40 കി.മീ മൈലേജുള്ള കാര്‍ സത്യമാകുന്നു? കുറഞ്ഞ വിലയുള്ള മാരുതി വാഗണ്‍ആര്‍ ഹൈബ്രിഡ് അണിയറയില്‍

പതിറ്റാണ്ടുകളായി ഇന്ത്യക്കാരുടെ ഏറ്റവും ജനപ്രിയ കാര്‍ മോഡലുകളില്‍ ഒന്നായി തിളങ്ങി നില്‍ക്കുകയാണ് മാരുതി സുസുക്കി വാഗണ്‍ആര്‍. പ്രതിമാസം 20000 യൂണിറ്റിനടുത്ത് വില്‍പ്പനയുമായി ഇപ്പോഴും വാഗണ്‍ആര്‍ സെയില്‍സ് ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനം കൈയ്യടക്കുന്നു. വിശ്വസനീയമായ എഞ്ചിന്‍, ഉയര്‍ന്ന മൈലേജ്, സുഖപ്രദമായ ക്യാബിന്‍ എന്നിവയാണ് ഈ ടോള്‍ബോയ് ഹാച്ച്ബാക്കിനെ ഇന്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ ജനപ്രിയമാക്കുന്നത്. ഇപ്പോള്‍ സുസുക്കി പുതിയ തലമുറ വാഗണ്‍ആര്‍ അണിയറയില്‍ ഒരുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഫുള്‍ ഹൈബ്രിഡ് സെറ്റപ്പുമായി വരുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ തലമുറ വാഗണ്‍ആറിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ ചുവടെ വായിക്കാം.

വലിപ്പത്തെ കുറിച്ച് പറയുമ്പോള്‍ ജാപ്പനീസ് സ്‌പെക്ക് വാഗണ്‍ആറിന് 3,395 മില്ലീമീറ്റര്‍ നീളവും 1,475 മില്ലീമീറ്റര്‍ വീതിയും 1,650 മില്ലീമീറ്റര്‍ ഉയരവുമുണ്ടാകും. ഇതിന്റെ വീല്‍ബേസ് അളവ് 2,460 മില്ലിമീറ്റര്‍ ആയിരിക്കും. ഏകദേശം 850 കിലോഗ്രാം ആയിരിക്കും ഈ കാറിന്റെ ഭാരം. സുസുക്കിയുടെ സ്‌ട്രോംഗ് ഹൈബ്രിഡ് സംവിധാനമായിരിക്കും പുതുതലമുറ വാഗണ്‍ആറില്‍ നല്‍കുക.

maruti wagonr front

നിലവില്‍ സോളിയോയിലുള്ള അതേ ഡ്രൈവ് മോട്ടോര്‍ ആയിരിക്കും ഇതിന് ലഭിക്കുക. 660 സിസി, ഇന്‍ലൈന്‍ 3-സിലിണ്ടര്‍ DOHC പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഇത് 54PS പവറും 58Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമായിരിക്കും. 10PS പവറും 29Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിവുള്ള ഒരു ഇലക്ട്രിക് മോട്ടോറും പവര്‍ട്രെയിന്‍ സെറ്റപ്പില്‍ ഉണ്ടാകും. ഈ സിസ്റ്റം ഇലക്ട്രിക് കണ്ടിന്യൂവീസ് വേരിയബിള്‍ ട്രാന്‍സ്മിഷനുമായി (ഇ-സിവിടി) ബന്ധിപ്പിക്കും.

ഹൈബ്രിഡ് സജ്ജീകരണത്തിന്റെ കൂട്ടിച്ചേര്‍ക്കല്‍ അല്ലാതെ മറ്റ് നിരവധി പരിഷ്‌കാരങ്ങളും കമ്പനി പുതിയ വാഗണ്‍ആറില്‍ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജപ്പാനിലെ ഹൈ-എന്‍ഡ് ടോള്‍ബായ് ഹാച്ച്ബാക്കുകളില്‍ കാണപ്പെടുന്ന തരത്തില്‍ റിയര്‍ സ്ലൈഡിംഗ് ഡോറുകളുടെ രൂപത്തിലായിരിക്കും ഒരു അപ്‌ഗ്രേഡ്. നിലവില്‍ സ്റ്റാന്‍ഡേര്‍ഡ് റിയര്‍ ഡോറുകളാണ് വാഗണ്‍ആറില്‍ വരുന്നത്. ഇത് കാറില്‍ കയറുന്നതും ലഗേജുകള്‍ കയറ്റുന്നതും എളുപ്പമാക്കും. ഇതിനുപുറമെ ആവശ്യാനുസരണം സീറ്റുകള്‍ ക്രമീകരിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

maruti wagonr front style

ഫുള്‍-ഹൈബ്രിഡ് വാഗണ്‍ആറിന് ജപ്പാനില്‍ 1.3 ദശലക്ഷം യെന്‍ മുതല്‍ വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഏകദേശം 7.65 ലക്ഷം രൂപ മാത്രമേ വരുന്നുള്ളൂ. ടോപ് സ്‌പെക് വേരിയന്റിന്റെ വില ഏകദേശം 1.9 ദശലക്ഷം യെന്‍ (ഏകദേശം 11.19 ലക്ഷം രൂപ) ആണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ ടൊയോട്ടയില്‍ നിന്നുള്ള ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് മാരുതി സുസുക്കി തങ്ങളുടെ കാറുകളില്‍ ഉപയോഗിക്കുന്നത്. ഇത് അല്‍പ്പം ചെലവേറിയതാണ്. അതുകൊണ്ട് തന്നെ ഇന്‍-ഹൗസായി വികസിപ്പിക്കുന്ന മാരുതിയുടെ സീരീസ് ഹൈബ്രിഡ് ടെക് നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. താരതമ്യേന ചെലവ് കുറഞ്ഞ ഈ ഹൈബ്രിഡ് സംവിധാനം മാരുതി വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസയര്‍, ഫ്രോങ്ക്‌സ് തുടങ്ങിയ കാറുകളില്‍ ഉപയോഗിക്കും.

മാരുതിയുടെ ഈ ഹൈബ്രിഡ് സജ്ജീകരണം 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമായി വരാന്‍ സാധ്യതയുണ്ട്. വാഗണ്‍ആര്‍ പെട്രോള്‍ വേരിയന്റുകള്‍ക്ക് നിലവില്‍ 25.19 കിലോമീറ്റര്‍ വരെയാണ് മൈലേജ് പറയുന്നത്. സിഎന്‍ജി വേരിയന്റിന് കിലോഗ്രാമിന് 34.05 കിലോമീറ്ററാണ് ക്ലെയിംഡ് മൈലേജ്. ഹൈബ്രിഡ് ടെക് ലഭിച്ചാല്‍ ഈ കാറിന് 30 കിലോമീറ്റര്‍ വരെ മൈലേജ് പ്രതീക്ഷിക്കാം.

ഇന്ത്യയില്‍ ഒരു സിഎന്‍ജി ഹൈബ്രിഡ് കാര്‍ അവതരിപ്പിച്ചാല്‍, ലിറ്ററിന് 40 കിലോമീറ്റര്‍ പോലും മൈലേജ് ലഭിക്കാന്‍ സാധ്യതയുണ്ട്. അതായത് ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 2 രൂപ മാത്രമേ ചെലവ് വരികയുള്ളൂ. എന്നിരുന്നാലും മാരുതിയുടെ ഹൈബ്രിഡ് കാറുകളുടെ ലോഞ്ച് പ്രധാനമായും സര്‍ക്കാര്‍ നയങ്ങളെ ആശ്രയിച്ചിരിക്കും. നിലവില്‍ സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങളെയാണ് കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത്. പല സംസ്ഥാനങ്ങളിലും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 5% ജിഎസ്ടി മാത്രമേ ബാധകുന്നുള്ളൂ.

maruti wagonr front design

കൂടാതെ റോഡ് നികുതിയിലും രജിസ്‌ട്രേഷന്‍ ഫീസിലും ഇളവ് ലഭിക്കുന്നു. അതേസമയം, ഹൈബ്രിഡ് കാറുകള്‍ക്ക് 28% ജിഎസ്ടിയും 15% അധിക സെസും കൂടി ചുമത്തുന്നതോടെ മൊത്തം നികുതി 43% ആയി മാറുന്നു. ഉത്തര്‍പ്രദേശ് പോലുള്ള ചില സംസ്ഥാനങ്ങള്‍ ഹൈബ്രിഡ് കാറുകള്‍ക്ക് രജിസ്‌ട്രേഷന്‍ നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് കാറുകളുടെ നികുതി കുറച്ചാല്‍ വാഗണ്‍ആര്‍ പോലുള്ള കാറുകള്‍ കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്ന് മാത്രമല്ല വേഗത്തില്‍ ഇങ്ങെത്തുകയും ചെയ്യും.

മൈലേജും പെര്‍ഫോമന്‍സും മെച്ചപ്പെടുത്തുന്ന ഫുള്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയോടെ വരുന്ന പുതിയ തലമുറ വാഗണ്‍ആര്‍ ഈ വര്‍ഷം തന്നെ ജപ്പാനില്‍ വില്‍പ്പനക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഈ കാറിന്റെ ഇന്ത്യന്‍ ലോഞ്ച് സര്‍ക്കാര്‍ നയങ്ങളെയും മാരുതി സുസുക്കിയുടെ പദ്ധതികളെയും ആശ്രയിച്ചിരിക്കും. ഹൈബ്രിഡ് കാറുകള്‍ക്ക് സര്‍ക്കാര്‍ നികുതി ഇളവ് നല്‍കിയാല്‍ താങ്ങാനാവുന്നതും കൂടുതല്‍ ഇന്ധനക്ഷമതയുള്ളതുമായ കാറുകള്‍ വാങ്ങാനുള്ള അവസരം സാധാരണക്കാര്‍ക്ക് ലഭിക്കും. ഇത് പ്രകൃതിക്കും നല്ലതാണെന്ന് പറയേണ്ടതില്ലെല്ലോ.

More from DriveSpark

Article Published On: Monday, March 10, 2025, 12:22 [IST]
English summary
Suzuki wagonr full hybrid to launch in japan soon expecting affordable price and more mileage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X