ഇന്ത്യയിലെ ചില വിചിത്ര നിയമങ്ങൾ! ഇതറിഞ്ഞില്ലെങ്കിൽ പിഴ അടച്ച് ഊപ്പാട് ഇളകും

രാജ്യത്ത് വാഹനമോടിക്കുന്നവർ പാലിക്കേണ്ട ട്രാഫിക് നിയമങ്ങളുണ്ട്. എന്നാൽ പലരും അത് കൃത്യമായി പാലിക്കാറില്ല എന്നതാണ് സത്യം. സീറ്റ ബെൽറ്റ് ധരിക്കുക, സിഗ്നൽ മറികടക്കാതിരിക്കുക എന്നിങ്ങനെയുള്ള ബേസിക് ട്രാഫിക് നിയമലംഘനങ്ങളൊക്കെ പലരും ചെയ്യാറുണ്ട്, പിഴയും ലഭിക്കുന്നുണ്ടാവാം. എന്നാൽ രാജ്യത്ത് ചില വിചിത്ര നിയമങ്ങളുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ. ഇതൊക്കെ എപ്പോൾ നിയമം ആയി എന്ന് പലരും വിചാരിച്ചേക്കാം. ചില സംസ്ഥാനങ്ങളിൽ നിലവിലുളള ചില നിയമങ്ങളെ കുറിച്ച് അറിഞ്ഞിരുന്നാലോ. ഇല്ലെങ്കിൽ നിങ്ങൾ അവിടെ ചെന്ന് നിയമലംഘനം നടത്തി വെറുതെ പിഴ അടയ്ക്കേണ്ടി വരില്ല എന്നതാണ് ഗുണം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയാൽ അത് നിയമലംഘനമാണെന്ന് ഓർത്തോളു. ആരാധനാലയങ്ങളുടേയും രാഷ്ട്രീയ പാർട്ടികളുടെ ധർണ,മാർച്ച് എന്നിവയെല്ലാം അനുമതി വാങ്ങി നടത്തുന്ന ഒന്നാണ്. പൊതു റോഡുകളിൽ വാഹനങ്ങളുടെ യാത്ര മനഃപൂർവ്വമോ അശ്രദ്ധമായോ തടസ്സപ്പെടുത്തുന്നതിനെയാണ് ട്രാഫിക് ബ്ലോക്ക് എന്ന് പറയുന്നത്. റോഡിന്റെ മധ്യത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുക,അനുമതിയില്ലാതെ റോഡ് തടസ്സപ്പെടുത്തുന്ന പ്രതിഷേധങ്ങളോ ഒത്തുചേരലുകളോ തിരക്കേറിയ പാതകളിൽ വാഹനങ്ങൾ പെട്ടെന്ന് നിർത്തുന്നതും എല്ലാം തന്നെ നിയമലംഘനമായി കണക്കാക്കപ്പെടുകയും പിഴ ചുമത്തുകയും ചെയ്യും.

strange traffic laws and regulation in india

ഇതൊക്കെ എന്ത് വിചിത്രമായ നിയമമാണ് ഇതൊക്കെ സാധാരണമല്ലേ എന്ന് ചിന്തിക്കാൻ വരട്ടെ, ചെന്നൈയിലും കൊൽക്കത്തയിലും നിങ്ങളുടെ വാഹനത്തിൽ ഫസ്റ്റ് എയ്ഡ് കിറ്റ് സൂക്ഷിച്ചില്ലെങ്കിൽ നിങ്ങൾ പിഴ അടയ്ക്കേണ്ടി വരും. 1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിലെ ചട്ടം 138(4)(d) പ്രകാരം, എല്ലാ മോട്ടോർ വാഹനങ്ങളിലും നിർബന്ധിത ഉപകരണങ്ങളുടെ ഭാഗമായി ഒരു പ്രഥമശുശ്രൂഷ കിറ്റ് ഉണ്ടായിരിക്കണം.കൊൽക്കത്ത, ചെന്നൈ എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളം ഈ നിയമം ബാധകമാണ്.

മറ്റൊരു നിയമം എന്താണെന്ന് വച്ചാൽ കാറിൽ ഇരുന്ന് പുകവലിക്കാൻ പാടില്ല എന്നതാണ്. സ്വന്തം കാർ എന്നാൽ അതൊരു സ്വകാര്യ സ്ഥലമാണെന്നാണ് പലരുടേയും വിചാരം, എന്നാൽ ആ വിചാരവുമായി ദില്ലിയിലേക്ക് ചെന്നാൽ പിഴ അടയ്ക്കാനേ നേരം കാണു. കാറിലിരുന്ന് പുക വലിക്കുന്നത് ഡ്രൈവറിൻ്റെ ശ്രദ്ധ തിരിക്കാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് പിഴ ചുമത്തുന്നത്. അതിനൊപ്പം തന്നെ പരിസ്ഥിതി മലിനീകരണമായിട്ടും കണക്കാക്കും.

strange traffic laws and regulation in india

പരിചയത്തിൻ്റെ പേരിൽ കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ വാഹനങ്ങൾ എടുക്കുന്നത് വളരെ സാധാരണമായ കാര്യമാണല്ലോ, എന്നാൽ നിങ്ങളുടെ വാഹനം ഇത്തരത്തിൽ ആർക്കെങ്കിലും കൈമാറുന്നുണ്ടെങ്കിൽ അത് പൊലീസിൽ അറിയിക്കണമെന്നാണ് ചെന്നൈ പൊലീസ് പറയുന്നത്. നിരവധി വാഹനങ്ങൾ ഇത്തരത്തിൽ മോഷണം പോയ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്.

വാഹനം മോഡിഫൈ ചെയ്യുന്നവരുടെ എണ്ണം കൂടുതലാണ് നമ്മുടെ രാജ്യത്ത് എന്നാൽ വാഹനത്തിൽ അതിൻ്റെ ഭാഗമായി ടിവി ഘടിപ്പിച്ചാൽ പിഴ അടയ്ക്കാൻ റെഡിയായിക്കൊളളു. മുംബൈയിൽ നിങ്ങളുടെ വാഹനത്തിൽ ടിവി ഘടിപ്പിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 100 രൂപ മുതൽ പിഴ ചുമത്താൻ പൊലീസിന് അധികാരമുണ്ടെന്ന് മനസിലാക്കി വച്ചോളു.

വാഹനമോടിക്കുമ്പോൾ പരമാവധി നിയമങ്ങൾ പാലിച്ച് തന്നെ ഡ്രൈവ് ചെയ്യാൻ ശ്രദ്ധിക്കുക. പ്രധാനമായും വാഹനമോടിക്കുമ്പോൾ സീറ്റ ബെൽറ്റ് ധരിക്കുക,ഓവർസ്പീഡ് ഒഴിവാക്കുക, സിഗ്നൽ കാണുമ്പോൾ വാഹനം കൃത്യമായി നിർത്താൻ ശ്രമിക്കുക. നിങ്ങൾ നിയമം പാലിച്ച് വാഹനമോടിച്ചില്ലെങ്കിൽ അത് റോഡിലെ മറ്റ് വാഹനങ്ങളേയും വഴിയത്രക്കാരേയും കൂടിയാണ് ബാധിക്കുന്നതെന്ന് ബോധം വേണം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, October 28, 2025, 12:57 [IST]
English summary
Strange traffic laws and regulations in india explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X