സ്‌കോഡ ഇന്ത്യക്ക് 25 വയസ്! 500 പേര്‍ക്ക് മാത്രം കിട്ടുന്ന കിടിലന്‍ ലിമിറ്റഡ് എഡിഷന്‍ കാർ പുറത്തിറങ്ങി
സ്‌കോഡയുടെ ഇന്ത്യ 2.0 തന്ത്രത്തിന്റെ ഭാഗമായി MQB AO IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി അവതരിപ്പിച്ച രണ്ട് മോഡലുകളില്‍ ഒന്നായിരുന്നു സ്‌കോഡ സ്ലാവിയ. മിഡ്‌സൈസ് സെഡാന്‍ വിഭാഗത്തില്‍ മാറ്റുരയ്ക്കുന്ന ഈ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ വലിയ വിജയമാണ് നേടിയത്. സ്ലാവിയ മുമ്പ് ഒന്നിലധികം സ്‌പെഷ്യല്‍ എഡിഷന്‍ വേരിയന്റുകളില്‍ ചെക്ക് ബ്രാന്‍ഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്‌കോഡ ഇന്ത്യ രാജ്യത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ മാസം, തങ്ങളുടെ ജനപ്രിയ മോഡലുകളായ സ്ലാവിയ, കുഷാക്ക്, കൈലാക്ക് എന്നിവയുടെ പ്രത്യേക ലിമിറ്റഡ് എഡിഷനുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ മോഡലുകളില്‍ പ്രധാനമായും സൗന്ദര്യവര്‍ധക മാറ്റങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
ഈ ലിമിറ്റഡ് എഡിഷന്റെ ഉത്പാദനം വെറും 500 യൂണിറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് പതിപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ കാറില്‍ 25-ാം വാര്‍ഷിക തീമിന് അനുസൃതമായി ചില ശ്രദ്ധേയമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട്. സ്‌കോഡ സ്ലാവിയ ലിമിറ്റഡ് എഡിഷന് ടൊര്‍ണാഡോ റെഡ് ഹൈലൈറ്റുകളുള്ള ഓള്‍-ബ്ലാക്ക് എക്സ്റ്റീരിയറും മോണ്ടി കാര്‍ലോ ബോഡി കിറ്റും ഉണ്ട്. ഇത് സെഡാന് ഒരു സ്‌പോര്‍ട്ടി രൂപം നല്‍കുന്നു.

വാഹനത്തിന് അണ്ടര്‍ബോഡി ലൈറ്റുകള്‍, പഡില്‍ ലാമ്പുകള്‍, പില്ലറില്‍ 25 ഇയര്‍ ബാഡ്ജ് എന്നിവ അധിക ഫീച്ചറുകളാണ്. അകത്ത്, 360-ഡിഗ്രി സറൗണ്ട് ക്യാമറയും ഇതിലുണ്ട്. സ്‌കോഡ സ്ലാവിയ മോണ്ടെ കാര്‍ലോ ലിമിറ്റഡ് എഡിഷനില്‍ ഗാര്‍ണിഷ്, ബമ്പര്‍ സ്പോയിലര്‍ മെച്ചപ്പെടുത്തലുകള്‍ക്കൊപ്പം ഈ വിഷ്വല്‍ മെച്ചപ്പെടുത്തലുകളും ലഭിക്കുന്നു. സൗന്ദര്യവര്‍ധക മാറ്റങ്ങള്‍ ഒഴികെ സ്‌കോഡ സ്ലാവിയ ലിമിറ്റഡ് എഡിഷനില്‍ മെക്കാനിക്കലായി മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടുല്ല.
നിലവിലുള്ള പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളും നിലവിലുള്ള ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ഈ കാറില്‍ നിലനിര്‍ത്തിയിട്ടുണ്ട്. 114 bhp പവറും 178 Nm പീക്ക് ടോര്‍ക്കുാ ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ അല്ലെങ്കില്‍ 148 bhp കരുത്തില്‍ 250 Nm ടോര്‍ക്ക് വികസിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് സ്ലാവിയയിലുള്ളത്. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക്, 7-സ്പീഡ് ഡിസ്ജി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നത്.

സ്ലാവിയ ലിമിറ്റഡ് എഡിഷന്‍ 1.0 ലിറ്റര്‍ പെട്രോള്‍ മാനുവല്‍ വേരിയന്റിന് 15.63 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) വില. ഇതേ പവര്‍ട്രെയിനിന്റെ ഓട്ടോമാറ്റിക് പതിപ്പിന് 16.73 ലക്ഷം രൂപയാണ് വില. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ഡിഎസ്ജി ഗിയര്‍ബോക്‌സുമുള്ള സ്ലാവിയ ലിമിറ്റഡ് എഡിഷന്‍ 18.33 ലക്ഷം രൂപയ്ക്ക് (എക്‌സ്-ഷോറൂം) ലഭ്യമാണ്.
ഏറ്റവും പുതിയ അപ്‌ഡേറ്റിന്റെ ഭാഗമായി 2025 മോഡല്‍ സ്‌കോഡ സ്ലാവിയ സിഗ്‌നേച്ചര്‍ വേരിയന്റില്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം എന്നിവയുള്‍പ്പെടെ പുതിയ പ്രീമിയം ഫീച്ചറുകള്‍ കമ്പനി കൂട്ടിച്ചേര്‍ത്തിരുന്നു. കൂടാതെ മോഡലിന് സ്‌കോഡ 3 വര്‍ഷത്തെ അല്ലെങ്കില്‍ 1,00,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും വാഗ്ദാനം ചെയ്യുന്നു.

മിഡ്-സൈസ് സെഡാനായ സ്ലാവിയ അതിന്റെ സെഗ്മെന്റില്‍ ഹ്യുണ്ടായി വെര്‍ണ, ഹോണ്ട സിറ്റി, ഫോക്സ്വാഗണ്‍ വെര്‍ട്ടിസ്, മാരുതി സിയാസ് എന്നിവയുമായാണ് മത്സരിക്കുന്നത്. ഇന്ത്യയിലെ സ്‌കോഡയുടെ എസ്‌യുവി നിരയില്‍ ഇപ്പോള്‍ കൈലാക്, കുഷാഖ്, കൊഡിയാക്ക് എന്നിവ ഉള്‍പ്പെടുന്നു. ബ്രാന്‍ഡ് ഇതിനെ 'ട്രിനിറ്റ് ഓഫ് എസ്‌യുവിസ്' എന്ന് വിളിക്കുന്നു. കൊഡിയാക്കിന് ആനിവേഴ്‌സറി ലിമിറ്റഡ് എഡിഷന്‍ പതിപ്പ് ലഭിച്ചിട്ടില്ലെന്നതാണ് രസകരം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








