മുഖംമിനുക്കലല്ല, ഇത് പക്കാ മോക്കോവര്‍! ആള്‍ട്രോസിന് ലഭിക്കുന്ന ബലേനോയില്‍ ഇല്ലാത്ത 10 ഫീച്ചറുകള്‍
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ചെറുകാറുകള്‍ക്കും സെഡാനുകള്‍ക്കും കഷ്ടകാലമാണ്. എസ്‌യുവി ട്രെന്‍ഡിനിടെ പല ബെസ്റ്റ് സെല്ലര്‍ മോഡലുകളുടെയും വില്‍പ്പന ഇടിഞ്ഞു. എങ്കിലും തരക്കേടില്ലാത്ത വില്‍പ്പന നടക്കുന്ന വിഭാഗമാണ് പ്രീമിയം ഹാച്ച്ബാക്ക്. ഈ വിഭാഗത്തില്‍ മാറ്റുരയ്ക്കുന്ന ടാറ്റ മോഡലാണ് ആള്‍ട്രോസ്. 5 സ്റ്റാര്‍ സേഫ്റ്റിയും മികച്ച രൂപകല്‍പ്പനയും ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനുമായി ആട്രോസ് തുടക്കത്തില്‍ എതിരാളിയായ മാരുതി സുസുക്കി ബലേനോക്ക് വമ്പന്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്നാല്‍ സമീപകാലത്തായി പ്രീമിയം ഹാച്ച്ബാക്കിന്റെ വില്‍പ്പന കുറഞ്ഞ സാഹചര്യത്തില്‍ ഒരു മുഖംമിനുക്കലിന് വിധേയമാക്കിയിരിക്കുകയാണ് കമ്പനി.
ഈ മാസം അവസാനത്തോടെ നടക്കാന്‍ പോകുന്ന ലോഞ്ചിന് മുന്നോടിയായി ആള്‍ട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ ടാറ്റ പുറത്തുവിട്ടിരുന്നു. ഡിസൈന്‍, സാങ്കേതികവിദ്യ, സുരക്ഷ എന്നിവയിലെ വരുത്തിയ അപ്ഡേറ്റുകള്‍ക്കൊപ്പം പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താനുറപ്പിച്ച് ബലോനിയില്‍ ഇല്ലാത്ത ചില ഫീച്ചറുകളുമായാണ് 2025 ആള്‍ട്രോസ് വരുന്നത്. ബലേനോയില്‍ ഇല്ലാത്തതും എന്നാല്‍ 2025 ആള്‍ട്രോസിന് ലഭിക്കുന്നതുമായ 10 സവിശേഷതകള്‍ പറഞ്ഞുതരാം.

ആദ്യത്തെ മാറ്റം ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകളാണ്. ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റിന്റെ ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകളിള്‍ ടാറ്റ മോഡേണ്‍ ടച്ച് കൊണ്ടുവന്നിട്ടുണ്ട്. ഇത് വാഹനത്തിന്റെ ലുക്ക് വര്‍ദ്ധിപ്പിക്കുക മാത്രമല്ല അതിന് ഒരു തിളക്കവും നല്‍കുന്നു. കര്‍വ് എസ്‌യുവി കൂപ്പെയെ അനുസ്മരിപ്പിക്കുന്ന ഡോര്‍ ഹാന്‍ഡിലുകളാണ് ആള്‍ട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുന്നത്. അതേസമയം മാരുതി ബലേനോയ്ക്ക് പരമ്പരാഗത ഡോര്‍ ഹാന്‍ഡിലുകളാണ് കിട്ടുന്നത്.
2025 ടാറ്റ ആള്‍ട്രോസിന്റെ മറ്റൊരു പ്രധാന ഡിസൈന്‍ അപഡേറ്റ് കണക്റ്റഡ് എല്‍ഇഡി ടെയില്‍ലൈറ്റുകളുടെ സാന്നിധ്യമാണ്. ഈ ഒരു മാറ്റം 2025 അള്‍ട്രോസിന്റെ റിയര്‍ പ്രൊഫൈലിന് സ്‌റ്റൈലിഡ് ലുക്ക് സമ്മാനിക്കുകയും മൊത്തത്തിലുള്ള ഭംഗി കൂട്ടുകയും ചെയ്യുന്നു. അതേസമയം ബലേനോയില്‍ സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ ലൈറ്റുകളാണ് വരുന്നത്. പുത്തന്‍ ആള്‍ട്രോസിന്റെ അകത്തളത്തിലാണ് വമ്പന്‍ അപ്‌ഡേറ്റുകളുള്ളത്.

അകത്തളത്തില്‍ സജ്ജീകരിച്ച 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലൂടെയും ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റ് ബലേനോയെ കടത്തിവെട്ടി. ഇത് കൂടുതല്‍ മെച്ചപ്പെട്ട ഉപയോക്തൃ അനുഭവം സാധ്യമാക്കുന്നു. രണ്ട് കാറുകള്‍ക്കും വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി പിന്തുണയുണ്ട്. കണക്റ്റഡ് കാര്‍ ടെക്‌നോളജിയും 360-ഡിഗ്രി ക്യാമറ സജ്ജീകരണവും അവര്‍ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയുമായി അള്‍ട്രാസ് ഒരു പടി കൂടി മുന്നില്‍ നില്‍ക്കുന്നു.
ഇതിലൂടെ നാവിഗേഷന്‍ വിവരങ്ങള്‍ ലഭ്യമാകും. അതേസമയം ഈ സൗകര്യം ബലേനോയുടെ സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ഇല്ലെന്ന് ശ്രദ്ധിക്കുക. കാറിനുള്ളിലെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായുള്ള ഫീച്ചറുകളും ടാറ്റ ആള്‍ട്രോസില്‍ നല്‍കിയിരിക്കുന്നു. ആള്‍ട്രോസ് അതിന്റെ ഉയര്‍ന്ന വേരിയന്റില്‍ ഒരു എയര്‍ ഫില്‍ട്ടര്‍ വാഗ്ദാനം ചെയ്യുന്നു. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് റേറ്റ് വളരെ മോശമായ ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ ഈ ഫീച്ചര്‍ ഏറെ ഉപകരിക്കും. ബലേനോയില്‍ മാരുതി സുസുക്കി എയര്‍ പ്യൂരിഫയര്‍ വാഗ്ദാനം ചെയ്യുന്നില്ല.

കാര്‍ കൂടുതല്‍ ആകര്‍ഷകമാക്കാനായി ഫെയ്‌സ്‌ലിഫ്റ്റില്‍ ബേസ് വേരിയന്റിന് മുകളില്‍ ഒരു സണ്‍റൂഫ് അവതരിപ്പിക്കുന്നു. വാഹനത്തിന്റെ പ്രീമിയം അനുഭവം വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ വോയ്സ് അസിസ്റ്റും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. നേരെമറിച്ച് ബലേനോയില്‍ ഈ ഫീച്ചര്‍ കാണാനാകില്ല. ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്ന ഫീച്ചറുകള്‍ താഴ്ന്ന ട്രിമ്മുകളില്‍ പോലും ലഭ്യമാക്കാനുള്ള ടാറ്റയുടെ പ്രതിബദ്ധ ഇത് അടിവരയിടുന്നു.
ബലോനയില്‍ ഇല്ലാത്തതും ആള്‍ട്രോസ് ഓഫര്‍ ചെയ്യുന്നതുമായ മറ്റൊരു ഫീച്ചര്‍ ആംബിയന്റ് ലൈറ്റിംഗ് ആണ്. ബലേനോയുടെ ഡാര്‍ക്ക് ഇന്റീരിയര്‍ തീമിന് വിരുദ്ധമായി ക്യാബിന്റെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി അപ്‌ഡേറ്റഡ് ആള്‍ട്രോസില്‍ ആംബിയന്റ് ലൈറ്റിംഗ് ടാറ്റ നല്‍കിയിട്ടുണ്ട്. സേഫ്റ്റി ഫീച്ചറുകളിലേക്ക് വന്നാല്‍ 2025 ആള്‍ട്രോസ് ബേസ് സ്മാര്‍ട്ട് വേരിയന്റിലടക്കം 6 എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്നു.

അതേസമയം ബലേനോയുടെ ടോപ് സ്‌പെക് സീറ്റ വേരിയന്റില്‍ മാത്രമാണ് 6 എയര്‍ബാഗുകള്‍ വരുന്നത്. ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, 360-ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകള്‍ രണ്ട് കാറുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റുകള്‍ ആണ്.
അള്‍ട്രോസ് ഫെയ്സ്ലിഫ്റ്റിന്റെ മറ്റൊരു ശ്രദ്ധേയമായ സവിശേഷത വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ സൗകര്യമാണ്. ഫാസ്റ്റ് ചാര്‍ജിംഗ് പോര്‍ട്ടുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ബലേനോയില്‍ വയര്‍ലെസ് ചാര്‍ജിംഗ് ഫീച്ചര്‍ ലഭ്യമല്ല.
ഇത് കൂടാതെ ടാറ്റ ആള്‍ട്രോസ് ഫെയ്‌സ്‌ലിഫ്റ്റില്‍ ഇല്യുമിനേറ്റഡ് സ്റ്റിയറിംഗ് വീല്‍ നല്‍കിയിരിക്കുന്നു. ഈ ഫോര്‍ സ്‌പോക്ക് യൂണിറ്റ് ടാറ്റയുടെ സഫാരി, ഹാരിയര്‍ തുടങ്ങിയ വലിയ എസ്‌യുവികളില്‍ കാണപ്പെടുന്നതിന് സമാനമാണ്. എന്നാല്‍ ബലോനയില്‍ 3 സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ് വരുന്നത്. രണ്ട് ഹാച്ച്ബാക്കുകള്‍ക്കും സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ ലഭിക്കുന്നു.
നിലവില്‍ 6.70 ലക്ഷം മുതല്‍ 9.92 ലക്ഷം രൂപ വരെയാണ് ബലേനോയുടെ എക്‌സ്-ഷോറൂം വില പോകുന്നത്. 2025 ആള്‍ട്രോസിന് ഏകദേശം 7 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. മൊത്തത്തില്‍ കാറില്‍ നടപ്പാക്കിയ മാറ്റങ്ങള്‍ ബലേനോക്കെതിരെ കട്ടക്ക് നില്‍ക്കാന്‍ ആള്‍ട്രോസിനെ പ്രാപ്തമാക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ആള്‍ട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വിധി വില നിര്‍ണയത്തെ ആശ്രയിച്ചിരിക്കും.


Click it and Unblock the Notifications








