പുത്തൻ ആൾട്രോസ് വാങ്ങാൻ പ്ലാനുണ്ടോ? റെഡി ക്യാഷ് ഇല്ലെങ്കിലും സീനില്ല, ഇഎംഐ നിരക്ക് ഇത്രേയയുളളു
ടാറ്റയുടെ പുത്തൻ ആൾട്രോസ് വാങ്ങിയാൽ കൊളളാമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ, വാഹനം എന്തായാലും ഷോറൂമുകളിൽ എത്തിതുടങ്ങിയിട്ടുണ്ട്. ആഗ്രഹം മാത്രം പോരല്ലോ കൈയിൽ കാശും കൂടെ വേണ്ടേ ബ്രോ എന്നായിരിക്കും നിങ്ങളുടെ മനസിൽ ഉയരുന്ന ചോദ്യം. അപ്പോഴാണ് ഫിനാൻസ് കമ്പനികളും ബാങ്കുകളും പിന്നെന്തിനാ മുത്തേ ഞങ്ങളിവിടെ എന്ന് ചോദിക്കും കേട്ടോ. അത് കൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ട വാഹനങ്ങൾ സ്വന്തമാക്കാൻ ഏകദേശം എത്ര രൂപ ഇഎംഐ അടയ്ക്കേണ്ടി വരുമെന്ന് നിങ്ങളെ അറിയിക്കുന്നതിന് വേണ്ടി ഞങ്ങൾ എപ്പോഴും ജാഗരൂകരാണ്, നിങ്ങൾ വാങ്ങാൻ പോകുന്ന വാഹനമേതെന്ന് കമൻ്റ് ചെയ്യാൻ മറക്കരുതേ.
ഇപ്പോൾ നമ്മൾക്ക് ടാറ്റയുടെ ഏറ്റവും പുതിയ ആട്രോസ് ഫെയ്സ്‌ലിഫ്റ്റിൻ്റെ ഓൺറോഡ് വിലയും ഇഎംഐ നിരക്കുകളും അറിയാം. 6,89,000 രൂപ മുതൽ 11,49,000 രൂപ വരെയാണ് മുഖം മിനുക്കി പുറത്തിറക്കിയ ടാറ്റ ആൾട്രോസിൻ്റെ എക്സ്ഷോറും വില. ഓൺറോഡ് വിലയെന്ന് പറയുന്നത് 8,15,971 രൂപ മുതൽ 13,86,696 രൂപ വരെയാണ്.

നിങ്ങളുടെ കൈയിൽ ഒറ്റ രൂപ പോലും നീക്കിയിരിപ്പ് ഇല്ലെങ്കിലും നിങ്ങൾക്ക് അത്യാവശം വരുമാനമുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് ആൾട്രോസിനെ കൂടെ കൂട്ടാൻ സാധിക്കും. സീറോ ഡൗൺപേയ്മെൻ്റിൽ നിങ്ങൾക്ക് വാഹനം സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ആൾട്രോസിൻ്റെ ബേസ് മോഡലിൽ നിന്ന് ആരംഭിക്കാം. സ്മാർട്ട് പെട്രോൾ വേരിയൻ്റാണ് ആൾട്രോസിൻ്റെ ബേസ് മോഡൽ. 8,15,971 രൂപ ഓൺറോഡ് വില വരുന്ന മോഡലിന് അഞ്ച് വർഷത്തേക്ക് പത്ത് ശതമാനം പലിശയിൽ മാസം 17,337 രൂപയാണ് നിങ്ങൾ അടയ്ക്കേണ്ടത്.
എന്നാൽ അത് 7 വർഷത്തേക്കാണെങ്കിൽ സീറോ ഡൗൺപേയ്മെൻ്റിൽ ടാറ്റ ആൾട്രോസിൻ്റെ ബേസ് മോഡലിന് വേണ്ടി നിങ്ങൾ മാസം അടയ്ക്കേണ്ട തുക എന്ന് പറയുന്നത് 13,546 രൂപയാണ്. 7 വർഷം കൊണ്ട് നിങ്ങൾ അടച്ചു തീരുമ്പോൾ അത് പലിശയെല്ലാം കൂട്ടി അടച്ചു തീരുമ്പോൾ 11,37,864 രൂപയാകും എന്നും കൂടി ഓർമിപ്പിക്കുകയാണ്. ഇത് പെട്രോൾ ബേസ് വേരിയൻ്റിൻ്റെ കാര്യം. ഡീസൽ വേരിയൻ്റാണ് നിങ്ങൾക്ക് താൽപ്പര്യമെങ്കിലോ.

ക്രീയേറ്റിവ് എന്നാണ് ടാറ്റ ആൾട്രോസ് ഡീസൽ വേരിയൻ്റ്. ഇതിൻ്റെ ഓൺറോഡ് വിലയെന്നത് 12,50,378 രൂപയാണ്. സീറോ ഡൗൺപേയ്മെൻ്റിൽ അഞ്ച് വർഷത്തേക്ക് പത്ത് ശതമാനം പലിശയിൽ നിങ്ങൾക്ക് മാസം അടയ്ക്കേണ്ട തുക എന്നത് 26,567 രൂപയാണ്. അതേ പോലെ തന്നെ 7 വർഷത്തേക്കാണെങ്കിൽ 20,758 രൂപയാണ് മാസം അടയ്ക്കേണ്ട തുക. എത്രയും പെട്ടെന്ന് തന്നെ അടുത്തുളള ടാറ്റ ഷോറൂം സന്ദർശിക്കാൻ മറക്കരുതേ.
ആൾട്രോസ് ഫെയ്സ്‌ലിഫ്റ്റിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ മുൻഭാഗം മുഴുവൻ വിശദമായി തന്നെ റീഡിസൈൻ ചെയ്തിട്ടുണ്ട്, ഐബ്രോ ശൈലിയിലുള്ള ഡിആർഎല്ലുകളുള്ള പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ചെറിയ ടാറ്റ ബാഡ്ജുള്ള ഒരു സ്ലിംലൈൻ ഗ്രിൽ എന്നിവയെല്ലാം കണക്റ്റഡാണ്. മുൻ ബമ്പറിന്റെ താഴത്തെ ഭാഗത്ത് അരികിലായി ചതുരാകൃതിയിലുള്ള എൽഇഡി ഫോഗ് ലാമ്പുകൾ ഉണ്ട്.

പുതിയ ആൾട്രോസിൽ 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേയുണ്ട്, ഇത് മാപ്പുകൾക്കായുള്ള സ്‌ക്രീനായും ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററായും പ്രവർത്തിക്കുന്നതാണ്. ഡ്രൈവറുടെ ഡിസ്‌പ്ലേയ്ക്ക് മുന്നിൽ രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ലൈറ്റഡ് ടാറ്റ ബാഡ്ജ്, ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായുള്ള കൺട്രോളുകൾ എന്നിവയെല്ലാമുണ്ട്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, ത്രീ-ടോൺ ഡാഷിന്റെ ബാക്കി ഭാഗങ്ങളുമായി മികച്ച രീതിയിൽ തന്നെയാണ് സംയോജിപ്പിച്ചിരിക്കുന്നത്.
പവർട്രെയിനുകളുടേയും പെർഫോമൻസിൻ്റേയും കാര്യത്തിലേക്ക് വന്നാൽ റേസർ വേരിയന്റും ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും ഒഴികെ മുൻഗാമിയുടെ എല്ലാ പവർട്രെയിൻ ഓപ്ഷനുകളും ഫെയ്‌സ്‌ലിഫ്റ്റഡ് ടാറ്റ ആൾട്രോസിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 86.8 bhp പവറും 115 nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സുകൾക്കൊപ്പം 6-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഈ എഞ്ചിനിൽ ലഭ്യമാണ്.
അതേ 1.2 ലിറ്റർ എൻഎ എഞ്ചിന്റെ സിഎൻജി പതിപ്പ് 72.5 bhp പവറും 103 nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 2025 ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ സിഎൻജി പതിപ്പ് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. അവസാനമായി, സെഗ്‌മെന്റിലെ ഏക ഡീസൽ ഓഫറായ ടർബോചാർജ്ഡ് 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഉണ്ട്. ആൾട്രോസിന്റെ ഡീസൽ എഞ്ചിൻ 88.76 bhp പവറും 200 nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ആൾട്രോസ് ഡീസലിൽ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് വാഗ്ദാനം ചെയ്യുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








