കയറ്റുമതിയിലും എസ്‌യുവികളുടെ കടന്നുകയറ്റം; കണക്കുകൾ കണ്ട് ഞെട്ടി സെഡാൻ സെഗ്മെൻ്റ്

ഇന്ത്യയുടെ ഓട്ടോമൊബൈൽ മേഖലയിൽ എസ്‌യുവി വിഭാഗത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പരമ്പരാഗത പാസഞ്ചർ കാറുകളെക്കാൾ എസ്.യു.വി. മോഡലുകളോടാണ് ഉപഭോക്താക്കൾക്ക് ഇപ്പോൾ താൽപ്പര്യം വർധിച്ചിരിക്കുന്നത്. ഈ പ്രവണത ആഭ്യന്തര വിപണിയിൽ മാത്രമല്ല, വാഹന കയറ്റുമതിയിലും വളരെ പ്രകടമായി കാണാൻ സാധിക്കുമെന്നതാണ് പ്രത്യേകത. വിശദമായ സ്ഥിതിവിവരക്കണക്കുകൾ കൂടി ഒന്ന് പരിശോധിച്ചാലോ. ഇന്ത്യൻ വിപണിയിൽ എസ്.യു.വി., എം.പി.വി. വിഭാഗത്തിലുള്ള വാഹനങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആദ്യമായി കാർ വാങ്ങുന്നവർ പോലും കൂടുതലും ഈ സെഗ്‌മെന്റിലെ മോഡലുകൾ തിരഞ്ഞെടുക്കാനാണ് ശ്രദ്ധിക്കുന്നത്.

കുറഞ്ഞ വിലയിലുള്ള കാറുകളേക്കാൾ ഈ വിഭാഗത്തിനാണ് നിലവിൽ ആവശ്യക്കാർ കൂടുതൽ. കഴിഞ്ഞ നവംബറിലെ കയറ്റുമതി കണക്കുകൾ പ്രകാരം, 42,993 എസ്.യു.വി. കാറുകളാണ് വിദേശ വിപണികളിലേക്ക് അയച്ചത്. എന്നാൽ, സാധാരണ പാസഞ്ചർ കാറുകളുടെ കയറ്റുമതി 4,519 എണ്ണത്തിൽ ഒതുങ്ങുകയായിരുന്നു. സാധാരണ കാറുകളെക്കാൾ പത്തിരട്ടിയോളം എസ്‌യുവി കയറ്റുമതി ചെയ്തത് ഈ മാറ്റത്തിന്റെ വ്യാപ്തി കൂട്ടുന്നുണ്ട്.

suv boom in export

മുൻകാലങ്ങളിൽ പാസഞ്ചർ കാറുകൾക്കായിരുന്നു കയറ്റുമതിയിൽ ആധിപത്യം. 2025 ഏപ്രിൽ മുതൽ നവംബർ വരെ, ഇന്ത്യയിൽ നിന്ന് മൊത്തം 3.04 ലക്ഷം കാറുകളാണ് കയറ്റുമതി ചെയ്തത്. ഇതിൽ 2.71 ലക്ഷം കാറുകളും എസ്‌യുവി സെഗ്മെൻ്റിലുളളതാണ്. കഴിഞ്ഞ വർഷം കയറ്റുമതി ചെയ്ത എസ്‌യുവികളുടെ എണ്ണത്തേക്കാൾ ഇത് വളരെ കൂടുതലാണ്. തുടർച്ചയായ രണ്ടാം വർഷവും ഈ വിഭാഗം മികച്ച വളർച്ച നേടുന്നു.

ഇന്ത്യയുടെ കാർ കയറ്റുമതിയിൽ മാരുതിയാണ് ആധിപത്യം പുലർത്തുന്നത്. മൊത്തം പാസഞ്ചർ കാർ കയറ്റുമതിയുടെ 47 ശതമാനവും മാരുതിയുടെ സംഭാവനയാണ്. രണ്ടാം സ്ഥാനത്ത് ഹ്യുണ്ടായ് എത്തുന്നു. മാരുതിയും ഹ്യുണ്ടായിയും ചേർന്ന് ഇന്ത്യയിൽ നിന്നുള്ള പാസഞ്ചർ കാർ കയറ്റുമതിയുടെ 81 ശതമാനം ഓഹരിയും സ്വന്തമാക്കിയിട്ടുണ്ട്. മാരുതി, ഹ്യുണ്ടായ് എന്നീ പ്രമുഖർക്ക് പുറമെ നിസാൻ, ടൊയോട്ട തുടങ്ങിയ കമ്പനികളും കാര്യമായ തോതിൽ വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.

suv boom in export

പ്രത്യേകിച്ചും നാല് മീറ്ററിൽ താഴെ നീളമുള്ള കോംപാക്റ്റ് എസ്‌യുവികൾക്ക് അന്താരാഷ്ട്ര വിപണിയിൽ പ്രിയമേറുകയാണ്. കയറ്റുമതി ചെയ്യുന്ന ഓരോ 100 കാറുകളിലും 62 എണ്ണവും നാല് മീറ്ററിൽ കുറഞ്ഞ എസ്‌യുവികളാണ്. ഇന്ത്യൻ ഇലക്ട്രിക് കാറുകൾക്കും (EV) ആഗോളതലത്തിൽ മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്. പാസഞ്ചർ കാറുകൾ കയറ്റുമതി ചെയ്യുമ്പോൾ, പത്തിൽ എട്ട് കാറുകളും നാല് മീറ്ററിൽ താഴെ നീളമുള്ളവയാണ്.

എസ്‌യുവി മോഡലുകൾക്ക് ഇന്ത്യയിലെന്നപോലെ തന്നെ വിദേശത്തും വൻ ഡിമാൻഡാണ്. കയറ്റുമതിയിൽ അവയുടെ ആധിപത്യം വിദേശ ഉപഭോക്താക്കൾക്കിടയിൽ ഇന്ത്യൻ എസ്‌യുവികൾക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യത വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ നിർമ്മിത കാറുകൾക്ക് ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ഈ ഡിമാൻഡ് രാജ്യത്തിന്റെ ഓട്ടോമൊബൈൽ വ്യവസായത്തിന് വിശാലമായ ഭാവിയാണ് തുറന്നു നൽകുന്നത്.

suv boom in export

സെഡാൻ കാറുകളേക്കാൾ ഒരു സ്റ്റാറ്റസ് സിംബലായും എസ്‌യുവികൾ മാറിയിട്ടുണ്ട്. ചെറിയ ബജറ്റിൽ തന്നെ SUV ലുക്ക്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, പ്രീമിയം ഫീൽ എന്നിവ ലഭിക്കുന്നതാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. കുറച്ച് കൂടുതൽ കാശ് മുടക്കിയാൽ വലിയവണ്ടി വാങ്ങാമല്ലോ എന്ന ചിന്തയാണ് വിപണിയെ മാറ്റിമറിച്ചിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, December 26, 2025, 9:15 [IST]
English summary
Suvs overtake passenger cars in india sales exports details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X