കാറിൻ്റെ EMI കണക്ക് കൂട്ടി വച്ചോളു; ടാറ്റയുടെ മുഖംമിനുക്കിയ ഹാച്ച്ബാക്ക് ഷോറൂമിലെത്തി തുടങ്ങി

2025-ൽ ടാറ്റയുടെ അഴിഞ്ഞാട്ടം തന്നെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെൻ്റിൽ ആൾട്രോസിൻ്റെ മുഖം മിനുക്കി ഇറക്കിയതിന് പിന്നാലെയാണ് ഹാരിയറിൻ്റെ ഇവി അവതരിപ്പിക്കുന്നത്. എതിരാളികൾക്ക് എന്തെങ്കിലും ചെയ്യാനുളള സമയം പോലും ടാറ്റ നൽകുന്നില്ല എന്നതാണ് സത്യം. ഇപ്പോഴിതാ ലോഞ്ചിന് ശേഷം ആൾട്രോസ് ഫെയ്സ്‌ലിഫ്റ്റ് ഷോറൂമുകളിൽ എത്തിതുടങ്ങിയിട്ടുണ്ട്. ഒട്ടും സമയം കളയാതെ ഷോറൂമുകളിൽ ചെന്ന് വാഹനം അടുത്ത് കാണുകയും ടെസ്റ്റ് ഡ്രൈവ് ചെയ്യുകയും ചെയ്യാൻ മറക്കരുതേ. നേരിട്ട് കണ്ട് ബോധ്യപ്പെടണം ടാറ്റയുടെ പുതിയ ഫീച്ചറുകളും ടെക്നോളജികളും. സെഗ്മെൻ്റ് ഫസ്റ്റായ ഫ്ലഷ് ഡോറുകളൊക്കെ കണ്ടും വാഹനം ഓടിച്ച് നോക്കാനും മറക്കല്ലേ.

പ്യുവര്‍, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് S, അക്കംപ്ലഷ്ഡ് പ്ലസ് S എന്നീ നാല് ട്രിം ലെവലുകളിലാണ് പുതിയ ആള്‍ട്രോസ് തെരഞ്ഞെടുക്കാനാവുക. ടാറ്റ ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റില്‍ 5 പുതിയ കളര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. ഡ്യൂണ്‍ ഗ്ലോ, ആംബര്‍ ഗ്ലോ, റോയല്‍ ബ്ലൂ, പ്യുവര്‍ ഗ്രേ, പ്രിസ്റ്റൈന്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ഇത് വാങ്ങാനാകും.

altroz arriving showrooms

2025 ടാറ്റ ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റ് മോഡലില്‍ ആകെ 3 എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍ + സിഎന്‍ജി, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് അവ. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് AMT, 6-സ്പീഡ് DCT എന്നിങ്ങനെ മൂന്ന് ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ വാഗ്ദാനം ചെയ്യുന്ന NA പെട്രോള്‍ എഞ്ചിന്‍ 88 PS പവറും 115 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

മറുവശത്ത്, പെട്രോള്‍ + സിഎന്‍ജി എഞ്ചിനില്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. ഇത് 73.5 bhp പവറും 103 Nm ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ഡീസല്‍ എഞ്ചിനും 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. ഇത് 90 bhp പവറും 200 Nm ടോര്‍ക്കും നല്‍കുന്നു.

altroz arriving showrooms

ഈ എഞ്ചിന്‍ ഓപ്ഷനുകളില്‍, 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി വരുന്ന പ്രീമിയം ഹാച്ചിന്റെ സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 26.90 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഡീസല്‍ പതിപ്പിന് 23.60 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് പറയപ്പെടുന്നു. പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 19.33 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് അവകാശവാദം.

പുത്തൻ ആൾട്രോസ് ഫെയ്സ്‌ലിഫ്റ്റിൻ്റെ ക്രാഷ് ടെസ്റ്റ് വീഡിയോ ടാറ്റ മോട്ടോർസ് തങ്ങളുടെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നു. പ്രീമിയം ഹാച്ച്ബാക്ക് നിരവധി പരീക്ഷണങ്ങൾക്ക് വിധേയമാകുന്നത് വീഡിയോയിൽ വളരെ വ്യക്തമാണ്. 64 കിലോമീറ്റർ വേഗതയിൽ വന്നുകൊണ്ടാണ് ഫ്രണ്ട് ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റ് പരീക്ഷിച്ചിരിക്കുന്നത്, അത് പോലെ തന്നെ 50 കിലോമീറ്റർ വേഗതയിൽ സൈഡ് മൊബൈൽ ബാരിയർ ടെസ്റ്റ്, 29 കിലോമീറ്റർ വേഗതയിൽ സൈഡ് പോൾ ക്രാഷ് ടെസ്റ്റ് എന്നിവയെല്ലാ ടാറ്റ പരീക്ഷിക്കുന്നുണ്ട്.

നിലവിൽ ഔദ്യോഗികമായി ടാറ്റ ആൾട്രോസ് ഫെയ്സ്‌ലിഫ്റ്റ് ക്രാഷ് ടെസ്റ്റിന് വിധേയമായിട്ടില്ല. എന്നാൽ ഏത് ക്രാഷ് ടെസ്റ്റിലും ഫൈവ് സ്റ്റാർ റേറ്റിങ്ങ് നേടാൻ സാധിക്കുമെന്ന കാര്യം പണ്ടേ ടാറ്റ തെളിയിച്ചിരിക്കുന്നത് കൊണ്ട് പേടിക്കാനില്ല. എല്ലാ ട്രിം ലെവലുകളിലും ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാക്കിയതിന് പുറമെ ഫെയ്സ്ലിഫ്റ്റ് മോഡലില്‍ ESP, ABS, EBD, 5 സ്റ്റാര്‍ ക്രാഷ് റേറ്റഡ് ബോഡിഷെല്‍ എന്നീ കാര്യങ്ങളും സ്റ്റാന്‍ഡേര്‍ഡായി തന്നെ ലഭിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, June 4, 2025, 10:43 [IST]
English summary
Tata altroz facelift starts arriving in showrooms checkout the details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X