483 കി.മീ റേഞ്ചുമായി സോണി-ഹോണ്ടയുടെ മൊഞ്ചത്തി 'അഫീല' പുറത്തിറങ്ങി! വിലകള്‍ ഇങ്ങനെ

വാഹന ഭീമന്‍മാരായ ഹോണ്ട സോണിയുമായി ചേര്‍ന്ന് ഇലക്ട്രിക് വാഹനം വികസിപ്പിക്കുന്ന വിവരം ഇതിനോടകം പുറത്തുവന്നിരുന്നു. അഫീല എന്ന് പേരിട്ടിരിക്കുന്ന ഇവി ഇപ്പോള്‍ യുഎസിലെ ലാസ് വെഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ 2025-ല്‍ വെച്ച് ഔദ്യോഗികമായി പുറത്തിറക്കി. നീണ്ട അഞ്ച് വര്‍ഷത്തെ യാത്രക്ക് ശേഷമാണ് ഇപ്പോള്‍ അഫീല 1 ഇവിയുടെ വില പ്രഖ്യാപിച്ചിരിക്കുന്നത്. ഹോണ്ടയും സോണിയും സംയുക്ത സംരംഭത്തിന് കീഴില്‍ വികസിപ്പിച്ച ആദ്യത്തെ ഇവിയാണ് അഫീല 1 (Sony-Honda Afeela 1). ഇലക്ട്രിക് കാര്‍ രണ്ട് വേരിയന്റുകളില്‍ വാങ്ങാനാകും.

ആദ്യത്തെ അഫീല 1 ഒറിജിന്റെ വില 89,000 ഡോളറാണ്. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 77 ലക്ഷം രൂപ വരും. ടോപ് സ്‌പെക് അഫീല 1 സിഗ്‌നേച്ചറിന് 102900 ഡോളറാണ് വില (ഏകദേശം 88 ലക്ഷം രൂപ.നിലവില്‍ കാലിഫോര്‍ണിയയില്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് മാത്രമാണ് അഫീല 1 ബുക്ക് ചെയ്യാന്‍ സാധിക്കൂ.

afeela 1 electric car

200 ഡോളര്‍ (ഏകദേശം 15,000) റീഫണ്ടബിള്‍ ഡെപ്പോസിറ്റ് ഉപയോഗിച്ച് കാലിഫോര്‍ണിയ നിവാസികള്‍ക്ക് പ്രീ-ഓര്‍ഡറുകള്‍ ചെയ്യാം. 2026 മുതല്‍ അമേരിക്ക, ജപ്പാന്‍ തുടങ്ങിയ ആഗോള വിപണികളില്‍ ഇത് ലഭ്യമാകും. കോര്‍ ബ്ലാക്ക് എന്ന ഒറ്റ പെയിന്റ് ഓപ്ഷനിലാണ് വാഹനം വരുന്നത്. പ്രീമിയം സിഗ്‌നേച്ചര്‍ ട്രിമ്മിന്റെ ഡെലിവറി 2026 മുതല്‍ ആരംഭിക്കും. അതേസമയം കൂടുതല്‍ താങ്ങാനാവുന്ന വിലയുള്ള ഒറിജിന്‍ ട്രിം തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ 2027 വരെ കാത്തിരിക്കേണ്ടിവരും.

അഫീല 1 ഇലക്ട്രിക് കാറിന്റെ നീളം 4,915 mm ആണ്. 1,460 mm ഉയരവും 3,018 mm വീല്‍ബേസും വരുന്നു. 21 ഇഞ്ച് അലോയ് വീലുകളിലാണ് അഫീല 1 ഇവി ഓടുക. ഹോണ്ട 0 സീരീസ് ഇലക്ട്രിക് കാറുകളുടെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് അഫീല 1 നിര്‍മിച്ചിരിക്കുന്നത്.

afeela 1 electric car front

ഹോണ്ട-സോണി മൊബിലിറ്റി അഫീല 1 ഇവിയില്‍ 482 bhp പവര്‍ നല്‍കുന്ന ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറാണ് ഘടിപ്പിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 483 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 91kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് അഫീല 1 ഇവിയില്‍ വരുന്നത്. 150kW വരെ വേഗത്തില്‍ ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ട്. ടെസ്ലയുടെ സൂപ്പര്‍ചാര്‍ജര്‍ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് ഇവി റീചാര്‍ജ് ചെയ്യാമെന്ന് ഹോണ്ടയും സോണിയും പറഞ്ഞു.

സോണി പ്രത്യേകമായി വികസിപ്പിച്ചെടുത്ത സാങ്കേതിക ഫീച്ചറുകളാണ് അഫില 1 ഇലക്ട്രിക് കാറിന്റെ പ്രധാന ഹൈലൈറ്റ്. ഡ്രൈവര്‍ക്ക് സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം നല്‍കാനായി ഇവിയില്‍ സജ്ജീകരിച്ച ക്യാമറകള്‍, LiDAR, റഡാര്‍, അള്‍ട്രാസോണിക് സെന്‍സറുകള്‍ എന്നിവ ചുറ്റില്‍ നിന്ന് ഡാറ്റ ശേഖരിക്കുന്നു. ഇലക്ട്രിക് കാറിന് ചുറ്റും സ്ഥാപിച്ചിട്ടുള്ള 40 സെന്‍സറുകളും ക്യാമറകളും ഉപയോഗിച്ച് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) സജ്ജീകരിച്ചിരിക്കുന്നു.

afeela 1 electric car interior

ഓള്‍ വീല്‍ ഡ്രൈവ് സാങ്കേതികവിദ്യയും ത്രീഡി മോഷന്‍ മാനേജ്മെന്റ് സിസ്റ്റവും ഇതിലുണ്ട്. നിര്‍മിത ബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള പേഴ്സണല്‍ അസിസ്റ്റന്റും ഇവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. കണക്റ്റഡ് ടെക്കിലൂടെ കാറിനുള്ളിലെ വിവിധ ഫംഗ്ഷനുകളെ നിയന്ത്രിക്കുന്ന വോയ്സ് കമാന്‍ഡ് സവിശേഷതയാണിത്. അവതരണ വേളയില്‍ സോണി ഹോണ്ട മൊബിലിറ്റി സിഇഒ യസുഹിഡെ മിസുനോ തന്റെ ഫോണ്‍ ഉപയോഗിച്ച് വാഹനത്തെ സ്റ്റേജിലേക്ക് വിളിച്ച് വോയ്സ് കമാന്‍ഡ് ഫീച്ചര്‍ കാണിച്ചു. ഇത് പ്രൊഡക്ഷന്‍ മോഡലിന്റെ ഭാഗമാണോ എന്ന് വ്യക്തമല്ല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, January 7, 2025, 17:44 [IST]
English summary
Sony honda afeela 1 ev launched at ces 2025 price specs feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X