നോക്കിയാല്‍ കണ്ണെടുക്കില്ല, വൈല്‍ഡ് ലുക്കില്‍ ജിംനിയുടെ പുത്തന്‍ അവതാരം! കിട്ടാന്‍ സുസുക്കി മുതലാളി കനിയണം

ലോകമെമ്പാടുമുള്ള ഓഫ്-റോഡ് വാഹന പ്രേമികളുടെ പ്രിയപ്പെട്ട മോഡലായ ജിംനിക്ക് പുതിയ വേരിയന്റ് സമ്മാനിക്കാനൊരുങ്ങി സുസുക്ക. 2026 ജനുവരിയില്‍ നടക്കുന്ന ടോക്കിയോ ഓട്ടോ സലൂണില്‍ (Tokyo Auto Salon 2026) ജിംനി നൊമാഡ് മോണ്‍സ്റ്റര്‍ ഹണ്ടര്‍ വൈല്‍ഡ്‌സ് എഡിഷന്‍ (Suzuki Jimny Nomade Monster Hunter Wilds Edition) സുസുക്കി പ്രദര്‍ശിപ്പിക്കും. പ്രശസ്ത വീഡിയോ ഗെയിം ഫ്രാഞ്ചൈസിയായ മോണ്‍സ്റ്റര്‍ ഹണ്ടറുമായി സഹകരിച്ചാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. ജപ്പാനില്‍ ജിംനി നൊമാഡ് എന്ന് വിളിക്കപ്പെടുന്ന മെയിഡ് ഇന്‍ ഇന്ത്യ ജിംനി 5 ഡോര്‍ എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഗെയിമിലെ സാഹസികതയും ജിംനിയുടെ ഓഫ്-റോഡ് കരുത്തും ഒത്തുചേരുന്ന രീതിയിലാണ് വാഹനത്തിന്റെ പുറംമോടിയിലെ മാറ്റങ്ങള്‍. കാപ്കോം എന്ന ഗെയിം ഡെവലപ്പര്‍ കമ്പനിയുമായി സഹകരിച്ചാണ് സുസുക്കി ഈ പ്രോജക്റ്റ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. 'പോപ്പ്-അപ്പ് ക്യാമ്പുകള്‍' എന്ന പുതിയ ഇന്‍-ഗെയിം ഫീച്ചറില്‍ നിന്നാണ് ജിംനി നോമാഡ് മോണ്‍സ്റ്റര്‍ ഹണ്ടര്‍ വൈല്‍ഡ്സ് എഡിഷന്‍ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്. പരുക്കന്‍ ലുക്കാണ് ജിംനി മോണ്‍സ്റ്റര്‍ ഹണ്ടര്‍ എഡിഷൻ എത്തുന്നത്.

suzuki jimny monster hunter edition 2026

തേര്‍ഡ് പേഴ്‌സണ്‍ ആക്ഷന്‍ റോള്‍ പ്ലെയിംഗ് ഗെയിമില്‍ നിന്നുള്ള ഗെയിമിലെ പ്രശസ്തമായ കഥാപാത്രങ്ങളെയും ചിഹ്നങ്ങളെയും ഓര്‍മ്മിപ്പിക്കുന്ന ബോഡി ഗ്രാഫിക്‌സും ഡെക്കലുകളും വാഹനത്തിലുടനീളം കാണാം. ഓഫ്-റോഡ് യാത്രകള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ വലിയ ടയറുകളും, പരിഷ്‌കരിച്ച സസ്‌പെന്‍ഷന്‍ സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡാര്‍ക്ക് തീമിലുള്ള പെയിന്റ് സ്‌കീമും വാഹനത്തിന്റെ ഗാംഭീര്യം വര്‍ധിപ്പിക്കുന്നു. വാഹനത്തിന്റെ ഇന്റീരിയറിലും ഗെയിം തീമിലുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

സ്‌പെഷ്യല്‍ സീറ്റ് കവറുകള്‍, മോണ്‍സ്റ്റര്‍ ഹണ്ടര്‍ ബ്രാന്‍ഡിംഗുള്ള ഡാഷ്ബോര്‍ഡ് ഘടകങ്ങള്‍, പ്രത്യേക മാറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ ഡിസൈന്‍ മാറ്റങ്ങള്‍ ജിംനിയുടെ സിമ്പിള്‍ ഇന്റീരിയര്‍ ലേഔട്ടില്‍ ആധുനികമായ ഒരു സ്പര്‍ശം നല്‍കുന്നു. കോസ്‌മെറ്റിക് അപ്‌ഗ്രേഡുകള്‍ അല്ലാതെ ഈ സ്‌പെഷ്യല്‍ എഡിഷനിന്റെ സാങ്കേതിക വശങ്ങളില്‍ മാറ്റമൊന്നുമില്ല.

suzuki jimny monster hunter edition 2026

102 bhp പവറും 130 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനാണ് ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഏത് ദുര്‍ഘട പാതയും അനായാസം കീഴടക്കാന്‍ സഹായിക്കുന്ന സുസുക്കിയുടെ പ്രശസ്തമായ 'ആള്‍ഗ്രിപ്പ് പ്രോ' (AllGrip Pro) 4WD സിസ്റ്റം ജിംനി നൊമാഡില്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്. ടോക്കിയോ ഓട്ടോ സലോണ്‍ പ്രധാനമായും കസ്റ്റം വാഹനങ്ങള്‍ക്കും മോഡിഫിക്കേഷനുകള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നത്.

അതിനാല്‍ തന്നെ ജിംനിയുടെ ഈ സ്‌പെഷ്യല്‍ എഡിഷന്‍ വില്‍പനയ്ക്ക് എത്തുമോ എന്ന കാര്യം ഉറപ്പ് പറയാന്‍ കഴിയില്ല. ജിംനിയുടെ ഓഫ്-റോഡ് സാധ്യതകള്‍ പ്രദര്‍ശിപ്പിക്കാനും ആരാധകരെ ആകര്‍ഷിക്കാനുമുള്ള ഒരു 'ഷോ കാര്‍' ആയിട്ടായിരിക്കും ഒരുപക്ഷേ സുസുക്കി ഇതിനെ അവതരിപ്പിക്കുക. ജിംനിയുടെ ഈ പുത്തന്‍ അവതാരം ഇന്ത്യന്‍ ആരാധകര്‍ക്കിടയിലും വലിയ താല്‍പ്പര്യം ജനിപ്പിച്ചിട്ടുണ്ട്. ഓഫ്-റോഡ് വാഹനങ്ങള്‍ മോഡിഫൈ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മോണ്‍സ്റ്റര്‍ ഹണ്ടര്‍ എഡിഷന്‍ പ്രചോദനമായിരിക്കും.

suzuki jimny monster hunter edition 2026

ജിംനിയെ കൂടാതെ സ്വിഫ്റ്റ് സ്‌പോര്‍ട്, ക്രോസ്ബീ, എവരി വാഗണ്‍, സൂപ്പര്‍ കാരി എന്നിവയുടെ കസ്റ്റം പതിപ്പുകളും സുസുക്കി ടോക്കിയോ ഓട്ടോ സലൂണില്‍ പ്രദര്‍ശിപ്പിക്കും. GSX-8TT, DR-Z4S മോട്ടോര്‍സൈക്കിളുകളും കമ്പനി പ്രദര്‍ശനത്തിനെത്തിക്കും. 'ലൈഫ് വിത്ത് അഡ്വഞ്ചര്‍' എന്ന തീമില്‍ പ്രദര്‍ശിപ്പിക്കുന്ന ഒമ്പത് വാഹനങ്ങളില്‍ അഞ്ചെണ്ണം കണ്‍സെപ്റ്റ് ആണ്. 2026 ജനുവരി പകുതിയോടെ നടക്കുന്ന ഇവന്റില്‍ വാഹനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ജാപ്പനീസ് ബ്രാന്‍ഡ് ഔദ്യോഗികമായി പുറത്തുവിടും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, December 27, 2025, 13:00 [IST]
English summary
Suzuki jimny monster hunter wilds edition tokyo auto salon 2026 features specifications
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X