പെട്രോൾ അടിച്ച് മുടിയണ്ട; സിഎൻജി ഫിറ്റ് ചെയ്ത് ആൾട്രോസിൻ്റെ ഫെയ്സ്‌ലിഫ്റ്റ് വരുന്നുണ്ടേ

ടാറ്റ മോട്ടോർസ് എന്നും സാധാരണക്കാരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചു കൊണ്ടാണ് വാഹനങ്ങൾ അവതരിപ്പിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. പെട്രോളിൻ്റേയും ഡീസലിൻ്റേയും തീ പിടിച്ച വിലയ്ക്ക് ഒരു വാഹനം മെയിൻ്റെയിൻ ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് ഇടത്തരം കുടുംബങ്ങളിൽ. വീട് വയ്ക്കുക, കാർ വാങ്ങുക എന്നതൊക്കെ ഏതൊരാളുടേയും സ്വപ്നമാണ്. കാർ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്കൊപ്പം എന്നും ടാറ്റയുണ്ട്. ടാറ്റയുടെ ഏറെ പ്രിയപ്പെട്ട മോഡലാണ് ആൾട്രോസ്. ആൾട്രോസിൻ്റെ സിഎൻജി മോഡലിൻ്റെ ഫെയ്സ്‌ലിഫ്റ്റ് ക്യാമറക്കണ്ണിൽ കുടുങ്ങിയിട്ടുണ്ട്. ടെസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

കാമഫ്ലോഗിൽ പൊതിഞ്ഞിരിക്കുകയാണെങ്കിലും വാഹനത്തിൻ്റെ ഡിസൈൻ നന്നായി തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. പുതുക്കിയ ഗ്രിൽ, റീഡിസൈൻ ചെയ്ത ബമ്പർ, ലംബമായ ഓറിയന്റേഷനിലുള്ള പുനഃസ്ഥാപിച്ച ഫോഗ് ലാമ്പുകൾ, ട്വീക്ക് ചെയ്ത ടെയിൽ ലാമ്പുകൾ എന്നിവയൊക്കെയാണ് മറ്റ് പ്രധാനമായ ഡിസൈൻ മാറ്റങ്ങൾ. ഫീച്ചറുകളൊക്കെ നെക്സോണിൽ നിന്ന് കടമെടുക്കാനാണ് സാധ്യത.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയ 1.2 ലിറ്റര്‍ എഞ്ചിനാണ് ആള്‍ട്രോസ് സിഎന്‍ജിക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ പെട്രോള്‍ മോഡില്‍ 88 bhp പവറും 115 Nm ടോര്‍ക്കും നല്‍കുന്നു. സിഎന്‍ജി മോഡിലേക്ക് വരുമ്പോള്‍ പവര്‍ ഔട്ട്പുട്ട് 77hp, 103Nm എന്നിങ്ങനെ ആയി കുറയുന്നു. സിഎന്‍ജി ടാങ്ക് ബൂട്ടിനടിയില്‍ രണ്ട് സിലിണ്ടറുകളായി നല്‍കിയാണ് പ്രായോഗികമായ ഈ മാറ്റം ടാറ്റ കൊണ്ടുവന്നത്. ഇത്തരത്തില്‍ ഡ്യുവല്‍ സിലിണ്ടര്‍ സെറ്റപ്പില്‍ വന്ന ടാറ്റയുടെ ആദ്യ വാഹനം കൂടിയായിരുന്നു ആള്‍ട്രോസ് സിഎന്‍ജി.

നിലവില്‍ ടാറ്റ ആള്‍ട്രോസ് സിഎന്‍ജി ആറ് വേരിയന്റുകളില്‍ ലഭ്യമാണ് - XE, XM+, XM+ (S), XZ, XZ+ (S), XZ+ O (S). ബലെനോ, ഗ്ലാൻസ CNG ഉൾപ്പെടെയുള്ള മിക്ക CNG കാറുകളും ആദ്യം പെട്രോൾ മോഡിൽ സ്റ്റാർട്ട് ചെയ്യുകയും പിന്നീട് CNG -യിലേക്ക് സ്വിച്ച് ചെയ്യുകയും വേണം. എന്നാൽ ആൾട്രോസ് പോലെയുള്ള ടാറ്റയുടെ CNG മോഡലുകൾക്ക് CNG മോഡിൽ തന്നെ നേരിട്ട് സ്റ്റാർട്ട് ചെയ്യാൻ അനുവദിക്കുന്ന ഒരു ഫീച്ചർ ലഭിക്കുന്നു.

ഒറ്റ നോട്ടത്തിൽ നോക്കുമ്പോൾ ഇതൊരു ചെറിയ സവിശേഷത മാത്രമായിരിക്കാം, എന്നാൽ ഒരു ദശാബ്ദത്തിലേറെയായി CNG മോഡലുകൾ വാഗ്ദാനം ചെയ്യുന്ന മാരുതിയിൽ ഇന്നും ഇല്ലാത്ത ഒന്നാണിത് എന്നത് ശ്രദ്ധേയമാണ്. ടാറ്റ ആൾട്രോസ് XZ -ഉം അതിനുമുകളിലുള്ള ഉയർന്ന സ്‌പെക്ക് വേരിയന്റുകളും, റെയിൻ സെൻസിംഗ് വൈപ്പർ പോലുള്ള പ്രീമിയം ഫീച്ചറുകളോടെയാണ് വരുന്നത്.

ഈ ഫീച്ചർ പായ്ക്ക് ചെയ്ത വേരിയന്റുകൾ പുതിയ CNG ഓപ്ഷനിലും ലഭ്യമാകുമെന്നതിനാൽ, മറ്റ് എതിരാളികളിൽ നിന്ന് വ്യത്യസ്തമായി, ആൾട്രോസ് CNG മാത്രമേ അതിന്റെ സെഗ്‌മെന്റിൽ ഈ വാഗ്ദാനം ചെയ്യുന്നുള്ളൂ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ ഫീച്ചർ ഡ്രൈവറിൽ നിന്ന് യാതൊരു ഇൻപുട്ടും കൂടാതെ മഴ ആരംഭിക്കുമ്പോൾ വൈപ്പറുകൾ ഓട്ടോമാറ്റിക്കായി പ്രവർത്തനക്ഷമമാക്കുന്നു.

CNG പവർ‌ട്രെയിനിനൊപ്പം ടോപ്പ് വേരിയന്റുകൾ വാഗ്ദാനം ചെയ്തുകൊണ്ട് ടാറ്റ തങ്ങളുടെ ഹാച്ച്‌ബാക്കിന് നൽകിയ മറ്റൊരു നേട്ടം, ഹൈവേ ഡ്രൈവിംഗിനുള്ള വളരെ ഉപയോഗപ്രദമായ സവിശേഷതയായ ക്രൂയിസ് കൺട്രോൾ സഹിതം ആൾട്രോസ് CNG വരും എന്നതാണ്. ബലേനോയ്ക്കും ഗ്ലാൻസയ്ക്കും ഈ ഫീച്ചർ ഉണ്ടെങ്കിലും, ഇരു മോഡലുകൾക്കും അവയുടെ CNG വേരിയന്റുകളിൽ ഇത് ലഭിക്കുന്നില്ല, കാരണം രണ്ടും മിഡ്-സൈസ് വേരിയന്റുകളിൽ മാത്രമേ CNG പവർട്രെയിൻ വാഗ്ദാനം ചെയ്യുന്നുള്ളൂ എന്നതാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, April 23, 2025, 16:00 [IST]
English summary
Tata altroz spied testing the facelifted cng version all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X