സെൽറ്റോസ് പിന്നെ മതി! കിയയുടെ ഹൈബ്രിഡ് തുടക്കം മറ്റൊരാളിൽ നിന്ന്, കഥയിൽ വമ്പൻ ട്വിസ്റ്റ്

ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ ഹൈബ്രിഡ് വാഹനങ്ങൾ കൂടുതൽ ശ്രദ്ധ നേടുന്ന സമയമാണിത്. ഇതിനിടയിൽ കിയ മോട്ടോർസിൻ്റെ ഹൈബ്രിഡ് പ്ലാനുകളാണ് ഇപ്പോൾ വലിയ കൗതുകം കൊള്ളിക്കുന്നത്. പുതുതലമുറ കിയ സെൽറ്റോസ് അതിന്റെ പുതുമകൾ കൊണ്ട് ഇതിനകം തന്നെ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ആഗോളതലത്തിൽ മോഡൽ അനാവരണം ചെയ്ത സമയത്ത് ഭാവിയിൽ സെൽറ്റോസിന് ഒരു ഹൈബ്രിഡ് പവർട്രെയിൻ അവതരിപ്പിക്കുമെന്ന് കിയ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ പ്രായോഗികമായി നോക്കുമ്പോൾ ഇന്ത്യയിൽ ഹൈബ്രിഡ് എഞ്ചിൻ അവതരിപ്പിക്കുന്ന ബ്രാൻഡിൻ്റെ ആദ്യ മോഡൽ സെൽറ്റോസ് ആയിരിക്കില്ല എന്ന സൂചനകളാണ് ഇപ്പോൾ ലഭ്യമാകുന്നത്.

ഈ സാഹചര്യത്തിൽ രാജ്യത്ത് 2026ൽ പുറത്തിറങ്ങാൻ പോകുന്ന കിയ സോറെന്റോ ആദ്യമായി ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കുന്ന മോഡലാകാൻ സാധ്യതയുണ്ട്. അടുത്തിടെ സോറെന്റോയുടെ പരീക്ഷണ ഓട്ടം ഇന്ത്യയിൽ രഹസ്യമായി നടത്തപ്പെട്ടിരുന്നു. ഇത് കിയയുടെ ഇന്ത്യയിലെ ഭാവി പദ്ധതികളെക്കുറിച്ച് വലിയ സൂചനകളാണ് നൽകുന്നത്. പലർക്കും അറിയാത്തത് ടാറ്റ സഫാരി, മഹീന്ദ്ര XUV 7XO എന്നിവ ഉൾപ്പെടുന്ന സെഗ്‌മെന്റിലാണ് സോറെന്റോ എത്താൻ പോകുന്നത് എന്നതാണ്.

Kia Sorento

ഇത് മൂന്ന് നിര സീറ്റുകളുള്ള ഒരു പ്രീമിയം എസ്‌യുവിയായതിനാൽ ഈ മോഡൽ കൂടുതലായും ലക്ഷ്യമിടുന്നത് ഫാമിലി ഉപഭോക്താക്കളെ ആയിക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ സെഗ്‌മെന്റിന് ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ സോറെന്റോയിലൂടെ ഈ ജനപ്രിയ വിഭാഗത്തിൽ കിയയും ശക്തമായ സാന്നിധ്യം ഉറപ്പാക്കാൻ തയ്യാറെടുക്കുകയാണ്. സോറെന്റോ ഇതിനകം തന്നെ യൂറോപ്പ്, വടക്കേ അമേരിക്ക, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് തുടങ്ങിയ അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയിലുള്ള ഒരു ആഗോള മോഡലാണ്.

ഇന്ത്യയിൽ എത്തുമ്പോൾ ഇവിടെ ഉള്ള റോഡ് അവസ്ഥകളും ഉപഭോക്തൃ ആവശ്യങ്ങളും പരിഗണിച്ച് ഫീച്ചറുകൾ, സസ്പെൻഷൻ ട്യൂണിംഗ്, എൻജിൻ ഓപ്ഷനുകൾ എന്നിവയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വലുപ്പത്തിന്റെ കാര്യത്തിൽ ആഗോള സോറെന്റോക്ക് 4,815 mm നീളം, 1,900 mm വീതി, 1,700 mm ഉയരം, കൂടാതെ 2,815 mm വീൽബേസ് എന്നിവയാണ് ഉള്ളത്. ഈ നീളമുള്ള വീൽബേസ് മൂലം മൂന്നാം നിര സീറ്റുകളിലും നല്ല ലെഗ്‌റൂം ലഭിക്കുമെന്നാണ് പ്രതീക്ഷ.

Kia Sorento

ദീർഘയാത്രകൾക്ക് ഇത് ഏറെ സഹായകരമാകും. ഇന്ത്യയിൽ കണ്ട ടെസ്റ്റ് മോഡലിൽ 19-ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളാണ് ഉണ്ടായിരുന്നത്. ഇത് സോറെന്റോയുടെ പ്രീമിയം ലുക്കും ശക്തമായ റോഡ് പ്രസെൻസും കൂടുതൽ ഉയർത്തിക്കാട്ടുന്നു. യുകെ വിപണിയിൽ മോഡൽ 1.6 ലിറ്റർ ടർബോ-പെട്രോൾ ഹൈബ്രിഡ്, 2.2 ലിറ്റർ ഡീസൽ ഹൈബ്രിഡ്, 1.6 ലിറ്റർ ടർബോ-പെട്രോൾ പ്ലഗ്-ഇൻ ഹൈബ്രിഡ് എന്നീ ഓപ്ഷനുകളോടെയാണ് ലഭ്യമാകുന്നത്.

ഈ മൂന്ന് പവർട്രെയിനുകളിലും ഹൈബ്രിഡൈസേഷൻ ഉണ്ടെന്നത് ശ്രദ്ധേയമാണ്. അതായത് ഇന്ധനക്ഷമത മെച്ചപ്പെടുത്താനും എമിഷൻ കുറയ്ക്കാനും സഹായിക്കുന്ന ഇലക്ട്രിക് മോട്ടർ സപ്പോർട്ട് എല്ലായിപ്പോഴും ലഭ്യമാണ്. കൂടാതെ യുകെയിൽ വിൽക്കുന്ന എല്ലാ പതിപ്പുകളും ഓൾ-വീൽ-ഡ്രൈവ് സംവിധാനത്തോടെയാണ് എത്തുന്നത്. എന്നാൽ ഇന്ത്യൻ വിപണിയെക്കുറിച്ച് സംസാരിക്കുമ്പോൾ കിയയുടെ സമീപനം കുറച്ച് വ്യത്യസ്തമായിരിക്കാനാണ് സാധ്യത. രാജ്യത്തെ വിലനിർണ്ണയം നിർണായകമായതിനാൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ ഹൈബ്രിഡ് ഉപയോഗിക്കുന്നതിനെ കുറിച്ച് ബ്രാൻഡ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Kia Sorento

ഈ എഞ്ചിൻ തന്നെയായിരിക്കും ഭാവിയിലെ സെൽറ്റോസ് ഹൈബ്രിഡിലും ഉപയോഗിക്കുക എന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹൈബ്രിഡ് സെൽറ്റോസ് 2027 ഓടെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ചെലവ് നിയന്ത്രിക്കുക എന്നതാണ് കിയയുടെ ഏറ്റവും വലിയ വെല്ലുവിളി. അതിനാൽ തന്നെ ഹൈബ്രിഡ് പവർട്രെയിനുമായി ബന്ധപ്പെട്ട ഘടകങ്ങൾ പരമാവധി പ്രാദേശികവൽക്കരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ഇന്ത്യയിൽ തന്നെ ബാറ്ററി പായ്ക്കുകൾ, ഇലക്ട്രിക് മോട്ടോറുകൾ, കൺട്രോൾ യൂണിറ്റുകൾ, ഇൻവെർട്ടറുകൾ തുടങ്ങിയ പ്രധാന ഘടകങ്ങൾ നിർമ്മിച്ചാൽ ഇറക്കുമതി ചെലവും നികുതി ബാധ്യതയും കുറയ്ക്കാൻ സാധിക്കും. ഇത് ഹൈബ്രിഡ് സെൽറ്റോസിനെ കൂടുതൽ മത്സരാധിഷ്ഠിതമായ വിലയിൽ അവതരിപ്പിക്കാൻ നിർണായകമായി സഹായിക്കും. മാത്രവുമല്ല സെൽറ്റോസ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള മോഡലുകളിലൊന്നാണ്. അതിനാൽ ഹൈബ്രിഡ് വേരിയന്റുകളെക്കുറിച്ച് കമ്പനി വലിയ പ്രതീക്ഷകളാണ് പുലർത്തുന്നത്.

More from DriveSpark

Article Published On: Sunday, December 14, 2025, 17:57 [IST]
English summary
Sorento is kia s first hybrid vehicle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X