ബലേനോയുടെ എതിരാളിക്ക് 1.85 ലക്ഷത്തിൻ്റെ ഓഫർ! ലാഭിക്കുന്ന കാശിന് ഡീസൽ അടിക്കാം

മാരുതി സുസുക്കി ബലേനോയുടെ എതിരാളിയായ പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ ഒരു വാഹനം അന്വേഷിക്കുന്നവർക്ക് ടാറ്റാ അൾട്രോസ് മികച്ചൊരു തിരഞ്ഞെടുപ്പാണ്. 2025 ഡിസംബറിൽ ടാറ്റാ മോട്ടോഴ്സ് അൾട്രോസിന്റെ എല്ലാ വേരിയന്റുകൾക്കും ആകർഷകമായ കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം അൾട്രോസ് വാങ്ങുമ്പോൾ 1.85 ലക്ഷം രൂപ വരെ ലാഭിക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ ഗംഭീര കിഴിവ് ഓഫറുകൾ, വില, പ്രത്യേകതകൾ എന്തൊക്കെയാണെന്ന് വിശദമായി തന്നെ നോക്കിയാലോ. നിങ്ങളുടെ അടുത്തുള്ള ടാറ്റ ഷോറൂമിൽ പോയി വിശദമായി അന്വേഷിക്കാനും മറക്കരുതെന്ന് പ്രത്യേകം ഓർപ്പിക്കുകയാണേ.

ടാറ്റാ അൾട്രോസിന്റെ എല്ലാ വേരിയന്റുകൾക്കും ഒരു ലക്ഷം രൂപയുടെ കൺസ്യുമർ ഓഫറിനൊപ്പം 50,000 രൂപയുടെ എക്‌സ്‌ചേഞ്ച്/സ്‌ക്രാപ്പേജ് ആനുകൂല്യവും ലഭിക്കുന്നുണ്ട്. ഇത് മൊത്തം 1.50 ലക്ഷം രൂപയുടെ ഓഫറാണ്. അതേസമയം, അൾട്രോസ് റേസർ മോഡലിൽ 1.35 ലക്ഷം രൂപയുടെ കൺസ്യുമർ കിഴിവും 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ഉൾപ്പെടെ 1.85 ലക്ഷം രൂപ വരെ ലാഭിക്കാൻ സാധിക്കുന്നുണ്ട്. ഈ ഓഫറുകൾ പരിമിത കാലയളവിലേക്ക് മാത്രമുള്ളതും, വേരിയന്റുകൾക്കും ഡീലർഷിപ്പുകൾക്കും അനുസരിച്ച് വ്യത്യാസപ്പെടാവുന്നതുമാണ്.

tata altroz offer

ടാറ്റാ അൾട്രോസിന്റെ എക്സ്-ഷോറൂം വില 6.30 ലക്ഷം രൂപ മുതൽ 11 ലക്ഷം രൂപ വരെയാണ്. ഡിസംബറിലെ ഓഫറുകൾ പരിശോധിച്ചാൽ അടിസ്ഥാന മോഡലായ സ്മാർട്ട് 1.2L പെട്രോൾ വേരിയന്റ് 7 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വന്തമാക്കാവുന്നതാണ്. സ്മാർട്ട് പെട്രോളിന് 6.30 ലക്ഷം, പ്രീമിയം ഡീസലിന് 9.50 ലക്ഷം, അൾട്രോസ് റേസറിന് 9.50 ലക്ഷം എന്നിങ്ങനെയാണ് ഈ മോഡലുകളുടെ എക്സ്-ഷോറൂം വില.

ഓരോ ഡ്രൈവിംഗ് സ്റ്റൈലിനും അനുയോജ്യമായ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ടാറ്റാ അൾട്രോസിൽ ലഭ്യമാണ്. 1.2L റെവോട്രോൺ പെട്രോൾ, 1.5L ഡീസൽ, 1.2L സിഎൻജി എന്നിവയാണവ. അൾട്രോസ് റേസറിൽ, പ്രത്യേകം ട്യൂൺ ചെയ്ത 1.2L ടർബോ പെട്രോൾ എഞ്ചിനാണ് (120 PS, 170 Nm) വരുന്നത്. ഇത് സ്പോർട്ടീവ് ഡ്രൈവിംഗ് കൂടുതൽ ആസ്വാദ്യകരമാക്കുന്നു എന്ന് പറയാതിരിക്കാൻ കഴിയില്ല.

tata altroz offer

1.2L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ (86 PS / 113 Nm) MT, AMT, DCT ട്രാൻസ്മിഷനുകളിൽ ലഭ്യമാണ്. 1.2L ടർബോ പെട്രോൾ (120 PS / 170 Nm) MT, DCT ഓപ്ഷനുകളിലും ലഭിക്കും. 1.5L ടർബോ ഡീസൽ എഞ്ചിൻ (90 PS / 200 Nm) 5-സ്പീഡ് MT ലും, 1.2L പെട്രോൾ-സിഎൻജി (73 PS) 5-സ്പീഡ് MT ലും ലഭ്യമാണ്. അൾട്രോസ് റേസറിൽ 6-സ്പീഡ് MT/DCT തിരഞ്ഞെടുക്കാം.

മൈലേജിന്റെ കാര്യത്തിൽ അൾട്രോസ് എതിരാളികളെ കടത്തിവെട്ടുന്നുണ്ട്. പെട്രോൾ വേരിയന്റ് 19-23.6 kmpl (MT/AMT), ഡീസൽ വേരിയന്റ് 23.64 kmpl, സിഎൻജി വേരിയന്റ് 26.2 km/kg വരെ മൈലേജ് നൽകുന്നു. യഥാർത്ഥ സാഹചര്യങ്ങളിൽ നഗരത്തിൽ 18-20 kmpl മൈലേജും ഹൈവേയിൽ 22-24 kmpl മൈലേജും ഇന്ധനക്ഷമത ലഭിച്ചേക്കാം. ദീർഘദൂര യാത്രകൾക്ക് ഡീസൽ വേരിയന്റ് വളരെ ഉത്തമമാണ്.

tata altroz offer

ഫീച്ചറുകളിലേക്ക് നോക്കിയാൽ ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ പിന്തുണയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വെന്റിലേറ്റഡ് മുൻ സീറ്റുകൾ, പനോരമിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിആർഎൽ, വയർലെസ് ചാർജിംഗ്, 360-ഡിഗ്രി ക്യാമറ തുടങ്ങിയ നിരവധി സവിശേഷതകൾ അൾട്രോസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സുരക്ഷയുടെ കാര്യത്തിലും ടാറ്റാ അൾട്രോസ് ഒട്ടും പിന്നിലല്ല എന്ന് ഓർപ്പിക്കട്ടെ. ഗ്ലോബൽ എൻസിഎപിയിലും ഭാരത് എൻസിഎപിയിലും 5-സ്റ്റാർ റേറ്റിംഗ് ഈ കാറിന് ലഭിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എബിഎസ് സഹിതം ഇബിഡി, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് പോലുള്ള സുരക്ഷാ ഫീച്ചറുകളും ഇതിലുണ്ട്. ഇത് നിങ്ങളുടെ കുടുംബത്തിന് മികച്ച സുരക്ഷ ഉറപ്പാക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, December 13, 2025, 18:00 [IST]
English summary
Tata altroz december 2025 discount offers price features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X