ചാടിക്കേറി വാങ്ങാനൊക്കൂല, ക്ഷമ വേണം; 6.89 ലക്ഷത്തിന്റെ ടാറ്റ കാര്‍ ബുക്കിംഗ് ആരംഭിക്കുന്നത് ഈ തീയതി മുതല്‍

ടാറ്റ മോട്ടോര്‍സ് തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആള്‍ട്രോസിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ഇന്ന് (22 മെയ് 2025) 6.89 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയിലാണ് 2025 ആള്‍ട്രോസ് പുറത്തിറക്കിയിരിക്കുന്നത്. മാരുതി ബലേനോ, ടൊയോട്ട ഗ്ലാന്‍സ, ഹ്യുണ്ടായി i20 എന്നിവയുമായി ഏറ്റുമുട്ടുന്ന ആള്‍ട്രോസ് ഇപ്പോള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ സ്‌റ്റൈലിഷും സുരക്ഷിതവും ഫീച്ചര്‍ സമ്പന്നവുമായി മാറിയിരിക്കുന്നു. ഇതിനോടകം ആള്‍ട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ഒത്തിരി ഇന്ത്യക്കാരെ ആകര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ വേഗം തന്നെ ഈ പുത്തന്‍ കാര്‍ ബുക്ക് ചെയ്‌തേക്കാമെന്ന് വിചാരിച്ചാല്‍ അതിന് പറ്റില്ല. ആള്‍ട്രോസിന്റെ ബുക്കിംഗ്വിവരങ്ങളാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

പ്യുവര്‍, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് S, അക്കംപ്ലഷ്ഡ് പ്ലസ് S എന്നീ നാല് ട്രിം ലെവലുകളിലാണ് പുതിയ ആള്‍ട്രോസ് (Tata Altroz Facelift) തെരഞ്ഞെടുക്കാനാവുക. ടാറ്റ ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റില്‍ 5 പുതിയ കളര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. ഡ്യൂണ്‍ ഗ്ലോ, ആംബര്‍ ഗ്ലോ, റോയല്‍ ബ്ലൂ, പ്യുവര്‍ ഗ്രേ, പ്രിസ്‌റ്റൈന്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ഇത് വാങ്ങാനാകും.

Tata Altroz Facelift Bookings To Start From 2 June Only

ടാറ്റ ആള്‍ട്രോസ് വിപണിയിലിറങ്ങിയിട്ട് ഇപ്പോള്‍ കുറച്ച് വര്‍ഷങ്ങളായി. ഇത് സ്ഥിരമായി വാര്‍ഷിക അപ്ഡേറ്റുകള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും ഇത്തവണ ഹാച്ച്ബാക്കിന്റെ എക്‌സ്റ്റീരിയര്‍ ഒരു മേക്കോവറിന് പാത്രമായിരിക്കുകയാണ്. ടാറ്റ മോഡലുകളുമായി പൊരുത്തപ്പെടുന്ന പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഫാസിയയും ഉള്‍പ്പെടുന്നു. പുതിയ ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ടെയില്‍ലാമ്പുകള്‍, ടെയില്‍ഗേറ്റില്‍ എല്‍ഇഡി ലൈറ്റ് ബാര്‍, ഫ്‌ലഷ്-ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ എന്നിവയും ഇതില്‍ നല്‍കിയിട്ടുണ്ട്.

ഉള്‍വശത്തും കാര്യമായ മാറ്റങ്ങള്‍ കാണാം. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, 360-ഡിഗ്രി ക്യാമറ, 6 എയര്‍ബാഗുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, iRA കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, എയര്‍ പ്യൂരിഫലര്‍, ടച്ച് അധിഷ്ഠിത HVAC പാനല്‍, പുതിയ സീപ്പ് അപ്‌ഹോള്‍സ്റ്ററി എന്നിവയാണ് കാറിലെ പ്രധാന സവിശേഷതകള്‍ ഈ കാറിന് ലഭിക്കുന്നു.

Tata Altroz Facelift Bookings To Start From 2 June Only

മെക്കാനിക്കലായി ആള്‍ട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ഔട്ട്‌ഗോയിംഗ് മോഡലിയെ 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ നിലനിര്‍ത്തുന്നു. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി, 6-സ്പീഡ് ഡിസിഎ എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നത്. 1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ സിഎന്‍ജി പതിപ്പിനൊപ്പം വരുന്നു.

എന്നാല്‍ പ്രീ ഫെയ്‌സ്‌ലിഫ്റ്റ് മോഡലില്‍ ഉണ്ടായിരുന്ന ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ നിരയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഒരുപക്ഷേ ഹാച്ചിന്റെ സ്‌പോര്‍ട്ടിയര്‍ പതിപ്പായ ആള്‍ട്രോസ് റേസറിനായി മാറ്റിവെച്ചതാകാം ഇത്.ടാറ്റ ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റ് വെറുമൊരു കോസ്‌മെറ്റിക് അപ്ഡേറ്റ് മാത്രമല്ല ഇപ്പോള്‍ കൂടുതല്‍ ടെക്‌നിക്കലി സമ്പന്നവും സുരക്ഷിതവും പ്രീമിയവുമായി മാറിയിരിക്കുന്നു.

Tata Altroz Facelift Bookings To Start From 2 June Only

നിങ്ങള്‍ ഒരു സ്മാര്‍ട്ട് സ്‌റ്റൈലിഷ് പ്രീമിയം ഹാച്ച്ബാക്ക് തിരയുകയാണെങ്കില്‍ ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റ് ഒരു മികച്ച ഓപ്ഷനായിരിക്കും. ഈ കാര്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ ബുക്ക് ചെയ്യാനായി 2025 ജൂണ്‍ രണ്ട് വരെ കാത്തിരിക്കണം. ഓണ്‍ലൈനായും ഓഫ്‌ലൈനായും റിസര്‍വ് ചെയ്യാന്‍ സൗകര്യമുണ്ടാകും. ബുക്കിംഗ് ആരംഭിക്കുന്ന മുറയ്ക്ക് തന്നെ ഡെലിവറിയും തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, May 22, 2025, 15:47 [IST]
English summary
Tata altroz facelift bookings to start from 2 june only details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X