പഴകുംതോറും വീര്യം കൂടുന്ന മാരുതി സുസുക്കിയുടെ 'വീഞ്ഞ്'! ലോകത്ത് മൊത്തം വാങ്ങിയത് 1 കോടിയാളുകള്‍

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ വാഹനനിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ്് വാഗണ്‍ആര്‍. വിശാലമായ അകത്തളത്തിനൊപ്പം കാലത്തിനൊത്ത് സേഫ്റ്റിയും പ്രീമിയം ഫീച്ചറുകളും വെച്ച് അപ്‌ഡേറ്റ് ചെയ്യുന്നതിനാല്‍ വാഗണ്‍ആര്‍ ഇന്നും വില്‍പ്പന ചാര്‍ട്ടുകള്‍ വിറപ്പിക്കുന്നു. ഇപ്പോള്‍ ആഗോള തലത്തില്‍ വമ്പന്‍ വില്‍പ്പന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് ഈ ടോള്‍ബോയ് ഹാച്ച്ബാക്ക്. 2025 ജൂണ്‍ മാസത്തോടെ ആഗോള വിപണിയില്‍ വാഗണ്‍ആര്‍ സീരീസിന്റെ വില്‍പ്പന 10 ദശലക്ഷം അല്ലെങ്കില്‍ ഒരു കോടി യൂണിറ്റ് പിന്നിട്ടതായി സുസുക്കി അറിയിച്ചു. 1993-ല്‍ ആഗോളതലത്തില്‍ പുറത്തിറങ്ങിയതു മുതല്‍ സുസുക്കിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണിത്.

തുടക്കത്തില്‍ ജപ്പാനിലും യൂറോപ്പിലും വില്‍പ്പനക്കെത്തിയ ഈ കാര്‍ 1999-ലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 25 വര്‍ഷം പിന്നിടുകയും എസ്‌യുവി തരംഗവുമുള്ള ഇന്നത്തെ കാലത്തും പതിനായിരക്കണക്കിന് യൂണിറ്റ് വാഗണ്‍ആറുകളാണ് വിറ്റുപോകുന്നത്. തങ്ങള്‍ ഒരു സെമി-ബോണറ്റ് ശൈലിയിലുള്ള മിനി വാഗണായിട്ടാണ് വാഗണ്‍ആര്‍ വികസിപ്പിച്ചതെന്ന് സുസുക്കി വില്‍പ്പന നാഴികക്കല്ല് പ്രഖ്യാപിച്ച് കൊണ്ടുള്ള വാര്‍ത്താകുറിപ്പില്‍ സുസുക്കി വ്യക്തമാക്കി.

maruti suzuki wagonr sales milestone

ഡ്രൈവര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട്, സുഖകരവും ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമായ ഒരു കാര്‍ എന്ന നിലയില്‍ ജപ്പാനിലെ നിരവധി ഉപഭോക്താക്കള്‍ ഇതിനെ സ്‌നേഹിക്കുന്നുവെന്നും സുസുക്കിയെ പ്രതിനിധീകരിക്കുന്ന ഒരു മോഡലാണിതെന്നും വാഗണ്‍ആറിനെ കുറിച്ച് കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. മാതൃരാജ്യമായ ജപ്പാന് പുറമേ ഇന്ത്യ, ഹംഗറി, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും വാഗണ്‍ആര്‍ ഉത്പാദിപ്പിക്കുന്നുണ്ട്.

പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് ഈ മോഡല്‍ നിരന്തരം പരിണാമങ്ങള്‍ക്ക് വിധേയമാകുന്നു. വാഗണ്‍ ആറിന്റെ ഒരു കോടി യൂണിറ്റ് വില്‍പ്പനയില്‍ വലിയൊരു പങ്ക് ഇന്ത്യയില്‍ നിന്നുള്ളതാണ് എന്നതില്‍ സംശയമില്ല. തുടക്കത്തില്‍ അത്രപരിചിതമല്ലാത്ത ഡിസൈനില്‍ വന്ന കാറുമായി അടുക്കാന്‍ ഇന്ത്യക്കാര്‍ മടി കാണിച്ചെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ വിപണിയില്‍ ഇത് വലിയ സ്വീകാര്യത നേടി. 2024-ല്‍ 1.90 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെ കണ്ടെത്തി വാഗണ്‍ആര്‍ മാരുതിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലായി മാറി.

maruti suzuki wagonr first gen

ഈ കലണ്ടര്‍ വര്‍ഷവും മികച്ച വില്‍പ്പനയുമായി ഹ്യുണ്ടായി ക്രെറ്റക്ക് വലിയ വെല്ലുവിളിയും വാഗണ്‍ആര്‍ സൃഷ്ടിക്കുന്നു. 2019-ല്‍ പുതിയ തലമുറ മോഡല്‍ പുറത്തിറങ്ങിയതിനുശേഷം കാറിന്റെ വില്‍പ്പന അതിവേഗം വര്‍ധിച്ചു. മൂന്നാം തലമുറ പതിപ്പ് പുറത്തിറങ്ങിയ ശേഷം കൂടുതല്‍ ആളുകള്‍ ഓട്ടോമാറ്റിക് പതിപ്പുകള്‍ വാങ്ങാന്‍ താല്‍പ്പര്യം കാണിക്കുന്നതായി കമ്പനി ചൂണ്ടിക്കാണിച്ചു. നിലവില്‍ 5.79 ലക്ഷം രൂപ മുതലാണ് വാഗണ്‍ആറിന്റെ വില ആരംഭിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റിന്റെ വില 7.62 ലക്ഷം രൂപയാണ്.

നാവിഗേഷന്‍ ഉള്ള 7 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 6 എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍, എഎംടിയില്‍ ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, 4 സ്പീക്കറുകള്‍, മൗണ്ടഡ് കണ്‍ട്രോളുകളുള്ള സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റിയറിംഗ് വീല്‍ എന്നിവയാണ് മാരുതി സുസുക്കി വാഗണ്‍ആറില്‍ ലഭ്യമായ പ്രധാന സവിശേഷതകള്‍.

maruti suzuki wagonr

ഡ്യുവല്‍ജെറ്റ് ഡ്യുവല്‍ വിവിടി സാങ്കേതികവിദ്യയുള്ള 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍, 1.2 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുകളില്‍ നിന്നാണ് ഇത് പവര്‍ എടുക്കുന്നത്. 1.0 ലിറ്റര്‍ യൂണിറ്റ് 67 bhp പവറും 89 Nm പീക്ക് ടോര്‍ക്കുണ്‍ സൃഷ്ടിക്കുന്നു. അതേസമയം 1.2 ലിറ്റര്‍ യൂണിറ്റ് 89 bhp പവറും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. രണ്ട് എഞ്ചിനുകളും 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് എഎംടി ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

1.0 ലിറ്റര്‍ എഞ്ചിനില്‍ ഒരു സിഎന്‍ജി ഓപ്ഷനും ലഭ്യമാണ്. സിഎന്‍ജി മോഡില്‍ പവര്‍, ടോര്‍ക്ക് ഔട്ട്പുട്ട് 56 bhp, 82 Nm ആയി കുറയുന്നു. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമേ വാഗണ്‍ആര്‍ സിഎന്‍ജി വാഗ്ദാനം ചെയ്യുന്നുള്ളൂ. 1.0 ലിറ്റര്‍ എഞ്ചിന്‍ മാനുവല്‍ ട്രാന്‍സ്മിഷനില്‍ 24.35 കിലോമീറ്ററും എഎംടി ട്രാന്‍സ്മിഷനില്‍ 25.19 കിലോമീറ്ററുമാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്.

സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വാഗണ്‍ആര്‍ കിലോഗ്രാമിന് 33.48 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് മാരുതി അവകാശപ്പെടുന്നു. 1.2 ലിറ്റര്‍ എഞ്ചിന്‍ മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം 23.56 കിലോമീറ്ററും ഓട്ടോമാറ്റിക്കില്‍ 24.43 കിലോമീറ്ററും ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ വില, സ്‌പെയ്‌സ്, മൈലേജ് എന്നിങ്ങനെ സാധാരണ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ഒത്തിണങ്ങിയ ഒരു മോഡല്‍ ആയതിനാലാണ് 25 വര്‍ഷത്തിനിപ്പുറവും വാഗണ്‍ആര്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിക്കുന്നത്.

More from DriveSpark

Article Published On: Thursday, August 7, 2025, 17:15 [IST]
English summary
Suzuki wagon r series global sales crossed 10 million unit milestone details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X