ലൈസൻസും ആധാറും തമ്മിൽ ബന്ധിപ്പിച്ചോ? വെറുതെ പണി മേടിക്കണ്ട, ഈ കാര്യങ്ങൾ ചെയ്താൽ മതി

കേന്ദ്രത്തിൻ്റെ നിരവധി ബന്ധിപ്പിക്കലുകളുണ്ടല്ലോ, അതായത് ആധാറും പാൻകാർഡും, ബാങ്കും ആധാറും, ഇപ്പോഴിതാ നിങ്ങളുടെ ഡ്രൈവിങ്ങ് ലൈസൻസും ആധാർ കാർഡും ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രത്തിൻ്റെ പുതിയ നിർദേശം. രാജ്യം കൂടുതൽ ഡിജിറ്റൽ ലോകത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണല്ലോ. മൊബൈൽ നമ്പർ ഡ്രൈവിങ്ങ് ലൈസൻസുമായി ബന്ധിപ്പിച്ചത് കൊണ്ട് തന്നെ നിങ്ങൾക്ക് തൽസമയം ചലാൻ വിവരങ്ങൾ, അപ്ഡേഷനുകളെല്ലാം തന്നെ ലഭിക്കുന്നുണ്ടല്ലോ. അതിനൊപ്പം തന്നെ പലർക്കും മൊബൈൽ നമ്പർ ബന്ധിപ്പിക്കാത്തത് കൊണ്ട് ഇ ചലാനുകൾ ലഭിക്കുന്നില്ല, അതിന് പോംവഴിയായി ആധാറുമായി ബന്ധിപ്പിച്ചാൽ ഒരു വിവരം പോലും നിങ്ങൾക്ക് ലഭിക്കാതെ വരില്ല.

പരിവാഹൻ സൈറ്റിൽ കയറിയാൽ നിങ്ങൾക്ക് നിമിഷ നേരം കൊണ്ട് തന്നെ ആധാറുമായിനിങ്ങളുടെ ഡ്രൈവിങ്ങ് ലൈസൻസ് ബന്ധിപ്പിക്കാൻ സാധിക്കുന്നു.അതിന് വേണ്ടി ആർടിഒ ഓഫീസിൽ നേരിട്ട് ചെല്ലേണ്ട കാര്യമില്ല. ഔദ്യോഗിക പരിവാഹൻ വൈബ്സൈറ്റിൽ ലോഗിൻ ചെയ്യുക. ചില വാട്ട്സാപ്പ് സന്ദേശങ്ങളിലൂടെ പരിവാഹൻ വൈബ്സൈറ്റിൽ കയറാൻ ശ്രമിക്കാതിരിക്കുക. ഡ്രൈവിങ്ങ് ലൈസൻസ് വിഭാഗത്തിലേക്ക് പോയാൽ നിങ്ങൾക്ക് നിങ്ങളുടെ സംസ്ഥാനവും ഡ്രൈവിംഗ് ലൈസൻസ് ഓപ്ഷനും തിരഞ്ഞെടുക്കാൻ സാധിക്കും. പുതിയ മൊബൈൽ നമ്പർ രണ്ടുതവണ നൽകുക തുടർന്ന് തുടരുക എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.

steps to link driving license with aadhar

ആധാറുമായി ലിങ്ക് ചെയ്‌ത മൊബൈലിലേക്ക് ഒരു OTP ലഭിക്കും. നിങ്ങൾ ആധാർ ഉടമയാണെന്ന് സ്ഥിരീകരിക്കാൻ ആ OTP നൽകണം. പെട്ടെന്ന് തന്നെ നിങ്ങൾക്ക് സ്ക്രീനിൽ ലിങ്ക് ചെയ്തു എന്ന് അറിയിക്കുകയും, അതിനൊപ്പം തന്നെ നിങ്ങളുടെ നമ്പറിലേക്ക് ഒരു മെസേജ് വരികയും ചെയ്യും. പ്രത്യേകം ഓർക്കേണ്ട കാര്യം എന്താണെന്ന് വച്ചാൽ ഇതിനായി യാതൊരു തുകയും മുടക്കേണ്ടതില്ല എന്നതാണ്.

നിങ്ങളുടെ ഡ്രൈവിങ്ങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിച്ചതിന് ശേഷം ഔദ്യോഗിക എസ്.എം.എസ് അലേർട്ട് ലഭിക്കും. അതല്ലാതെ ലഭിക്കുന്ന ഒരു ലിങ്കിലും ക്ലിക്ക് ചെയ്യാതിരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാകു എന്ന കാര്യം കൂടി ഓർമിപ്പിക്കുകയാണ്. നിങ്ങളുടെ പഴയ നമ്പറോ ഉപയോഗത്തിൽ ഇല്ലാത്ത നമ്പറാണെങ്കിൽ അത് ആദ്യം അപ്ഡേറ്റ് ചെയ്തതിന് ശേഷം മാത്രം ഡ്രൈവിങ്ങ് ലൈസൻസും ആധാറും ബന്ധിപ്പിക്കുക.

steps to link driving license with aadhar

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ അയച്ച ചലാനുകളുടെ 40% മാത്രമേ തിരിച്ചുപിടിച്ചിട്ടുള്ളൂ. പല സംസ്ഥാനങ്ങളിലും വലിയൊരു വിഭാഗം ആളുകള്‍ ഇത് അവഗണിക്കുകയാണെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. അത് മാത്രമല്ല ആദ്യം സൂചിപ്പിച്ചത് പോലെ പലരും മൊബൈൽ നമ്പർ പരിവാഹനിൽ ബന്ധിപ്പിക്കാത്തത് മൂലം ചലാൻ അലേർട്ടുകൾ ലഭിക്കുന്നില്ല.

ചലാന്‍ ഇഷ്യൂ ചെയ്ത് മൂന്ന് മാസത്തിനുള്ളില്‍ ഇ-ചലാനിലെ പണം അടക്കുന്നത് നിര്‍ബന്ധമാണെന്നാണ് സർക്കാർ പുറത്തിറക്കിയ പുതിയ കരട് നിയമത്തില്‍ പറയുന്നത്. ഇ-ചലാന്‍ പുറപ്പെടുവിച്ച് മൂന്ന് മാസത്തിനുള്ളില്‍ ഒരാള്‍ പണം അടച്ചില്ലെങ്കില്‍ അയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതാണ്. സിഗ്‌നല്‍ തെറ്റിക്കുന്നതോ അല്ലെങ്കില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുകയോ ചെയ്ത കുറ്റത്തിന് ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരാള്‍ക്ക് മൂന്നില്‍ കൂടുതല്‍ ചലാന്‍ ലഭിച്ചാല്‍ അയാളുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിയും.

steps to link driving license with aadhar

കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നതിനാല്‍ ഇനി മുതല്‍ ആളുകള്‍ ഗതാഗത നിയമങ്ങള്‍ പാലിക്കുകയും ഇ-ചലാനുകള്‍ ഗൗരവത്തിലെടുത്ത് കൃത്യസമയത്ത് പിഴ അടയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മാത്രമല്ല, ഇ-ചലാനുകളെ വാഹന ഇന്‍ഷുറന്‍സുമായി ബന്ധിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഒരു വാഹന ഉടമ മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ രണ്ടോ അതിലധികമോ ചലാനുകള്‍ തീര്‍പ്പാക്കാനുണ്ടെങ്കില്‍ അടുത്ത വര്‍ഷം അയാള്‍ക്ക് ഉയര്‍ന്ന ഇന്‍ഷുറന്‍സ് പ്രീമിയം അടയ്‌ക്കേണ്ടി വന്നേക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, October 12, 2025, 12:00 [IST]
English summary
Steps to link driving license with aadhar all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X