ഇവനിങ്ങ് വന്നാല്‍ പഞ്ചിന് അധോഗതി! സ്വിഫ്റ്റിന്റെ എഞ്ചിനുമായി സുസുക്കി മൈക്രോ എസ്‌യുവി അരങ്ങേറി

2025 ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ സുസുക്കി നിരവധി ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്. ഷോയില്‍ മാരുതി അവരുടെ പുതിയ കോംപാക്ട് ക്രോസ്ഓവര്‍ മോഡലായ XBEE അവതരിപ്പിച്ചു. ക്രോസ്ബീ എന്നാണ് ഇത് ഉച്ഛരിക്കുക. 2017-ല്‍ ജപ്പാനിലെ മൈക്രോ എസ്‌യുവി സെഗ്‌മെന്റില്‍ അരങ്ങേറിയ മോഡലിന്റെ പുതിയ ഫെയ്സ്ലിഫ്റ്റാണിത്. ഈ കാര്‍ ഇതുവരെ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിയിട്ടില്ല. എന്നിരുന്നാലും ക്രോസ്ബീയുടെ വലിപ്പവും സ്വഭാവവുമെല്ലാം പരിഗണിക്കുമ്പോള്‍ ടാറ്റ പഞ്ചിനും ഹ്യുണ്ടായി എക്‌സ്റ്ററിനും എതിരെ ഇറക്കാന്‍ പറ്റിയ പടയാളിയാണ് ഇവന്‍. പുത്തന്‍ കാറിനെ കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

സുസുക്കി ക്രോസ്ബീ ഫെയ്‌സ്‌ലിഫ്റ്റ് എക്സ്റ്റീരിയറിലും ഇന്റീരിയറിലും ആധുനികമായ മാറ്റങ്ങളോടെയാണ് എത്തുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന സ്വിഫ്റ്റില്‍ ഉപയോഗിക്കുന്ന Z12E പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. ഒറ്റനോട്ടത്തില്‍ ബോക്‌സി ഡിസൈനുമായി വരുന്ന
ക്രോസ്ബീ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന മാരുതി എസ്-പ്രെസോ ഒന്ന് ചുള്ളനായി വന്നതല്ലേ എന്ന് തോന്നാം. എന്നാല്‍, അതിനേക്കാള്‍ ഏകദേശം 200 mm നീളം കൂടുതലുണ്ട്.

suzuki xbee facelift showcased japan mobility show 2025

2025 അപ്‌ഡേറ്റിന്റെ ഭാഗമായി ക്രോസ്ബീയില്‍ വൃത്താകൃതിയിലുള്ള പുതിയ ഹെഡ്ലാമ്പുകള്‍, സില്‍വര്‍ ഗാര്‍ണിഷോടുകൂടിയ പുതിയ ഗ്രില്‍, കട്ടിയുള്ള ക്ലഡിംഗ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീമും പുതിയ അലോയ് വീലുകളും ക്രോസ്ഓവറിന് പ്രീമിയം ലുക്ക് നല്‍കുന്നു. പിന്‍ഭാഗത്ത്, കാറിന് ആകര്‍ഷകമായ മോഡേണ്‍ ലുക്ക് നല്‍കാനായി പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ നല്‍കിയിട്ടുണ്ട്. ചെറുകാറുകളില്‍ സുസുക്കി വിജയകരമായി നടപ്പാക്കാറുള്ള കാര്യമാണ് ഇത്.

അകത്തേക്ക് കയറിയാലും മാറ്റങ്ങള്‍ ദൃശ്യമാണ്. ഒരുപാട് ആഡംബരം നല്‍കാതെ പ്രായോഗികതയ്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. പുതിയ സ്റ്റിയറിങ് വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സെന്റര്‍ കണ്‍സോളിലെ പുതിയ സ്വിച്ച് ഗിയറുകള്‍ എന്നിവയെല്ലാം ഇന്റീരിയറിലെ പ്രത്യേകതകളാണ്. ഇന്ത്യയില്‍ വില്‍ക്കുന്ന വിറ്റാരയിലും പുതിയ മാരുതി കാറുകളിലും കാണുന്ന സമാനമായ ഘടകങ്ങളാണിവ. ഫേ്‌ലാട്ടിംഗ് ഡിസൈനുള്ള ഗിയര്‍ ലിവര്‍ കണ്‍സോളും ജിംനിയിക്ക് സമാനമായ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ക്രോസ്ബീയെ വേറിട്ടു നിര്‍ത്തുന്നു.

പ്രായോഗികതയാണ് ഈ കാറിന്റെ പ്രത്യേകതകളില്‍ ഒന്ന്. സുസുക്കി ക്യാബിനിന്റെ ഓരോ ഇഞ്ചും പരമാവധി ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്ലൈഡിംഗ് റിയര്‍ സീറ്റുകള്‍, അണ്ടര്‍ഫ്‌ലോര്‍ സ്റ്റോറേജ്, ഫ്‌ലാറ്റ് ഫോള്‍ഡിംഗ് രണ്ടാം നിര എന്നിവ സുസുക്കി ക്രോസ്ബീയെ നഗരവാസികള്‍ക്ക് ഏറെ അനുയോജ്യമാക്കുന്നു.

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവയുള്‍പ്പെടെ ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ സുരക്ഷാ സാങ്കേതികവിദ്യയും സജ്ജീകരിച്ചിരിക്കുന്നതിനാല്‍ സാങ്കേതികമായി ഏറെ മുന്നിട്ട്‌നില്‍ക്കുന്ന ജാപ്പനീസ് കോംപാക്ട് കാറുകളില്‍ ഒന്നായി ക്രോസ്ബീ മാറുന്നു. സുസുക്കിയുടെ ഹാര്‍ട്ടക്ട് പ്ലാറ്റ്ഫോമിലാണ് ക്രോസ്ബീ നിര്‍മ്മിച്ചിരിക്കുന്നത്.

suzuki xbee facelift showcased japan mobility show 2025

നേരത്തെ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനായിരുന്നു മോഡലിന് തുടിപ്പേകിയിരുന്നത്. 2025-ലെ അപ്ഡേറ്റിന്റെ ഭാഗമായി 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ മൈല്‍ഡ്-ഹൈബ്രിഡ് Z12E പെട്രോള്‍ എഞ്ചിന്‍ പകരക്കാരനായി എത്തിയിരിക്കുകയാണ്. 81 bhp പവറും 109 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തില്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.

സിവിടി ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിട്ടുള്ള ഈ യൂണിറ്റ് ഫ്രണ്ട് വീലിലേക്കാണ് പവര്‍ അയക്കുന്നത്. തെരഞ്ഞെടുത്ത വേരിയന്റുകളില്‍ സുസുക്കി ഓള്‍ഗ്രിപ്പ് ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം ഓഫര്‍ ചെയ്യുന്നുണ്ട്. നിലവില്‍ ജപ്പാനില്‍ മാത്രമാണ് ക്രോസ്ബീ വില്‍ക്കുന്നത്. നിലവില്‍ ഇത് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ സുസുക്കിക്ക് പദ്ധതികളില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

എന്നിരുന്നാലും, ഇന്ത്യയിലെത്തിയാല്‍ ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ തുടങ്ങിയ കാറുകള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ മോഡലിന് സാധിക്കും. ഇന്ത്യന്‍ വിപണിയില്‍ കോംപാക്ട് എസ്‌യുവിയുടെയും ക്രോസ്ഓവറിന്റെയും ഡിമാന്‍ഡ് കൂടി വരികയാണ്. ഹാച്ച്ബാക്ക് മോഡലുകളേക്കാള്‍ ആളുകള്‍ ഇപ്പോള്‍ ഇത്തരം വാഹനങ്ങളോടാണ് താല്‍പര്യം കാണിക്കുന്നത്. ഹൈബ്രിഡ് സെറ്റപ്പുമായി എത്തിക്കഴിഞ്ഞാല്‍ പഞ്ചിന്റെ പഞ്ചറാക്കാന്‍ ഈ കുഞ്ഞന്‍ മതിയാകും.

More from DriveSpark

Article Published On: Thursday, October 30, 2025, 13:36 [IST]
English summary
Suzuki xbee facelift showcased at japan mobility show 2025 know more about potential punch rival
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X