FRONX-നെ സീറ്റ് ബെൽറ്റ് ചതിച്ചാശാനേ! മാരുതിയുടെ ഫാമിലി കാർ ക്രാഷ് ടെസ്റ്റിൽ തോറ്റ് തുന്നം പാടി

സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ വാഹനങ്ങളുടെ ക്രാഷ് ടെസ്റ്റ് റിസൾട്ടാണ് വേദവാക്യം, അത് കൊണ്ട് ഒട്ടുമിക്ക ബ്രാൻഡുകളും തങ്ങളുടെ മോഡലുകളുടെ കരുത്ത് കൂട്ടാനുള്ള ശ്രമത്തിലാണ്. കരുത്തിലും ബലത്തിലും ഒരുപാട് കളിയാക്കലുകളും കുത്തുവാക്കുകളും കേട്ടിരുന്ന മാരുതി സുസുക്കി ഇപ്പോൾ അതിജീവനത്തിൻ്റെ പാതയിലായിരുന്നു. ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ മേടിച്ച് കളിയാക്കിയവരുടെ വായ് അടപ്പിക്കാൻ സാധിച്ചു. എന്നാൽ ഓസ്ട്രലേഷ്യൻ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (ANCAP) നടത്തിയ ക്രാഷ് ടെസ്റ്റിൽ മാരുതി സുസുക്കി ഫ്രോങ്ക്സിന് ഒരു സ്റ്റാർ റേറ്റിംഗ് ആണ് ലഭിച്ചിരിക്കുന്നത്.

പിൻസീറ്റ് യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുളള ആശങ്കകളുയർത്തുന്നതാണ് പുതിയ ഫലങ്ങൾ. ഇന്ത്യയിൽ നിർമ്മിച്ച് ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്ന ഈ കോംപാക്ട് എസ്‌യുവിക്ക്, പിൻസീറ്റ് സീറ്റ്ബെൽറ്റ് തകരാറായതാണ് മൊത്തത്തിൽ കുറഞ്ഞ സ്കോറിന് കാരണം. ഫ്രോങ്ക്സ് മുൻപ് ജപ്പാൻ NCAP-ൽ 4 സ്റ്റാറും ASEAN NCAP-ൽ 5 സ്റ്റാറും നേടിയിട്ടുണ്ട്.

Maruti Suzuki fronx crash test

ANCAP റിപ്പോർട്ട് പ്രകാരം ഫ്രോങ്ക്സിന് ലഭിച്ച സ്കോറുകൾ മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 48 ശതമാനവും, കുട്ടികളുടെ സുരക്ഷയിൽ 40 ശതമാനവും, വഴിയാത്രക്കാരുടെ സംരക്ഷണത്തിൽ 65 ശതമാനം രേഖപ്പെടുത്തിയെങ്കിൽ, സേഫ്റ്റി ഫീച്ചറുകളിൽ 55 ശതമാനവും രേഖപ്പെടുത്തിയിട്ടുണ്ട്. ANCAP ചൂണ്ടിക്കാട്ടിയ ഗുരുതരമായ പ്രശ്നം, പൂർണ്ണ വീതിയുള്ള ഫ്രണ്ടൽ ക്രാഷ് ടെസ്റ്റിൽ പിൻസീറ്റ് പാസഞ്ചർ സീറ്റ്ബെൽറ്റ് റിയാക്ടറിന് തകരാർ സംഭവിച്ചതാണ്.

ഇത് വഴി സീറ്റ്ബെൽറ്റ് നിയന്ത്രണമില്ലാതെ പിൻസീറ്റിലെ ഡമ്മി മുൻസീറ്റിൽ ഇടിക്കുകയും, തലയ്ക്കും നെഞ്ചിനും മോശം സംരക്ഷണം രേഖപ്പെടുത്തുകയും ചെയ്തു. ഇത്തരം സീറ്റ്ബെൽറ്റ് തകരാറുകൾ അപൂർവമെങ്കിലും അതീവ ഗുരുതരമാണെന്ന് ANCAP വിലയിരുത്തിയിട്ടുണ്ട്. ഓസ്ട്രേലിയയിലെയും ന്യൂസിലൻഡിലെയും വാഹന സുരക്ഷാ റെഗുലേറ്റർമാരെ അവർ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. സുസുക്കി പ്രശ്നം അന്വേഷിച്ച് പരിഹാര നടപടികൾ നടപ്പിലാക്കുന്നത് വരെ, ഫ്രോങ്ക്സിന്റെ പിൻസീറ്റുകൾ മുതിർന്നവരും കുട്ടികളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഏജൻസി നിർദ്ദേശിച്ചിട്ടുണ്ട്.

Maruti Suzuki fronx crash test

പിൻസീറ്റുകളിൽ പ്രീ-ടെൻഷനറുകൾ ഇല്ലാത്തതാണ് ഫ്രോങ്ക്സിന്റെ ചൈൽഡ് ഒക്കുപന്റ് പ്രൊട്ടക്ഷൻ സ്കോർ 40 ശതമാനം കുറയാൻ പ്രധാന കാരണമായി പറയുന്നത്. ഫ്രണ്ടൽ, സൈഡ് ഇംപാക്ട് ടെസ്റ്റുകളിൽ കുട്ടികളുടെ ഡമ്മികൾക്ക് മതിയായ സംരക്ഷണം ലഭിച്ചില്ലെന്നും ANCAP ചൂണ്ടിക്കാട്ടി. കുട്ടികളുടെ തലയ്ക്കും നെഞ്ചിനും ലഭിച്ച സംരക്ഷണം മോശമായോ സാധാരണ നിലയിലോ ആയിരുന്നത് പല ടെസ്റ്റുകളിലും സ്കോർ കുറയാൻ കാരണമായിട്ടുണ്ട്.

ISOFIX ആങ്കറേജുകളും ടോപ്പ് ടെതർ പോയിന്റുകളും പിൻസീറ്റുകളിൽ ലഭ്യമാണെങ്കിലും, സീറ്റ്ബെൽറ്റ് പ്രീ-ടെൻഷനറുകളുടെയും ചൈൽഡ് പ്രെസൻസ് ഡിറ്റക്ഷൻ സിസ്റ്റത്തിന്റെയും അഭാവം മാരുതി സുസുക്കി ഫ്രോങ്ക്സിൻ്റെ സ്കോർ വളരെ കുറച്ചു. പരിശോധിച്ച ഫ്രോങ്ക്സ് വേരിയന്റിൽ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് (AEB), ലെയിൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, സ്പീഡ് സൈൻ റെക്കഗ്നിഷൻ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവ സ്റ്റാൻഡേർഡ് ഫീച്ചറുകളായി ലഭിക്കുന്നതാണ്.

Maruti Suzuki fronx crash test

ഈ സംവിധാനങ്ങൾ സേഫ്റ്റി അസിസ്റ്റ് വിഭാഗത്തിൽ 55 ശതമാനം സ്കോർ നേടാൻ സഹായിക്കുകയും, കാർ ടു കാർ, ജംഗ്ഷൻ AEB ടെസ്റ്റുകളിൽ മികച്ച പ്രകടനം രേഖപ്പെടുത്തുകയും ചെയ്തു. എങ്കിലും, AEB ഹെഡ്-ഓൺ, സെന്റർ എയർബാഗ്, പിൻസീറ്റ്ബെൽറ്റ് പ്രീ-ടെൻഷനറുകൾ, ഡയറക്ട് ഡ്രൈവർ മോണിറ്ററിംഗ് എന്നിവയുടെ അഭാവം മൊത്തം സ്കോറിനെ പരിമിതപ്പെടുത്തി.

ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും വിൽക്കുന്ന സുസുക്കി ഫ്രോങ്ക്സ് ഇന്ത്യയിൽ നിർമ്മിച്ച് ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നതാണ്. 2025 മാർച്ച് മുതൽ നിർമ്മിക്കുന്ന ഈ വിപണികളിലെ എല്ലാ ഫ്രോങ്ക്സ് വേരിയന്റുകൾക്കും ഈ റേറ്റിംഗ് ബാധകമാണെന്നാണ് ANCAP വ്യക്തമാക്കിയിരിക്കുന്നത്. സീറ്റ്ബെൽറ്റ് തകരാർ സുസുക്കി എത്രയും പെട്ടെന്ന് അന്വേഷിച്ച് പ്രശ്നം പരിഹരിച്ചെന്ന് തെളിയിക്കുമെന്നാണ് ANCAP പ്രതീക്ഷിക്കുന്നത്. അതുവരെ, ഈ റേറ്റിംഗ് ആശങ്കയായി തുടരും, പ്രത്യേകിച്ചും ഫ്രോങ്ക്സിനെ തിരഞ്ഞെടുക്കാൻ സാധ്യതയുള്ള കുടുംബങ്ങൾക്ക്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, December 24, 2025, 12:12 [IST]
English summary
Suzuki fronx ancap crash test one star safety rating details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X