റോഡിൽ അശ്രദ്ധ കാണിച്ച് അപകടമുണ്ടായാൽ ഇനി നഷ്ടപരിഹാരമില്ല; സുപ്രീം കോടതിയുടെ ഉത്തരവിങ്ങനെ

വാഹനാപകടം സംഭവിക്കുമ്പോൾ ആദ്യം തന്നെ ആളുകൾ തിരക്കുന്നത് വണ്ടിക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നോ എന്നാണ്, ചിലരുടെ വിചാരം വണ്ടിക്ക് ഇൻഷുറൻസ് ഉണ്ടെങ്കിൽ അശ്രദ്ധമായി വാഹനമോടിച്ചാലും വലിയ പ്രശ്നമൊന്നും ഇല്ല എന്നാണ്. എന്നാൽ ഇനി മുതൽ ആ ചിന്ത അങ്ങ് ഒഴിവാക്കികൊള്ളു എന്നാണ് സുപ്രീം കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നതിന്. ഇനി മുതൽ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് ഇൻഷുറൻസ് കമ്പനികളോട് അറിയിച്ചിരിക്കുകയാണ് സുപ്രീം കോടതി. കർണാടക ഹൈകോടതി 2023-ൽ പുറപ്പെടുവിച്ച വിധി ശരിവച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.

2014-ൽ കർണാടകയിൽ സംഭവിച്ച അപകടത്തിൽ വാഹനമോടിച്ച വ്യക്തിയും അദ്ദേഹത്തിൻ്റെ കുടുംബത്തിനും പരിക്കേറ്റിരുന്നു, എന്നാൽ അപകടം സംഭവിച്ചത് പൂർണമായും വാഹനമോടിച്ച വ്യക്തിയുടെ അശ്രദ്ധയാണ് എന്നാണ് ഇൻഷുറൻസ് കമ്പനി കോടതിയിൽ വാദിച്ചത്. കർണാടക ഹൈകോടതിയും ഇത് ശരിവച്ചിരുന്നു,എന്നാൽ അവർ സുപ്രീം കോടതിയുടെ അപ്പീലിന് പോയപ്പോഴാണ് ഹർജി തളളുകയും കർണാടക ഹൈകോടതിയുടെ വിധി ശരിവച്ച് സുപ്രീം കോടതി ഉത്തരവിട്ടത്.

no compensation if drivers negligence

ഇത്തരമൊരു വിധിയിലൂടെ ഭാവിയിൽ ഡ്രൈവറുടെ അശ്രദ്ധ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിങ്ങള്‍ വാഹനമോടിക്കുമ്പോള്‍ കാറിലുണ്ടാകുന്ന ചെറിയ തട്ടലും മുട്ടലും കാരണമുണ്ടാകുന്ന ചെറിയ പാടുകള്‍, പോറലുകള്‍, ഗ്ലാസ് പൊട്ടല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്യുന്നത് ഇന്‍ഷുറന്‍സ് ക്ലെയിം ഹിസ്റ്ററിയെ ബാധിക്കും. നിങ്ങള്‍ വളരെയധികം ക്ലെയിമുകള്‍ എടുക്കുകയാണെങ്കില്‍ നിങ്ങള്‍ അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയാണെന്ന് ഇന്‍ഷുറന്‍സ് കമ്പനി കരുതുകയും നിങ്ങളുടെ കാര്‍ ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ ഉയര്‍ന്ന പ്രീമിയം ഈടാക്കുകയും ചെയ്യും.

വാഹന ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ ക്ലെയിം ചെയ്യാത്ത ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയത്തില്‍ 50 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. അതിനാല്‍ ഇന്‍ഷുറന്‍സിലെ ഓരോ ചെറിയ തുകയും നിങ്ങള്‍ ക്ലെയിം ചെയ്താല്‍ പോളിസി പുതുക്കുന്ന സമയത്ത് നിങ്ങള്‍ക്ക് ബോണസ് ലഭിക്കാതിരിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ചെറിയ തുകകള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാതിരിക്കുന്നതാണ് നല്ലത്.

no compensation if drivers negligence

ഒരു അപകടം സംഭവിച്ചുവെന്ന് മനസിലായാൽ ആദ്യം ചെയ്യേണ്ടത് വാഹനം നിർത്തുക എന്നതാണ്. വണ്ടി നിർത്തി കാര്യങ്ങൾ പരിഹരിക്കാൻ അനുവദിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ഇത് നിങ്ങളുടെ നിയമപരമായ ബാധ്യത മാത്രമല്ല ധാർമികവും കൂടിയാണെന്ന് എപ്പോഴും ഓർമിക്കണം. അപകടം വലുതല്ലെങ്കിൽ പോലും, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കരുത്.

ഇത്തരത്തിലുള്ള സംഭവങ്ങൾ നാം പലപ്പോഴും കേട്ടിട്ടുള്ള ഒന്നുകൂടിയാണല്ലേ. നിർഭാഗ്യവശാൽ അപകടം സംഭവിച്ചാൽ നിങ്ങൾക്ക് കഴിയുമെങ്കിൽ കാറിൽ നിന്ന് ഇറങ്ങുക. ഇതിനു ശേഷം ദീർഘമായി ശ്വാസം എടുക്കുക. കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കാനും ഓർക്കണം. തുടർന്ന് എതിർ കക്ഷിയുമായി തർക്കം ഒഴിവാക്കുക.

no compensation if drivers negligence

എന്തപടകമാണെങ്കിലും ആദ്യം തന്നെ മെഡിക്കൽ സഹായം തേടുന്നതാവും ഉചിതം. പരിക്കേറ്റിരിക്കുന്ന ആളുകൾ അധികം സഞ്ചരിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും അനിവാര്യമായ ഘടകമാണ്. പരിഭ്രാന്തരാവാതെ സഹായം എത്തുന്നതുവരെ ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. അത് കൊണ്ട് വാഹനമോടിക്കുമ്പോൾ ശ്രദ്ധയോടെ ഓടിക്കുക. അശ്രദ്ധ കാണിച്ചാൽ ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, July 5, 2025, 11:00 [IST]
English summary
Supreme court says no compensation should be paid if accident occurs due to drivers negligence
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X