7 ലക്ഷത്തില്‍ താഴെ വിലയുള്ള കാറില്‍ ടാറ്റ വാരിക്കോരി തന്നു! ആള്‍ട്രോസിൽ ഇക്കാര്യങ്ങള്‍ ഇല്ലെന്നത് അത്ഭുതം

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ പുത്തന്‍ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ച് കഴിഞ്ഞ ദിവസമാണ് ടാറ്റ ആള്‍ട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില പ്രഖ്യാപിച്ചത്. വമ്പന്‍ മേക്കോവറിലാണ് കാര്‍ ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഡിസൈന്‍ വശം മാത്രമല്ല ടെക്‌നിക്കല്‍, ഫീച്ചര്‍ വിഭാഗങ്ങളിലും കാര്‍ ഇപ്പോള്‍ ഏറെ മുന്നേറിയിരിക്കുന്നു. ഈ അപ്ഡേറ്റില്‍ DCT, AMT ഗിയര്‍ബോക്സുകള്‍, ഡീസല്‍, സിഎന്‍ജി പവര്‍ട്രെയിനുകള്‍, ഫ്‌ലാഷ് ഡോര്‍ ഹാന്‍ഡിലുകള്‍, 10.25 ഇഞ്ച് സ്‌ക്രീനുകള്‍, 6 എയര്‍ബാഗുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകള്‍ ലഭിക്കുന്നുണ്ടെങ്കിലും ചില പ്രധാന ഫീച്ചറുകള്‍ നഷ്ടമാകുന്നു. ആള്‍ട്രോസിൽ പ്രതീക്ഷിച്ച് എന്നാല്‍ കിട്ടാതെ പോയ ആ ഫീച്ചറുകള്‍ അല്ലെങ്കില്‍ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

ആദ്യം മെക്കാനിക്കല്‍ വശത്ത് നിന്ന് തന്നെ തുടങ്ങാം. പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലില്‍ ഉണ്ടായിരുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 2025 ആള്‍ട്രോസില്‍ ടാറ്റ നിലനിര്‍ത്തിയിട്ടുണ്ട്. 118 PS പവര്‍ നല്‍കുന്ന എഞ്ചിന്‍ കൂടുതല്‍ പവര്‍ഫുള്‍ ആയെങ്കിലും ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷന്‍ ഇല്ല. ടാറ്റയുടെ നെക്സോണ്‍, കര്‍വ് എന്നീ എസ്‌യുവികളുടെ ഡീസല്‍ വേരിയന്റുകള്‍ക്ക് ടാറ്റ AMT, DCA ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.

tata altroz facelift launch

മാത്രമല്ല ടാറ്റ ടിഗോറിന്റെയും ടിയാഗോയുടെയും സിഎന്‍ജി വകഭേദങ്ങള്‍ക്ക് എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ നല്‍കുന്നു. ഇന്ത്യയില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കുന്ന രണ്ടേ രണ്ട് സിഎന്‍ജി കാറുകള്‍ ആണ് ഇവ. അതേസമയം ആള്‍ട്രോസിന്റെ സിഎന്‍ജി വേരിയന്റില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ മാത്രമേ ടാറ്റ നല്‍കിയിട്ടുള്ളൂ. പ്രീമിയം ഹാച്ചിന്റെ ഡീസല്‍ വേരിയന്റില്‍ മാത്രമല്ല സിഎന്‍ജി പതിപ്പുകളിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ നഷ്ടമാകുന്നു.

ഇന്ധനക്ഷമത കൂടുമെന്ന് മാത്രമല്ല ഓട്ടോമാറ്റിക് ലഭിച്ചിരുന്നെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ട്രാഫിക്കില്‍ ഇന്ധനം ലാഭിക്കാനും പറ്റുമായിരുന്നു. എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ഉണ്ടായിരുന്നെങ്കില്‍ മാരുതി ബലേനോ സിഎന്‍ജിയേക്കാള്‍ അല്‍പ്പം മേല്‍ക്കൈ നേടാനും ആള്‍ട്രോസിന് സാധിക്കുമായിരുന്നു. ഈസിയായി ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന സംഗതിയായിട്ടും എന്തുകൊണ്ടോ ടാറ്റ അതിന് മുതിര്‍ന്നില്ല.

tata altroz interior

വെന്റിലേറ്റഡ് സീറ്റുകളാണ് 2025 ആള്‍ട്രോസിന് ലഭിക്കാത്ത നമ്മള്‍ പ്രതീക്ഷിച്ച മറ്റൊരു ഫീച്ചര്‍. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ടാറ്റ ഈ കാറിന്റെ സ്‌പോര്‍ട്ടിയര്‍ പതിപ്പായ ആള്‍ട്രോസ് റേസര്‍ കൊണ്ടുവന്നപ്പോള്‍ അതിലെ ഏറ്റവും ആകര്‍ഷകമായ സവിശേഷതകളില്‍ ഒന്നായിരുന്നു വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍. കംഫര്‍ട്ടിന് ഏറെ പ്രാധാന്യം കൊടുക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ഇത് ലഭിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്.

ആള്‍ട്രോസിന്റെ എതിരാളികളായ ബലേനോയും ടൊയോട്ട ഗ്ലാന്‍സയും ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (എച്ച്‌യുഡി) ഓഫര്‍ ചെയ്യുന്നുണ്ട്. വിന്‍ഡ്ഷീല്‍ഡില്‍ സുപ്രധാന വിവരങ്ങള്‍ ഡിസ്‌പ്ലേ ചെയ്യുന്ന ഈ ഫീച്ചര്‍ ആള്‍ട്രോസിലും വരുമെന്ന് കരുതിയിരുന്നു. എന്നാല്‍ അപ്‌ഡേറ്റഡ് ടാറ്റ ആള്‍ട്രോസിന് 10.25 ഇഞ്ച് ഡിസ്‌പ്ലേ ലഭിക്കുന്നതിനാല്‍ ടാറ്റ ഹെഡ്സ്-അപ്പ് ഡിസ്പ്ലേ ഒഴിവാക്കി. ആള്‍ട്രോസിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ മാപ്പ് അടക്കം ലഭ്യമാണ്.

tata altroz facelift launch

ഇന്നത്തെ മോഡേല്‍ കാറുകളില്‍ കാണപ്പെടുന്ന മറ്റൊരു ജനപ്രിയ സവിശേഷതയാണ് പവര്‍ഡ് ഡ്രൈവര്‍ സീറ്റ. ടാറ്റ ആള്‍ട്രോസിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ ആംബിയന്റ് ലൈറ്റിംഗ്, ഫ്‌ലാഷ് ഡോര്‍ ഹാന്‍ഡിലുകള്‍, ഇലുമിനേറ്റഡ് സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ സവിശേഷതകളുണ്ടെങ്കിലും പവര്‍ഡ് ഡ്രൈവര്‍ സീറ്റിന്റെ അഭാവം ഒരു പ്രധാന പോരായ്മയായി പലരും എടുത്ത് കാണിക്കുന്നു. പ്രീമിയം ഹാച്ച്ബാക്ക് ആയതിനാല്‍ ഫീച്ചറുകള്‍ കുത്തിനിറച്ചായിരിക്കും 2025 ആള്‍ട്രോസ് വരികയെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു.

പ്രതീക്ഷകള്‍ നിറവേറ്റിക്കൊണ്ട് ടാറ്റ എതിരാളികള്‍ ഓഫര്‍ ചെയ്യാത്ത ഒരു ഡസനിനടുത്ത ഫീച്ചറുകളും കാറില്‍ കൊണ്ടുവന്നിട്ടുണ്ട്. എങ്കിലും കാറില്‍ ജനങ്ങള്‍ പ്രതീക്ഷിച്ച ചില സൗകര്യങ്ങള്‍ കാണാന്‍ സാധിക്കുന്നില്ല. ഏതായാലും ഒന്നിലേറെ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഫീച്ചര്‍ സമ്പന്നമായ ഒരു കാര്‍ തന്നെയാണ് ടാറ്റ പുറത്തിറക്കിയിരിക്കുന്നത്. ഈ കാര്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ജൂണ്‍ രണ്ടിന് ബുക്ക് ചെയ്യാം.

More from DriveSpark

Article Published On: Friday, May 23, 2025, 12:08 [IST]
English summary
Tata altroz facelift missing features from diesel automatic variants to powered seats
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X