സ്വിഫ്റ്റിന്റെ ഉത്പാദനം നിര്‍ത്തി സുസുക്കി! വില്‍പ്പന കുറഞ്ഞതൊന്നുമല്ല കാരണം
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാറുകളില്‍ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ടോപ് 10 കാറുകളുടെ പട്ടികയില്‍ സ്ഥിരമായി ഇടംനേടുന്ന മോഡലുകളില്‍ ഒന്നാണ് സ്വിഫ്റ്റ്. വിപണിയില്‍ എത്തി വര്‍ഷങ്ങളായിട്ടും ഈ കാറിന്റെ ജനപ്രീതിക്ക് ഒരു ഇടിവും സംഭവിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ സുസുക്കി ഈ കാറിന്റെ ഉത്പാദനം നിര്‍ത്തലാക്കിയിരിക്കുകയാണ്. പേടിക്കേണ്ട, ഇന്ത്യയിലല്ല സ്വിഫ്റ്റിന്റെ നിര്‍മാണം നിര്‍ത്തിയത്. സുസുക്കിയുടെ മാതൃരാജ്യമായ ജപ്പാനിലാണ് സംഭവം. ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്റെ ആഭ്യന്തര പ്ലാന്റിലെ മിക്ക സ്വിഫ്റ്റ് കോംപാക്റ്റ് മോഡലുകളുടെയും ഉത്പാദനം നിര്‍ത്തിവെച്ചു. അതിന്റെ കാരണങ്ങളാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.
ചൈനയിലെ റെയര്‍ എര്‍ത്ത് നിയന്ത്രണങ്ങള്‍ കാരണമാണ് സുസുക്കി സ്വിഫ്റ്റിന്റെ നിര്‍മാണം നിര്‍ത്തിവെച്ചത്. അപൂര്‍വ എര്‍ത്ത് മാഗ്‌നറ്റുകളുടെ ഉത്പാദനത്തിന്റെ 90 ശതമാനവും ചൈനയില്‍ നിന്നാണ്. വ്യാഴാഴ്ച ബിസിനസ് മാധ്യമമായ നിക്കി ഏഷ്യയില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം ചൈനയുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ ബാധിക്കുന്ന ആദ്യത്തെ ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളാണ് സുസുക്കി.

അസംസ്‌കൃത ലോഹങ്ങളുടെ ക്ഷാമം ചൂണ്ടിക്കാട്ടി മെയ് 26 മുതല്‍ ജൂണ്‍ 6 വരെ സ്വിഫ്റ്റ് സ്‌പോര്‍ട്ട് മോഡല്‍ ഒഴികെയുള്ള സ്വിഫ്റ്റ് സബ്‌കോംപാക്റ്റിന്റെ ഉല്‍പാദനം നിര്‍ത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു. എന്നിരുന്നാലും, ഇതിന് സുസുക്കി ഔദ്യോഗികമായി ഒരു കാരണവും നല്‍കിയിട്ടില്ല. ജൂണ്‍ 13ന് അതിന്റെ സാഗര പ്ലാന്റില്‍ സ്വിഫ്റ്റ് കാറുകളുടെ ഉത്പാദനം ഭാഗികമായി പുനഃരാരംഭിക്കുമെന്ന് സുസുക്കി പിന്നീട് പ്രസ്താവന പുറത്തിറക്കി.
ജൂണ്‍ 16-ന് ശേഷം ഉത്പാദനം പൂര്‍ണ തോതില്‍ പുനഃരാരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഏപ്രിലിലാണ് വിവിധതരം അപൂര്‍വ ഭൗമ ലോഹങ്ങളുടെയും അനുബന്ധ വസ്തുക്കളുടെയും കയറ്റുമതി ചൈന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനം വാഹന നിര്‍മാതാക്കള്‍, എയ്റോസ്പേസ് നിര്‍മാതാക്കള്‍, സെമി കണ്ടക്ടര്‍ കമ്പനികള്‍, സൈനിക കരാറുകാര്‍ എന്നിവരുടെ വിതരണ ശൃംഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.

ഇതേ വിഷയത്തില്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് സൊസൈറ്റി (SIAM) സര്‍ക്കാരിനോട് ആശങ്കകള്‍ അറിയിച്ചിരുന്നു. അപൂര്‍വ ഭൗമ ലോഹങ്ങള്‍ കുറയുന്നത് ഉല്‍പ്പാദനത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ആഗോളതലത്തില്‍ അപൂര്‍വ ലോഹങ്ങളുടെ ഖനനത്തില്‍ ചൈനയുടെ പങ്ക് ഏകദേശം 70 ശതമാനവും ഉല്‍പാദനത്തില്‍ ഇത് ഏകദേശം 90 ശതമാനവുമാണ്. ഇത് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മേഖലയെയും ബാധിക്കും.
അപൂര്‍വ ഭൗമ ലോഹങ്ങളുടെ കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇനി കമ്പനികള്‍ കയറ്റുമതിക്ക് ചൈനീസ് സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടിവരും. ചൈനയില്‍ നിന്ന് അപൂര്‍വ ലോഹങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി ഇന്ത്യന്‍ കമ്പനികള്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടിവരും. ഈ ധാതുക്കള്‍ സൈനിക ആവശ്യങ്ങള്‍ക്കുള്ളതല്ലെന്ന് ഇതില്‍ പ്രസ്താവിക്കേണ്ടതുണ്ട്. മൈനിംഗ് വ്യവസായത്തിലുള്ള തങ്ങളുടെ ആധിപത്യം ചൈന മുതലെടുക്കുന്നതാണ് ഈ നീക്കത്തിലൂടെ കാണുന്നത്. യുഎസുമായി നിലവിലുള്ള താരിഫ് യുദ്ധത്തില്‍ ചെക്ക് വെക്കാനാണ് ചൈനയുടെ ശ്രമം.

ഇന്ത്യയിലേക്ക് വന്നാല്‍ മാരുതി സുസുക്കി തന്നെയായിരുന്നു കഴിഞ്ഞ മാസം വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത്. ആഭ്യന്തര വില്‍പ്പനയില്‍ നേരിയ ഇടിവുണ്ടെങ്കിലും കയറ്റുമതിയുടെ ബലത്തില്‍ കമ്പനി മൊത്തം വില്‍പ്പനയില്‍ വളര്‍ച്ച നേടി. പോയ മാസം സ്വിഫ്റ്റിന് ഇന്ത്യയില്‍ വില്‍പ്പന ഇടിവ് നേരിട്ടിരുന്നു. 2024 മെയ് മാസത്തില്‍ 19,393 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്ന മാരുതി സുസുക്കി സ്വിഫ്റ്റ് വമ്പന്‍ ഇടിവ് നേരിട്ടു. 27 ശതമാനം ഇടിവോടെ കഴിഞ്ഞ മാസം സ്വിഫ്റ്റിന് 14,135 യൂണിറ്റുകള്‍ മാത്രമാണ് വില്‍ക്കാനായത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








