മൈലേജ് 26.2 കി.മീ വരെ! കുറഞ്ഞ വിലയുള്ള ടാറ്റയുടെ പുത്തൻ കാർ ടെസ്റ്റിംഗിനായി നിരത്തില്‍

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ ടാറ്റയുടെ പോരാളിയാണ് ആള്‍ട്രോസ്. 2020 മുതല്‍ വിപണിയിലുള്ള ഈ കാര്‍ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ടൊയോട്ട ഗ്ലാന്‍സ തുടങ്ങിയ മോഡലുകളുമായാണ് മത്സരിക്കുന്നത്. ഇപ്പോള്‍ മോഡലിന് ഒരു മിഡ്‌ലൈഫ് സൈക്കിള്‍ അപ്‌ഡേറ്റ് സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ. മോഡലിന്റെ ഔദ്യോഗിക ലോഞ്ച് തീയതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, വരും മാസങ്ങളില്‍ ഇത് ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി കാറിന്റെ പരീക്ഷണയോട്ടം തകൃതിയാണ്. ഇപ്പോള്‍ ടെസ്റ്റിംഗിനിടെ ആള്‍ട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് വീണ്ടും ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി നോക്കാം.

സ്‌പൈ ഇമേജുകള്‍ പരിശോധിച്ചാല്‍ ഹാച്ച്ബാക്ക് രീതിയില്‍ മറച്ചിരിക്കുന്നതായി കാണാം. മോഡലിന് അകത്തും പുറത്തും ചില ശ്രദ്ധേയമായ മാറ്റങ്ങള്‍ ലഭിച്ചേക്കാമെന്നും മുമ്പത്തേക്കാള്‍ കൂടുതല്‍ ബോള്‍ഡായിരിക്കുമെന്നും ഫോട്ടോകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും പുതിയ സ്‌പൈ ഷോട്ടുകള്‍ ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റിന്റെ പുതിയ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പുതിയ ഡിആര്‍എല്ലുകളാണ്.

tata altroz spotted testing

നിലവില്‍ ആള്‍ട്രോസിന്റെ ബമ്പറിന്റെ താഴത്തെ ഭാഗത്താണ് ഡിആര്‍എല്ലുകള്‍ വരുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഇവ ഇപ്പോള്‍ വീതിയില്‍ മുകളിലായി സ്ഥാനം പിടിച്ചിരിക്കുന്നു. അതേസമയം ഹെഡ്ലാമ്പുകളുടെ വലിയ സ്പെറ്റ്ബാക്ക് ഡിസൈന്‍ നിലനിര്‍ത്തിയിട്ടുണ്ട്. എല്‍ഇഡി ഫോഗ് ലാമ്പ് താഴെ സ്ഥാപിച്ച് ബമ്പറും അല്‍പ്പം ഷാര്‍പ്പ് ലുക്ക് ആക്കി മാറ്റിയിട്ടുണ്ട്.

വശങ്ങളിലേക്ക് നീങ്ങുമ്പോള്‍ പുതിയ പാറ്റേണിലുള്ള അലോയ് വീലുകളുമായാകും പ്രീമിയം ഹാച്ച് വരികയെന്നാണ് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. കൂടാതെ കാറില്‍ സ്ലിം എല്‍ഇഡികളുമായി വരുന്ന പുനര്‍നിര്‍മിച്ച എല്‍ഇഡി ടെയില്‍ ലാമ്പുകളളായിരിക്കും റിയര്‍ എന്‍ഡിലെ പ്രധാന ആകര്‍ഷണമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഏറ്റവും പുതിയ സ്‌പൈ ഷോട്ടുകള്‍ 2025 ആള്‍ട്രോസിന്റെ ഇന്റീരിയറിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഒന്നും നല്‍കുന്നില്ല.

tata altroz spotted testing

എന്നാല്‍ മുമ്പ് പുറത്തുവന്ന സ്‌പൈ ചിത്രങ്ങളില്‍ നിന്ന് ഫെയ്സ്ലിഫ്റ്റഡ് ആള്‍ട്രോസിന് വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോയ്മെന്റ് സിസ്റ്റം ലഭിക്കുമെന്ന് സൂചിപ്പിക്കുന്നു. ടാറ്റയുടെ ഏറ്റവും പുതിയ മോഡലുകളില്‍ കാണുന്ന 10.25 ഇഞ്ച് യൂണിറ്റ് ആയിരിക്കും ഹാച്ചിന് ലഭിക്കുക. മാത്രമല്ല 2025 ടാറ്റ ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റില്‍ പുതിയ സീറ്റ് അപ്‌ഹോള്‍സ്റ്ററി, പുതിയ ഡോര്‍ ട്രിം, ചില പുതിയ സവിശേഷതകള്‍ എന്നിവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഫെയ്സ്ലിഫ്റ്റഡ് പതിപ്പ് റേസര്‍ എഡിഷനില്‍ നിന്ന് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ കടമെടുത്തേക്കാം. എന്നിരുന്നാലും, ഇത് ടോപ്പ്-എന്‍ഡ് ട്രിമ്മിനായി മാറ്റിവയ്ക്കാം. കാറില്‍ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റിനും നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ടാര്‍ബോ-പെട്രോള്‍, 1.5 ഡീസല്‍ എഞ്ചിനുകളായിരിക്കും തുടര്‍ന്നും തുടിപ്പേകുക.

Take a Poll

മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ടാകും. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ മോട്ടോര്‍ പരമാവധി 87 bhp പവറും 115 Nm ടോര്‍ക്കും നല്‍കുന്നു. അതേസമയം ടര്‍ബോ പെട്രോള്‍ യൂണിറ്റ് 109 bhp പവറും 140 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പര്യാപ്തമാണ്.

ടാറ്റയുടെ ഡീസല്‍ എഞ്ചിന്‍ പരമാവധി 89 bhp പവറും 200 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുള്ള 1.2 ലിറ്റര്‍ എഞ്ചിനുമായി വരുന്ന സിഎന്‍ജി ഫ്യുവല്‍ ഓപ്ഷനിലും ആള്‍ട്രോസ് ലഭ്യമാണ്. ഈ സജ്ജീകരണം 73bhp പവറും 103Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ലിറ്ററിന് 19 കിലോമീറ്റര്‍ മുതല്‍ 24 കിലോമീറ്റര്‍ വരെയാണ് നിലവില്‍ ആള്‍ട്രോസിന്റെ മൈലേജ്.

സിഎന്‍ജി പതിപ്പിന് കിലോഗ്രാമിന് 26.2 കിലോമീറ്ററാണ് ക്ലെയിംഡ് മൈലേജ്. ആള്‍ട്രോസിന്റെ ഏറ്റവും പുതിയ പതിപ്പ് ഈ കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഉത്സവ സീസണില്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രീമിയം ഹാച്ച്ബാക്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ കമ്പനി ഔദ്യോഗികമായി പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.

Source: Carwale

More from DriveSpark

Article Published On: Monday, March 24, 2025, 20:26 [IST]
English summary
Tata altroz facelift latest spy images reveals new details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X