26.2KM മൈലേജുള്ള കാറിന്റെ വില 6.30 ലക്ഷമായി കുറഞ്ഞു! ! 5-സ്റ്റാര്‍ വീരനെ വാങ്ങാന്‍ ഷോറൂമില്‍ ഇരച്ചെത്തി ജനം

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ കാറുകള്‍ക്ക് ഇന്ത്യയില്‍ മികച്ച ഡിമാന്‍ഡ് ആണുള്ളത്. പ്രത്യേകിച്ച് ടാറ്റ മോട്ടോര്‍സ് പുറത്തിറക്കുന്ന ആള്‍ട്രോസ് ഇതിനോടകം വലിയൊരു ഉപഭോക്തൃ അടിത്തറ പടുത്തുയര്‍ത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍, ടാറ്റ ആള്‍ട്രോസ് എല്ലാ മാസവും മികച്ച വില്‍പ്പന കണക്കുകള്‍ രേഖപ്പെടുത്തുന്നു. 2025 ഒക്‌ടോബര്‍ മാസവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. 2025 ഒക്‌ടോബര്‍ മാസത്തെ ടാറ്റ ആള്‍ട്രോസിന്റെ വില്‍പ്പന കണക്കുകള്‍ ഇപ്പോള്‍ ഞങ്ങളുടെ പക്കലുണ്ട്. ഗഡിവാഡി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സെയില്‍സ് റിപ്പോര്‍ട്ട് അനുസരിച്ച്, 2025 ഒക്‌ടോബറില്‍ ടാറ്റ മോട്ടോര്‍സ് 3770 ആള്‍ട്രോസ് കാറുകള്‍ വിറ്റഴിച്ചു.

എന്നാല്‍ കഴിഞ്ഞ 2024 ഒക്‌ടോബറില്‍ ഇത് 2,642 യൂണിറ്റ് മാത്രമായിരുന്നു. അതായത്, 2024 ഒക്‌ടോബറിനെ അപേക്ഷിച്ച്, 2025 ഒക്‌ടോബറില്‍ 1,128 ആള്‍ട്രോസ് കാറുകള്‍ അധികം വില്‍ക്കാന്‍ ടാറ്റക്ക് സാധിച്ചു. ഇതോടെ, ടാറ്റ ആള്‍ട്രോസ് വില്‍പ്പനയില്‍ 51 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. 2025 സെപ്റ്റംബറില്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 ഹാച്ച്ബാക്കുകളുടെ പട്ടികയില്‍ ടാറ്റ ആള്‍ട്രോസ് ഒമ്പതാം സ്ഥാനം നേടി.

2025 tata altroz side

ഈ പട്ടികയിലെ ആദ്യ 8 സ്ഥാനങ്ങള്‍ യഥാക്രമം മാരുതി സുസുക്കി വാഗണ്‍ആര്‍, മാരുതി സുസുക്കി ബലേനോ, മാരുതി സുസുക്കി സ്വിഫ്റ്റ്, ടാറ്റ ടിയാഗോ, ടൊയോട്ട ഗ്ലാന്‍സ, മാരുതി സുസുക്കി ആള്‍ട്ടോ K10, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, ഹ്യുണ്ടായി i20 എന്നിവയാണ്. ആള്‍ട്രോസിന് പിന്നില്‍ പത്താമതുള്ള മോഡല്‍ മാരുതി സുസുക്കി എസ്‌പ്രെസോയാണ്.

നിലവില്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാണ് ടാറ്റ ആള്‍ട്രോസ്. ഗ്ലോബല്‍ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ ടാറ്റ ആള്‍ട്രോസ് ഫുള്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടി. 2020 ജനുവരിയിലാണ് ഇത് ഇന്ത്യയില്‍ അവതരിപ്പിച്ചത്. വിപണിയിലെത്തി 5 വര്‍ഷങ്ങള്‍ക്ക് ശേഷം ആള്‍ട്രോസിന് ആദ്യമായി ടാറ്റ ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിച്ചിരുന്നു. മുഖംമിനുക്കല്‍ ലഭിച്ചതോടെ പ്രീമിയം ഹാച്ച്ബാക്ക് ഇപ്പോള്‍ കൂടുതല്‍ പുതുമയുള്ളതായി കാണപ്പെടുന്നു.

2025 tata altroz front

ടാറ്റ ആള്‍ട്രോസ് 3 എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വരുന്നത്. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍ + സിഎന്‍ജി, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് അവ. ഇതില്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനില്‍, 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി, 6-സ്പീഡ് ഡിസിടി എന്നിങ്ങനെ മൂന്ന് ഗിയര്‍ ബോക്‌സ് ഓപ്ഷനുകള്‍ നല്‍കിയിരിക്കുന്നു.

എന്നാല്‍ പെട്രോള്‍ + സിഎന്‍ജി, ഡീസല്‍ എഞ്ചിനുകളില്‍, 5-സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ് ഓപ്ഷന്‍ മാത്രമേ നല്‍കിയിട്ടുള്ളൂ. ആള്‍ട്രോസിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 19.33 കിലോമീറ്ററും ഡീസലിന് 23.64 കിലോമീറ്ററുമാണ് ARAI അവകാശപ്പെടുന്ന മൈലേജ്. ആള്‍ട്രോസ് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോ്്രഗാമിന് 26.2 കിലോമീറ്ററാണ്.

2025 tata altroz rear

സവിശേഷതകളുടെ കാര്യത്തിലേക്ക് വന്നാല്‍ ഇതില്‍ 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വോയ്സ് കമാന്‍ഡുകളുള്ള സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, 8-സ്പീക്കര്‍ സൗണ്ട് സിസ്റ്റം എന്നിവ ടാറ്റ ഒരുക്കിയിരിക്കുന്നു.ടാറ്റ ആള്‍ട്രോസിന്റെ ഇന്ത്യന്‍ വിപണിയിലെ നിലവിലെ പ്രാരംഭ എക്‌സ്‌ഷോറൂം വില വെറും 6.30 ലക്ഷം രൂപയാണ്.

അതേസമയം, ഈ കാറിന്റെ ടോപ്പ് വേരിയന്റിന് 10.51 ലക്ഷം രൂപ മുടക്കേണ്ടതായുണ്ട്. ടാറ്റയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ സൂചിപ്പിച്ചിരിക്കുന്ന എക്‌സ്-ഷോറൂം വിലകളാണ് ഇവ. മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ടൊയോട്ട ഗ്ലാന്‍സ എന്നിവയ്ക്ക് ഒരു മികച്ച ബദലാണ് ടാറ്റ ആള്‍ട്രോസ്. കൂടുതല്‍ സുരക്ഷയും മികച്ച ഇന്ധനക്ഷമതയുള്ള ഡീസല്‍ എഞ്ചിനും വേണ്ടവര്‍ക്ക് ആള്‍ട്രോസ് പരിഗണിക്കാം.

More from DriveSpark

Article Published On: Wednesday, November 19, 2025, 8:00 [IST]
English summary
Tata altroz registered 3770 units sales in 2025 october with 51 per cent yoy growth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X