ബന്ധുവിനെ നാട്ടിലെത്തിക്കാൻ ഫോക്സ്‌വാഗൺ; പണക്കാരുടെ പ്രിയപ്പെട്ട ബ്രാൻഡ് ഇനി റോഡിലൂടെ ചീറിപായും

ഫോക്സ്‌വാഗൺ ഗ്രൂപ്പിന് കീഴിൽ ഒരുപാട് ബ്രാൻഡുകളുണ്ടെന്ന് പലർക്കും അറിയാമായിരിക്കും, എന്നാൽ അത് ഏതൊക്കെയാണ് എന്ന് പലർക്കും ആശയക്കുഴപ്പം ഉണ്ടായേക്കാം. അഞ്ച് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പത്ത് ബ്രാൻഡുകളാണ് കമ്പനിക്ക് കീഴിലുളളത്. അത് ഏതെക്കെയാണെന്ന് ഇനി ആലോചിച്ച് തല ചൂടാക്കണ്ട, പറഞ്ഞു തരാം. ഫോക്‌സ്‌വാഗൺ, ഫോക്‌സ്‌വാഗൺ കൊമേഴ്‌സ്യൽ വെഹിക്കിൾസ്, സ്‌കോഡ, സീറ്റ്, കുപ്ര, ഔഡി, ലംബോർഗിനി, ബെന്റ്‌ലി, പോർഷെ, ഡ്യുക്കാട്ടി എന്നിവയൊക്കെയാണ് ഫോക്സ്‌വാഗൺ ബ്രാൻഡിന് കീഴിൽ ഉളളത്. അതിൽ ബെൻ്റ്ലി ഏവരുടേയും പ്രിയപ്പെട്ട ഒരു ബ്രാൻഡ് തന്നെയാണ്. രാജ്യത്ത് പല പണക്കാരും സ്വന്തമാക്കിയിട്ടുണ്ട്.

2025 ജൂലൈ 1 മുതൽ ബെന്റ്ലി ഔദ്യോഗികമായി സ്കോഡ ഓട്ടോ ഫോക്സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമാകുമെന്നാണ് അറിയിച്ചിരുന്നത്. ഇതോടെ ഇന്ത്യയിലെ ഗ്രൂപ്പിന്റെ പോർട്ട്‌ഫോളിയോയ്ക്ക് കീഴിലുള്ള ആറാമത്തെ ബ്രാൻഡായി ബെന്റ്ലി മാറുകയും ചെയ്യും എന്നതാണ് പ്രത്യേകത. രാജ്യത്ത് ബെന്റ്ലി കാറുകളുടെ ഇറക്കുമതി, വിൽപ്പന, സേവനം എന്നിവ ഇപ്പോൾ സ്കോഡ ഓട്ടോ ഫോക്സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡായിരിക്കും കൈകാര്യം ചെയ്യുക. ഇതിന് വേണ്ടി സ്കോഡ പുതിയ ഒരു കമ്പനി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

skoda volkswagen will import bentley cars

കേരളത്തിലും ബെൻ്റ്ലി ആരാധകർക്ക് ഒട്ടും കുറവില്ല. അടുത്തിടെയാണ് മലപ്പുറത്ത് മൂസാ ഹാജി ബെന്റ്‌ലി ബെന്റെയ്ഗ EWB പതിപ്പ് സ്വന്തമാക്കിയത്. ബെന്റ്‌ലി ബെന്റെയ്ഗ EWB പതിപ്പ് V8 പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ലഭ്യമാകൂ. 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 പെട്രോള്‍ എഞ്ചിന്‍ പരമാവധി 550 PS പവറും 770 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പാഡില്‍ ഷിഫ്റ്ററുകളോട് കൂടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ഈ കാര്‍ വരുന്നത്. സ്‌പോര്‍ട്‌സ് മോഡും ലഭ്യമാണ്.

ലിറ്ററിന് 7.6 കിലോമീറ്ററാണ് ഇനധനക്ഷമത അവകാശപ്പെടുന്നത്. ഈ കാര്‍ വെറും 4.6 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കും. മണിക്കൂറില്‍ 290 കിലോമീറ്ററാണ് പരമാവധി വേഗത. AWD ഡ്രൈവ്‌ട്രെയിനും കമ്പനി ഈ കാറില്‍ ഓഫര്‍ ചെയ്യുന്നുണ്ട്. ഈ സിഗ്‌നേച്ചര്‍ എഡിഷന് കസ്റ്റംബില്‍ഡ് ഇന്റീരിയറും ലഭിക്കുന്നു. നിങ്ങളുടെ താൽപ്പര്യത്തിന് അനുസരിച്ച് ഇഷ്ടമുളള നിറം ഇൻ്റീരിയറിൽ നൽകാൻ സാധിക്കുമെന്നതാണ് കസ്റ്റമൈസേഷൻ്റെ പ്രത്യേകത.

skoda volkswagen will import bentley cars

കാറിന്റെ EWB പതിപ്പില്‍ ഒരു എയര്‍ലൈന്‍ സീറ്റ് സ്‌പെസിഫിക്കേഷന്‍ പോലും ഉണ്ട്. യാത്രക്കാരന്റെ ശരീര താപനിലയും ഉപരിതല ഈര്‍പ്പവും മനസ്സിലാക്കുകയും അതിനനുസരിച്ച് അന്തരീക്ഷ താപനിലയും വായുപ്രവാഹവും ക്രമീകരിക്കുകയും ചെയ്യുന്ന ഒരു പുതിയ തരം ക്ലൈമറ്റ് സീറ്റ് ഇതില്‍ ഉള്‍പ്പെടുന്നു. കോടകിൾ മുടക്കുമ്പോൾ അതിനുളള ഗുണവും യാത്രക്കാരന് നൽകുക എന്നതാണല്ലോ അതിൻ്റെ മര്യാദ.

റിയര്‍ സീറ്റ് യാത്രക്കാര്‍ക്ക് പരമാവധി സുഖസൗകര്യങ്ങള്‍ ഒരുക്കാനായി ഉദ്ദേശിച്ചിട്ടുള്ള മോഡല്‍ ആയതിനാല്‍ ബെന്റയ്ഗ EWB നിരവധി ഫീച്ചറുകള്‍ കണ്‍ട്രോള്‍ ചെയ്യാനുള്ള പ്രത്യേക ടച്ച്സ്‌ക്രീന്‍ നല്‍കുന്നുണ്ട്. റോള്‍സ് റോയ്സിനെപ്പോലെ EWB ബെന്റേഗയുടെ പിന്നിലും പവര്‍-അസിസ്റ്റഡ് ഡോറുകളുണ്ട്. റോള്‍സ് റോയ്സ് കലിനന്‍, റേഞ്ച് റോവര്‍ LWB, മെര്‍സിഡീസ് മെയ്ബാക്ക് GLS600 എന്നിവയുമായി നേരിട്ട് ഏറ്റുമുട്ടുന്നു. ബെന്റയ്ഗയുടെ EWB പതിപ്പിന്റെ എക്‌സ്-ഷോറൂം വില 6 കോടി രൂപ മുതലാണ് തുടങ്ങുന്നത്.

എല്ലാ മാർക്കറ്റിംഗ്, വിൽപ്പന, വിൽപ്പനാനന്തര പ്രവർത്തനങ്ങളും പുതുതായി സ്ഥാപിതമായ ഒരു സ്ഥാപനത്തിന് കീഴിലായിരിക്കുമെന്നാണ്, സ്കോഡ ഫോക്സ്‌വാഗണിൻ്റെ തന്നെ ഗ്രൂപ്പ് കമ്പനിയായ ബെന്റ്ലി ഇന്ത്യ, ബ്രാൻഡിന്റെ ഇന്ത്യ തന്ത്രത്തിന്റെയും റീട്ടെയിൽ ശൃംഖലയുടെയും മേൽനോട്ടം വഹിക്കും. ബെന്റ്ലി ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടറായി ആബി തോമസിനെ നിയമിക്കുകയും ഇന്ത്യൻ വിപണിയിൽ ബ്രാൻഡിനെ നയിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 8, 2025, 11:53 [IST]
English summary
Skoda volkswagen will import distribute and service bentley cars this july details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X