പ്രീമിയം മാറ്റിപ്പിടിച്ച്, കുറഞ്ഞ വിലയില്‍ വണ്ടി ഇറക്കി! ഫോറിന്‍ ബ്രാന്‍ഡിന്റെ ഷോറൂമില്‍ ആള്‍ത്തിരക്ക്‌

ചെക്ക് റിപബ്ലിക്കന്‍ കാര്‍ നിര്‍മാതാക്കളായ സ്‌കോഡക്ക് ഇന്ത്യയില്‍ പ്രത്യേക ഫാന്‍ബേസ് തന്നെയുണ്ട്. സ്വന്തമായി പ്രത്യേക ഉപഭോക്തൃ അടിത്തറയുണ്ടെങ്കിലും സ്‌കോഡക്ക് ഇന്ത്യയില്‍ നിന്ന് കാര്യമായി വില്‍പ്പന വാരാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഉപഭോക്തൃ അടിത്തറ നിലനിര്‍ത്തുന്നതിനും പുതിയ ഉപഭോക്താക്കളെ ഷോറൂമിലേക്ക് ആകര്‍ഷിക്കുന്നതിനുമായി സ്‌കോഡ പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴില്‍ വന്ന വാഹനങ്ങള്‍ എല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ പ്രധാനമായും ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് പുറത്തിറക്കുന്ന സ്‌കോഡ കാറുകളുടെ വില്‍പ്പന ശുഭസൂചനകളാണ് നല്‍കുന്നത്.

കുഷാഖ്, സ്ലാവിയ എന്നീ മോഡലുകള്‍ക്ക് ശേഷം അടുത്തിടെയാണ് സ്‌കോഡ തങ്ങളുടെ ഏറ്റവും ചെറിയ എസ്‌യുവിയായ കൈലാക് പുറത്തിറക്കിയത്. സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റിലാണ് ഈ മോഡല്‍ മാറ്റുരക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ഈ സെഗ്‌മെന്റിന്റെ ഒരു പങ്ക് പറ്റാനുള്ള സ്‌കോഡയുടെ ശ്രമങ്ങള്‍ വിജയിക്കുന്നതായാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനായി ചെക്ക് ബ്രാന്‍ഡിന്റെ 2025 ജനുവരിയിലെ വില്‍പ്പന കണക്കുകള്‍ നമുക്ക് പരിശോധിക്കാം.

skoda kylaq rear profile

2025 ജനുവരിയില്‍ സ്‌കോഡയുടെ ഇന്ത്യയിലെ വില്‍പ്പന 4,133 ആയിരുന്നു. എന്നാല്‍ 12 മാസം മുമ്പ് 2024 ജനുവരിയില്‍ സ്‌കോഡ വിറ്റത് 2,377 കാറുകള്‍ മാത്രമാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിക്ക് 73.9 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇത് ഒരു മികച്ച നേട്ടമാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഇതോടെ 2025 ജനുവരിയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ച മികച്ച 10 കമ്പനികളുടെ പട്ടികയില്‍ സ്‌കോഡ ഇടം നേടി.

ഒമ്പതാം സ്ഥാനമാണ് സ്‌കോഡക്ക് ലഭിച്ചത്. ഒമ്പതാം സ്ഥാനത്താണെങ്കിലും ഈ പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ ശതമാനം രേഖപ്പെടുത്തിയത് സ്‌കോഡയാണ്. ചെക്ക് ബ്രാന്‍ഡിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാ ശതമാനം മറ്റൊരു കമ്പനിയും രേഖപ്പെടുത്തിയിട്ടില്ല. കൈലാക്കിന്റെ വരവ് കാരണം സ്‌കോഡ വരും മാസങ്ങളില്‍ ടോപ് 10 പട്ടികയില്‍ കുറച്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മുകളിലേക്ക് കയറിയാലും അതിശയിക്കാനില്ല.

skoda kylaq

2024 ഡിസംബറില്‍ അവതരിപ്പിച്ച പുത്തന്‍ സ്‌കോഡ കാലിക്കിന്റെ ഡെലിവറികള്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ വരും മാസങ്ങളില്‍ സ്‌കോഡ കൈലാക്കിന്റെ മൊത്തത്തിലുള്ള വില്‍പ്പന വര്‍ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സബ് 4 മീറ്റര്‍ എസ്‌യുവിയുടെ ബേസ് വേരിയന്റിന്റെ വില വെറും 7.89 ലക്ഷം രൂപ മാത്രമാണ്.അതേസമയം, ഈ കാറിന്റെ ഉയര്‍ന്ന വേരിയന്റിന് 14.40 ലക്ഷം രൂപ മുടക്കണം. ഇവ എക്‌സ്-ഷോറൂം വിലകളാണ്.

10 ദിവസത്തിനുള്ളില്‍ കൈലാക്ക് 10000 ബുക്കിംഗുകള്‍ നേടിയിരുന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ ഈ കാര്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവരുടെ എണ്ണം 20000 കവിഞ്ഞു. തുടക്കത്തില്‍ കൈലാക്കിന്റെ ടോപ് എന്‍ഡ് വേരിയന്റുകളാണ് ഡെലിവറി ചെയ്യുന്നതെന്നാണ് വിവരം. ബേസ് ക്ലാസിക് ട്രിമ്മിനാണ് ആവശ്യക്കാര്‍ കൂടുതലെന്നാണ് ബുക്കിംഗ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനുവരി 27 മുതല്‍ ഈ ട്രിമ്മിന്റെ ബുക്കിംഗ് കമ്പനി പുനരാരംഭിച്ചിരുന്നു.

skoda kylaq interior

ടാറ്റ നെക്സോണ്‍, മാരുതി സുസുക്കി ബ്രെസ, മഹീന്ദ്ര XUV 3XO, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, റെനോ കൈഗര്‍, നിസാന്‍ മാഗ്‌നൈറ്റ് എന്നീ സബ് 4 മീറ്റര്‍ എസ്‌യുവികള്‍ക്ക് കൈലാക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌കോഡ പോലുള്ള പ്രീമിയം ബ്രാന്‍ഡ് കൈലാക്ക് പോലെ കുറഞ്ഞ വിലയില്‍ ക്വാളിറ്റി ഉല്‍പ്പന്നം പുറത്തിറക്കുമ്പോള്‍ ജനം നോക്കിനില്‍ക്കില്ലെല്ലോ. ഈ കുഞ്ഞന്‍ എസ്‌യുവിയുടെ ചിറകിലേറി സ്‌കോഡ ഇന്ത്യയില്‍ പുത്തന്‍ ആകാശങ്ങള്‍ വെട്ടിപ്പിടിക്കുമെന്നാണ് പ്രതീക്ഷ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, February 8, 2025, 13:00 [IST]
English summary
Skoda sold 4133 cars in january 2025 registers 73 9 percent yoy growth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X