വെറും 3.99 ലക്ഷത്തിന് പുതിയ കാര്‍ഗോ ട്രക്ക്! പതിനായിരങ്ങളുടെ ജീവിതം മാറ്റിമറിക്കാന്‍ ടാറ്റ

ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളില്‍ ഒന്നാണ് ടാറ്റാ മോട്ടോര്‍സ്. പാസഞ്ചര്‍ വാഹനങ്ങള്‍ കൂടാതെ വാണിജ്യ വാഹന വിപണിയിലും മുന്‍നിരക്കാരാണ് ടാറ്റാ മോട്ടോര്‍സ്. വാസ്തവത്തില്‍, ടാറ്റാ ഗ്രൂപ്പ് ആദ്യകാലത്ത് വാണിജ്യ വാഹനങ്ങള്‍ മാത്രമായിരുന്നു നിര്‍മ്മിച്ചിരുന്നത്. അതിലൂടെ നേടിയ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് 1998-ല്‍ പാസഞ്ചര്‍ വാഹന വിപണിയിലേക്ക് പ്രവേശിച്ചത്. ടാറ്റാ മോട്ടോര്‍സിന്റെ വാണിജ്യ വാഹനങ്ങളെടുത്താല്‍ അതില്‍ ടാറ്റ ഏസ് ഇന്ത്യന്‍ വിപണിയില്‍ വളരെ പ്രചാരമുള്ള ഒരു മോഡലാണ്. ചെറിയ തോതിലുള്ള ചരക്ക് ഗതാഗതത്തിന് ഏറ്റവും അനുയോജ്യമായ വാഹനമെന്ന നിലയില്‍ ടാറ്റ ഏസ് ഇതിനോടകം തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

അതിനാല്‍ ഏസിന്റെ പുതിയ പതിപ്പുകള്‍ ടാറ്റ മോട്ടോര്‍സ് ഇടക്കിടെ വിപണിയില്‍ എത്തിക്കാറുണ്ട്. ഇപ്പോള്‍ ടാറ്റ ഏസ് പ്രോ എന്ന പുതിയ ചെറു കാര്‍ഗോ ട്രക്ക് പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ. പുതിയ ടാറ്റ ഏസ് പ്രോയുടെ എക്‌സ്‌ഷോറൂം വില 3.99 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ഈ വാഹനം 2023 ജനുവരിയില്‍ ഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

tata ace pro launched

പെട്രോള്‍, സിഎന്‍ജി (CNG), ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ പുതിയ ടാറ്റാ ഏസ് പ്രോ പ്രദര്‍ശനത്തിനുണ്ടായിരുന്നു. ഈ മൂന്ന് വേരിയന്റുകളും ഇപ്പോള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഫോര്‍ വീലര്‍ മിനി ട്രക്കാണ് ടാറ്റ ഏസ് പ്രോ എന്ന് പറയപ്പെടുന്നു. ടാറ്റാ മോട്ടോര്‍സിന്റെ 1250-ല്‍ അധികം വരുന്ന വാണിജ്യ വാഹന ഡീലര്‍ഷിപ്പുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഏസ് പ്രോ ബുക്ക് ചെയ്യാവുന്നതാണ്.

കൂടാതെ, ടാറ്റാ മോട്ടോഴ്‌സിന്റെ 'ഫ്‌ലീറ്റ് വേഴ്‌സ്' (Fleet Verse) എന്ന വെബ്‌സൈറ്റ് വഴിയും ഏസ് പ്രോയുടെ ഏത് വേരിയന്റും ബുക്ക് ചെയ്യാവുന്നതാണ്. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ധന സഹായം നല്‍കുന്നതിന് പ്രമുഖ ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും ടാറ്റാ മോട്ടോര്‍സ് സഹകരിക്കുന്നുണ്ട്.

ഏസ് പ്രോയുടെ സവിശേഷതകള്‍ നോക്കിയാല്‍ ഇതിന് 750 കിലോഗ്രാം വരെ ലോഡ് വഹിക്കാനുള്ള ശേഷിയും 1.98 മീറ്റര്‍ നീളമുള്ള ഡെക്കും ലഭിക്കുന്നു. ചരക്ക് കയറ്റാനുള്ള ഭാഗം വിവിധ തരത്തിലുള്ള സാധനങ്ങള്‍ കൊണ്ടുപോകാന്‍ സൗകര്യപ്രദമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ഹാഫ് ഡെക്ക് (Deck) അല്ലെങ്കില്‍ ഫ്‌ലാറ്റ്‌ബെഡ് (Flatbed) ഓപ്ഷനില്‍ ഏസ് പ്രോ വാങ്ങാവുന്നതാണ്.

ഈ വാഹനത്തിന്റെ ഷാസി വളരെ കരുത്തുറ്റ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ ഏത് റോഡിലൂടെയും ഇതിന് സഞ്ചരിക്കാനാവും. കൂടാതെ, പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് എന്നീ മൂന്ന് ഫ്യുവല്‍ ഓപ്ഷനുകളില്‍ ഏസ് പ്രോ ലഭ്യമാണ്. പെട്രോള്‍ വേരിയന്റില്‍ 30 hp കരുത്തും 55 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. സിഎന്‍ജി പതിപ്പിലും ഇതേ പെട്രോള്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

tata ace pro

ടാറ്റ ഏസ് പ്രോ ഇലക്ട്രിക് പതിപ്പില്‍ 38 hp പവറും 104 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലെ IP67 സാക്ഷ്യപ്പെടുത്തിയ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 155 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. ടാറ്റാ ഏസ് ഇതിനോടകം തന്നെ ജനപ്രീതി നേടിയ വാഹനമായതുകൊണ്ട് പുതിയ ഏസ് പ്രോയും വിപണിയില്‍ വിജയം നേടുമെന്ന് പ്രതീക്ഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, June 24, 2025, 10:51 [IST]
English summary
Tata ace pro small cargo truck launched in india price starts from rs 3 99 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X