആയി ക്രമീകരിക്കാവുന്ന ലംബർ സപ്പോർട്ടും മസാജ് ഫംഗ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഒക്ടാവിയ RS -ന്റെ സ്പോർട്സ് സസ്പെൻഷൻ സജ്ജീകരണം 15 mm കുറച്ചിട്ടുണ്ട് എന്നത് ശ്രദ്ധിക്കണം, കൂടാതെ ഇലക്ട്രോണിക്കായി കൺട്രോൾ ചെയ്യാവുന്ന VAQ ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യലും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

ഹുഡിനടിയിൽ, രണ്ടാം തലമുറ സ്കോഡ ഒക്ടാവിയ RS -ന് 2.0 ലിറ്റർ 4 -സിലിണ്ടർ ടർബോചാർജ്ഡ് TSI പെട്രോൾ എഞ്ചിൻ മാത്രമാണ് വരുന്നത്. ഈ യൂണിറ്റ് 261 bhp മാക്സ് പവറും 370 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. മുൻ മോഡലിനെ അപേക്ഷിച്ച് പവർ ഔട്ട്പുട്ട് ഏകദേശം 20 bhp വർധിച്ചിട്ടുണ്ട്. എഞ്ചിൻ സ്റ്റാൻഡേർഡായി 7 -സ്പീഡ് ഓട്ടോമാറ്റിക് DSG ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു.

2025 -ൽ ഇന്ത്യൻ വിപണിക്കായി സ്കോഡ ഇന്ത്യ ഒന്നിലധികം പുതിയ ലോഞ്ചുകളും അപ്പ്ഡേറ്റഡ് മോഡലുകളും നിരത്തിയിട്ടുണ്ട്, ഒക്ടാവിയ RS അതിലൊന്നാണ്. കൂടാതെ പുതിയ സവിശേഷതകളും കൂടുതൽ ശക്തമായ എഞ്ചിനും കാരണം മുൻ തലമുറ മോഡലിനേക്കാൾ വില കൂടുതലായിരിക്കും എന്ന കാര്യം പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ.

More from DriveSpark

Article Published On: Friday, January 17, 2025, 14:12 [IST]
English summary
Skoda showcases performance spec octavia rs in 2025 bharat mobility expo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X