അക്ഷരംതെറ്റാതെ വിളിക്കാം എവര്‍ഗ്രീന്‍ ഹിറ്റ്! ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മാരുതി കാറായി പാവങ്ങളുടെ മിനി

ഇന്ത്യയില്‍ ആദ്യമായി കാര്‍ വാങ്ങുന്ന ഇടത്തരക്കാരായ ആളുകള്‍ ആദ്യം പരിഗണിക്കുന്ന മോഡലാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഇത് ഒരു ഹാച്ച്ബാക്ക് കാര്‍ ആണ്. 2005-ലാണ് ഈ കാര്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മെയില്‍ മാരുതി സ്വിഫ്റ്റിന്റെ നാലാം തലമുറ പതിപ്പ് വിപണിയില്‍ എത്തിച്ചു. 20 വര്‍ഷവും നാല് തലമുറ മാറ്റവും കണ്ടിട്ടും ഈ കാറിന്റെ ഡിമാന്‍ഡിന് ഒരു കുറവുമില്ല. ഇപ്പോഴും മാരുതി സുസുക്കി സ്വിഫ്റ്റ് എല്ലാ മാസവും മികച്ച വില്‍പ്പന കണക്കുകള്‍ രേഖപ്പെടുത്തുന്നു. മാരുതി സ്വിഫ്റ്റിന്റെ 2025 മാര്‍ച്ച് മാസത്തെ വില്‍പ്പന റിപ്പോര്‍ട്ട് ഇപ്പോള്‍ ഞങ്ങളുടെ പക്കലുണ്ട്.

2025 മാര്‍ച്ചില്‍, മാരുതി വാഗണ്‍ ആറിനെ മറികടന്ന് മാരുതി സ്വിഫ്റ്റ് കോംപാക്റ്റ്, മിഡ്സൈസ് ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി മാറി. 2025 മാര്‍ച്ചില്‍ മാരുതി സുസുക്കി 17,746 സ്വിഫ്റ്റ് കാറുകള്‍ വിറ്റു. എന്നാല്‍ 2024 മാര്‍ച്ചില്‍ ഈ സംഖ്യ 15,728 മാത്രമായിരുന്നു. ഇത് 13 ശതമാനം വളര്‍ച്ചയാണ്.

maruti swift side design

2025 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് 9 ശതമാനം പ്രതിമാസ വളര്‍ച്ച നേടാനും സ്വിഫ്റ്റിനായി. 2025 ഫെബ്രുവരിയില്‍ 16269 യൂണിറ്റായിരുന്നു സ്വിഫ്റ്റിന്റെ വില്‍പ്പന. ഇതോടെ, 2025 മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മാരുതി സുസുക്കി കാറായി മാരുതി സുസുക്കി സ്വിഫ്റ്റ് മാറി. വാഗണ്‍ആര്‍ (17,175 യൂണിറ്റ), എര്‍ട്ടിഗ (16,804 യൂണിറ്റ്) എന്നിവയാണ് രണ്ട്, മൂന്ന് സ്ഥാനത്ത്.

ഇന്ത്യക്കാര്‍ക്കിടയില്‍ മാരുതി സുസുക്കി സ്വിഫ്റ്റ് ജനപ്രിയമാകാന്‍ ഒന്നിലേറെ കാരണങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാരണങ്ങള്‍ അതിന്റെ വിലയും മൈലേജുമാണ്. മാരുതി സുസുക്കി സ്വിഫ്റ്റിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ 6.49 ലക്ഷം രൂപ മാത്രമാണ് വില. അതേസമയം, ഈ കാറിന്റെ ഉയര്‍ന്ന വേരിയന്റിന്റെ വില 9.50 ലക്ഷം രൂപയാണ് മുടക്കേണ്ടത്. ഇവ എക്‌സ്-ഷോറൂം വിലകളാണ്.

maruti swift

തലമുറ മാറ്റാം സംഭവിച്ചിട്ട് പോലും കാറിന്റെ വിലയില്‍ കാര്യമായ മാറ്റം വരുത്താത്ത തന്ത്രമാണ് മാരുതി പ്രയോഗിച്ചത്. പുതുമയാര്‍ന്ന സിംഗിള്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും അതോടൊപ്പം ആകര്‍ഷകമായ ഡ്യുവല്‍-ടോണ്‍ നിറങ്ങളാലും സ്വിഫ്റ്റ് വാങ്ങാം സിസ്ലിംഗ് റെഡ്, ലസ്റ്റര്‍ ബ്ലൂ, നോവല്‍ ഓറഞ്ച്, മാഗ്മ ഗ്രേ, സ്പ്ലെന്‍ഡിഡ് സില്‍വര്‍, പേള്‍ ആര്‍ട്ടിക് വൈറ്റ് എന്നിവയാണ് സ്വിഫ്റ്റിലെ കളര്‍ ഓപ്ഷനുകള്‍.

പുതിയ Z12E 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് സ്വിഫ്റ്റിന്റെ ഹൃദയം. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 80 bhp പവറില്‍ പരമാവധി 112 Nm ടോര്‍ക്ക് വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സിലണ്ടര്‍ ഒന്ന് കുറഞ്ഞെങ്കിലും കാറിന്റെ മൈലേജ് നന്നായി കൂടി. സ്വിഫ്റ്റ് പെട്രോള്‍/മാനുവല്‍ വേരിയന്റുകളുടെ മൈലേജ് ലിറ്ററിന് 24.80 കിലോമീറ്ററാണ്.

maruti swift rear profile

അതേസമയം പെട്രോള്‍/ഓട്ടോമാറ്റിക് വേരിയന്റുകളുടെ മൈലേജ് ലിറ്ററിന് 25.75 കിലോമീറ്ററാണ്.പെട്രോള്‍ വേരിയന്റ് പുറത്തിറക്കി ഏതാനും മാസങ്ങള്‍ക്ക് ശേഷം മാരുതി സ്വിഫ്റ്റിന്റെ സിഎന്‍ജി വേരിയന്റും വിപണിയില്‍ എത്തിച്ചിരുന്നു. സ്വിഫ്റ്റ് VXI സിഎന്‍ജിയുടെ വില 8.20 ലക്ഷം രൂപയാണ്. ഇതിന് കിലോഗ്രാമിന് 32.85 കിലോമീറ്ററാണ് ഇന്ധനക്ഷമത വാാഗ്ദാനം ചെയ്യുന്നത്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന കാറുകളില്‍ ഒന്നായി സ്വിഫ്റ്റ് സിഎന്‍ജി മാറി.

മൈലേജ് മാത്രമല്ല അപ്‌ഡേറ്റിന്റെ സമയത്ത് കാറിന്റെ സേഫ്റ്റിയും മാരുതി കൂട്ടിയിട്ടുണ്ട്. 45 ശതമാനം ഹൈ-ടെന്‍സൈല്‍ സ്റ്റീലും 20 ശതമാനം അള്‍ട്രാ-ഹൈ ടെന്‍സൈല്‍ സ്റ്റീലും ഉപയോഗിച്ചാണ് സ്വിഫ്റ്റ് നിര്‍മിച്ചിരിക്കുന്നതെന്നാണ് മാരുതി സുസുക്കി പറയുന്നത്. 6 എയര്‍ബാഗുകള്‍, ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഇബിഡിയുള്ള എബിഎസ്, ഹില്‍-ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സവിശേഷതകളോടെയാണ് കാര്‍ വരുന്നത്.

ബൂമറാംഗ് എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, 15 ഇഞ്ച് പ്രിസിഷന്‍-കട്ട് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, സ്മാര്‍ട്ട്പ്ലേ പ്രോ പ്ലസ് 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 4.2 ഇഞ്ച് എംഐഡിയുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങിയ ഫീച്ചറുകള്‍ കാറിലുണ്ട്. കുറഞ്ഞ വിലയും മൈലേജും ഫീച്ചര്‍ അപ്‌ഡേറ്റുകളും തന്നെയാണ് സ്വിഫ്റ്റിനെ ഇന്ത്യന്‍ വിപണിയില്‍ ഇന്നും പ്രസക്തമാക്കി നിലനിര്‍ത്തുന്നതെന്ന് തോന്നുന്നു.

More from DriveSpark

Article Published On: Monday, April 14, 2025, 10:07 [IST]
English summary
Swift becomes top selling maruti suzuki car in march 2025 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X