6.89 ലക്ഷത്തിന് ഇതിലും മികച്ച കാര്‍ കിട്ടാൻ പാടാണ്... 27.8Km മൈലേജുള്ള ടാറ്റ കാര്‍ ഷോറൂമില്‍ കാണാം

ടാറ്റ മോട്ടോര്‍സ് സമീപകാലത്ത് പുറത്തിറക്കിയ കാറുകളില്‍ ഒന്നാണ് ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റ് (Altroz Facelift). 2020 ജനുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ പ്രീമിയം ഹാച്ച്ബാക്കിന്റെ ആദ്യത്തെ പ്രധാന മുഖംമിനുക്കലായിരുന്നു ഇത്. അകത്തും പുറത്തും വമ്പന്‍ അപ്‌ഡേറ്റുകളുമായി വന്ന ആള്‍ട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ഇതിനോടകം ഉപഭോക്താക്കളുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ പുതിയ ടാറ്റ അള്‍ട്രോസ് ഫെയ്സ്ലിഫ്റ്റിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള വേരിയന്റുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങിയിട്ടുണ്ട്. ആള്‍ട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ബേസ് വേരിയന്റ് വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ ഡീലര്‍ഷിപ്പില്‍ പോയാല്‍ വാഹനം കണ്ടറിയാന്‍ സാധിക്കും. യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട ആള്‍ട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ബേസ് വേരിയന്റിന്റെ വാക്കറൗണ്ട് വീഡിയോയെ കുറിച്ച് വിശദമായി വായിക്കാം.

ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സിന്റെ സമീപകാലത്തെ പ്രകടനം അല്‍പ്പം മോശമാണെന്ന് വിപണി നിരീക്ഷിക്കുന്നവര്‍ക്ക് അറിയാവുന്നതാണ്. മുമ്പ് ടാറ്റയുടെ പിന്നിലായിരുന്ന മഹീന്ദ്ര ഇപ്പോള്‍ മുന്നേറി ഹ്യുണ്ടായിയില്‍ നിന്ന് രണ്ടാം സ്ഥാനം വരെ കൈയ്യടക്കി. 2025 ജൂണ്‍ മാസത്തില്‍ ടാറ്റ ആഭ്യന്തര വിപണിയില്‍ വെറും 37,000 കാറുകള്‍ മാത്രമാണ് വിറ്റത്. ഇതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ആള്‍ട്രോസ് പോലുള്ള ജനപ്രിയ മോഡലുകളുടെ വില്‍പ്പന ഇടിഞ്ഞതാണ്.

tata altroz facelift base smart

അതുകൊണ്ടാണ് കമ്പനി ആള്‍ട്രോസിന് അനിവാര്യമായ അപ്‌ഡേറ്റ് നല്‍കി നല്ല കുട്ടപ്പനാക്കി പുറത്തിറക്കിയത്. 2020-ല്‍ ലോഞ്ച് ചെയ്ത ശേഷം ചെറിയ അപ്ഡേറ്റുകള്‍ക്ക് പാത്രമായിട്ടുണ്ടെങ്കിലും വലിയ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തിയത് ഇപ്പോള്‍ മാത്രമാണ്. ഫെയ്‌സ്‌ലിഫ്റ്റിന്റെ ഭാഗമായി കാറിന്റെ അകത്തും പുറത്തും മാറ്റങ്ങളുണ്ട്. പുതിയ അള്‍ട്രോസ് ഫെയ്സ്ലിഫ്റ്റിന്റെ എന്‍ട്രി ലെവല്‍ 'സ്മാര്‍ട്ട്' (Smart) വേരിയന്റിന് പോലും ആകര്‍ഷകമായ രൂപമാണുള്ളത്.

അള്‍ട്രോസ് ഫെയ്സ്ലിഫ്റ്റ് സ്മാര്‍ട്ട് വേരിയന്റിന്റെ എക്‌സ്-ഷോറൂം വില 6.89 ലക്ഷം രൂപയാണ്. പെട്രോള്‍-മാനുവല്‍ കോമ്പിനേഷനിലാണ് ഇത് വരുന്നത്. അതേസമയം, അള്‍ട്രോസ് സ്മാര്‍ട്ട് വേരിയന്റ് ഐ-സിഎന്‍ജി (i-CNG) ഓപ്ഷനിലും ലഭ്യമാണ്. ഇതിന്റെ എക്‌സ്-ഷോറൂം വില 7.89 ലക്ഷം രൂപയാണ്. ആള്‍ട്രോസിന്റെ ഈ രണ്ട് സ്മാര്‍ട്ട് വേരിയന്റുകളിലും ഏകദേശം ഒരേപോലെയുള്ള സാങ്കേതിക സവിശേഷതകളാണ് ടാറ്റ ഒരുക്കിയിരിക്കുന്നത്.

ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റ് കാറിന്റെ വില കുറഞ്ഞ വേരിയന്റാണെങ്കിലും, സ്മാര്‍ട്ട് വേരിയന്റില്‍ ഹാലൊജന്‍ ബള്‍ബുകളുള്ള പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍, ബോഡി കളര്‍ ബമ്പറുകള്‍, ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ വരുന്ന ബ്ലാക്ക് പെയിന്റഡ് ഒആര്‍വിഎം എന്നിവ നല്‍കിയിട്ടുണ്ട്. കാറിന്റെ പിന്‍ഭാഗത്ത് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ഇവ കണക്റ്റഡ് അല്ല.

കൂടാതെ, കാറിന്റെ പിന്‍ഭാഗത്ത് സ്പ്ലിറ്റ് റൂഫ് സ്‌പോയിലറും നല്‍കിയിട്ടുണ്ട്. ബേസ് വേരിയന്റിന് 16 ഇഞ്ച് സ്റ്റീല്‍ വീലുകളാണ് ലഭിക്കുന്നത്. എന്നിരുന്നാലും, ഈ വീലുകള്‍ ടോപ്പ് വേരിയന്റുകളില്‍ നല്‍കുന്ന 185 സെക്ഷന്‍ ടയറുകളിലാണ് പൊതിഞ്ഞിരിക്കുന്നത്. കാര്‍ മൊത്തത്തില്‍ കണ്‍ട്രോള്‍ ചെയ്യാന്‍ റിമോട്ട് താക്കോല്‍ ഈ കാറിനോടൊപ്പം നല്‍കുന്നുണ്ട്.

tata altroz facelift base smart

എല്ലാ ഡോറുകള്‍ക്കും പവര്‍ വിന്‍ഡോ, ഇല്യുമിനേറ്റഡ് ടാറ്റ ലോഗോയോടുകൂടിയ പുതിയ 2-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, മാനുവല്‍ എസി തുടങ്ങിയവയാണ് ആള്‍ട്രോസ് സ്മാര്‍ട്ട് വേരിയന്റിന്റെ ക്യാബിനില്‍ കാണുന്ന പ്രധാന സവിശേഷതകള്‍. ടാറ്റ ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റില്‍ 6 എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്‌സി എന്നിവയാണ് യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നത്. കൂടാതെ ഇന്ത്യയിലെ ആദ്യത്തെയും ഒരേയൊരു 5 സ്റ്റാര്‍ ക്രാഷ് പെര്‍ഫോമന്‍സ് റേറ്റിംഗുള്ള ഹാച്ച്ബാക്കുമാണ് ആള്‍ട്രോസ്.

ബേസ് സ്മാര്‍ട്ട് ട്രിമ്മില്‍ ടോപ്പ് വേരിയന്റിലെ അതേ 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്ന എഞ്ചിൻ 87 bhp പവറും 115 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിഎന്‍ജി മോഡില്‍ എഞ്ചിന്‍ 72 bhp പവറും 103 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ഉയര്‍ന്ന പെട്രോള്‍ വേരിയന്റുകളില്‍ 5-സ്പീഡ് എഎംടി, 6-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ലഭിക്കും.

ആള്‍ട്രോസിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 19.33 കിലോമീറ്ററാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. അതേസമയം സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 27.8 കിലോമീറ്റര്‍ മൈലേജ് തരുമെന്ന് പറയുന്നു. ടാറ്റ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളാണ് ഇത്. പുത്തന്‍ ആള്‍ട്രോസിന്റെ ബേസ് സ്മാര്‍ട്ട് വേരിയന്റ് പോലും നല്ല രീതിയില്‍ സജ്ജീകരിച്ചാണ് വരുന്നത്. കുറഞ്ഞ ബജറ്റില്‍ പ്രീമിയം സവിശേഷതകളും മികച്ച ലുക്കുമുള്ള ഒരു കാര്‍ തേടുന്നവര്‍ക്ക് ഇത് ഒരു മികച്ച ഓപ്ഷനായിരിക്കും.

More from DriveSpark

Article Published On: Wednesday, July 9, 2025, 12:35 [IST]
English summary
Tata altroz base smart variants reached dealerships walkaround video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X