ബസാൾട്ട് വിഷൻ ഒരു വിഷയം തന്നെ! സാവോ പോളോ ഷോയിൽ പുതിയ താരത്തെ ഇറക്കി സിട്രൺ

ലാറ്റിൻ അമേരിക്കയുടെ ഏറ്റവും വലിയ വാഹനോത്സവമായി അറിയപ്പെടുന്ന സാവോ പോളോ മോട്ടോർ ഷോയുടെ വേദിയിൽ ഇത്തവണ എല്ലാവരുടെയും ശ്രദ്ധ കവർന്നത് ഒരു പരിചിത ബ്രാൻഡിൻ്റെ പുത്തൻ അവതാരമായിരുന്നു. സാധാരണ ബസാൾട്ടിന്റെ ശാന്തവും കംഫർട്ടുമായ ഡിഎൻഎയെ അടിമുടി മാറ്റിടെയുത്ത സ്പോർട്ടിയർ ബസാൾട്ട് വിഷനാണ് ബ്രാൻഡ് അവതരിപ്പിച്ചത്. യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ഇന്ത്യൻ വിപണിയിലും സിട്രൺ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൂപ്പെ-എസ്‌യുവികൾ, കോംപാക്റ്റ് മോഡലുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിലൂടെ തങ്ങളുടേതായ ഒരു വ്യക്തിത്വം സൃഷ്ടിച്ചിരുന്നു. ബ്രാൻഡിൻ്റെ ഈ ആധിപത്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതിനുള്ള വഴികളാണ് പുതിയ മോഡലിൻ്റെ അനാവരണത്തിലൂടെ തെളിയിക്കുന്നത്.

സിട്രൺ ബസാൾട്ട് വിഷനിൻ്റെ രൂപകൽപ്പന സാധാരണ ബസാൾട്ടിന്റെ രൂപ ശൈലിയിൽ നിന്ന് വളരെ വ്യത്യസ്തമാണ്. കൂടുതൽ അക്രമസ്വഭാവമുള്ള, യുവവാഹനപ്രേമികളെ ലക്ഷ്യമിട്ടുക്കൊണ്ടുള്ള രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. പ്രദർശന വേദിയിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ തിളങ്ങുന്ന മഞ്ഞ നിറത്തിലുള്ള ബോഡി വാഹനത്തിന് പ്രത്യേക ലുക്ക് നൽകുന്നു. കൂടാതെ വീതി, ഭാരം എന്നീ ഗുണങ്ങൾ കൂടുതൽ എടുത്ത് കാണിക്കുകയും ചെയ്യുന്നുണ്ട്.

Sportier Citroen Basalt Vision

ഷാർപ്പായ ലൈറ്റ് സജ്ജീകരണവും, കറുപ്പ്, ചുവപ്പ് നിറങ്ങൾ ചേർത്ത ബമ്പറിന്റെ രൂപകല്പനയും മുന്നിലെ കാഴ്ചയിൽ തന്നെ ഒരു ശക്തമായ ലുക്ക് സൃഷ്ടിക്കുന്നു. വശങ്ങളിലേക്കു നോക്കുമ്പോൾ വലിയ അലോയ് വീലുകളും കറുപ്പ് നിറത്തിലുള്ള ക്ലാഡിംഗുകളും വണ്ടിയുടെ ബോഡിയിൽ കൂടുതൽ അഴക് നൽകുന്നുണ്ട്. പിന്നിൽ വിഷനിന്റെ സ്പോർട്ടിവ് സ്വഭാവം ഏറ്റവും ശക്തമായി പ്രകടമാകുന്നു.

ഇരുണ്ട ഗ്രാഫിക്കുകളും ചുവപ്പ് നിറം ചേർത്ത സ്പോയ്ലറും സാധാരണ മാതൃകയിൽ നിന്ന് തീർത്തും വ്യത്യസ്തമാക്കുന്നുണ്ട്. ഇവയെല്ലാം ബസാൾട്ടിന്റെ സ്വഭാവത്തെ കൂടുതല്‍ തീക്ഷ്ണവും ഉത്സാഹപരവുമായ ഭാഷയിൽ പുനർനിർവ്വചിച്ചുവെന്ന് തോന്നിപ്പിക്കുന്ന രൂപകൽപ്പനകളാണ്. ഇന്റീരിയർ സംബന്ധിച്ച ഔദ്യോഗിക കാഴ്ചപ്പാടുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, കോൺസെപ്റ്റ് മോഡലിൽ സ്പോർട്ടിവായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ സിട്രൺ ശ്രമിച്ചിട്ടുണ്ടാകുമെന്നതാണ് പ്രധാന സൂചന.

Sportier Citroen Basalt Vision

ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇൻഫോടെയ്ൻമെന്റ് സംവിധാനം ഒപ്പം വാഹനത്തിന്റെ അകത്തെ താപനില സ്വയം ക്രമീകരിക്കുന്ന ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കാറിന്റെ നില പരിശോധിക്കാൻ സഹായിക്കുന്ന ഡയഗ്നോസ്റ്റിക് സവിശേഷതകൾ എന്നിവയും ഉൾപ്പെടെ ലഭിക്കാനാണ് സാധ്യത. മാത്രവുമല്ല കണക്റ്റഡ് കാർ സവിശേഷതകൾ ഉപയോഗിക്കുന്നതിലൂടെ മൊബൈൽ ഫോണിൽ നിന്ന് തന്നെ വാഹനത്തിലെ ഫീച്ചറുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതായിരിക്കും.

ബസാൾട്ട് വിഷൻ ഭാവിയിലെ പ്രൊഡക്ഷൻ എസ്‌യുവിയുടെ ഒരു സൂചനയായി കണക്കാക്കപ്പെടുന്നതിനാൽ, സെഗ്‌മെന്റിൽ സാധാരണയായി ലഭിക്കുന്ന സമ്പ്രദായിക മൈലേജ് നിലവാരങ്ങൾ തന്നെയായിരിക്കും ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സിട്രണിൻ്റെ നിലവിലെ മോഡലുകൾ നൽകുന്ന ഇന്ധനക്ഷമതയെ അടിസ്ഥാനമാക്കി നോക്കുമ്പോൾ, 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോളും ആണുള്ളത്. നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിട്ടുണ്ട്.

Sportier Citroen Basalt Vision

അതേസമയം ടർബോ പെട്രോൾ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക്കിൽ ലഭ്യമാണ്. പവർ ഔട്ട്‌പുട്ടുകൾ 80 മുതൽ 109 ബിഎച്ച്പി വരെയും ടോർക്ക് കണക്കുകൾ 115 മുതൽ 205 എൻഎം വരെയുമാണ്. ഡ്രൈവിംഗ് ശൈലി, റോഡ് സാഹചര്യം, വാഹനത്തിൽ വഹിക്കുന്ന ഭാരം തുടങ്ങിയ ഘടകങ്ങൾ ഇതിനെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ട്.

ബസാൾട്ട് വിഷൻ എന്നത് ബ്രാൻഡ് ഭാവിയിൽ എങ്ങോട്ടാണ് നീങ്ങുന്നതെന്ന് വ്യക്തമായി കാണിച്ചുതരുന്ന ഒരു ധീരമായ പരീക്ഷണമാണ്. ഉയർന്ന സ്റ്റൈലിംഗ്, മെച്ചപ്പെട്ട ഇൻ്റീരിയർ ഫിനിഷ്, എസ്‌യുവിക്ക് യോജിച്ച പ്രായോഗിക സാങ്കേതികവിദ്യകൾ എന്നിവയിലൂടെ, ഉപഭോക്താക്കൾക്ക് കൂടുതൽ വ്യക്തിത്വമുള്ള ഒരു കാറാണ് സിട്രൺ ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാകുന്നു. ചുരുക്കി പറഞ്ഞാൽ ബസാൾട്ട് വിഷൻ ഒരു ഡിസൈൻ പരീക്ഷണം മാത്രമല്ല മറിച്ച് വിപണിയിൽ കൂടുതൽ കരുത്തുറ്റ സാന്നിധ്യം നേടാനുള്ള സിട്രണിൻ്റെ ദിശ തുറന്നുകാട്ടുന്ന പ്രഖ്യാപനം കൂടിയാണ്.

More from DriveSpark

Article Published On: Sunday, November 23, 2025, 10:00 [IST]
English summary
Sportier citroen basalt vision unveiled at sao paulo motor show
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X