25 ലക്ഷത്തിന് 500 കിലോമീറ്റർ റേഞ്ചോ? മഹീന്ദ്ര BE6-ന് എതിരാളിയായി TATA AVINYA EV!

ഇന്ത്യയിലും ലോകമെമ്പാടുമുള്ള വാഹന വിപണിയിൽ ഇലക്ട്രിക് കാറുകൾ അതിവേഗം പ്രചാരം നേടുകയാണ്. ഇലക്ട്രിക് വാഹന രംഗത്ത് ഇന്ത്യയിൽ ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, എംജി മോട്ടോർ തുടങ്ങിയ പ്രമുഖ കമ്പനികൾ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. മഹീന്ദ്രയുടെ BE6, XEV 9E എന്നീ ഇലക്ട്രിക് കാറുകൾ നിലവിൽ വിപണിയിൽ മികച്ച വിൽപ്പന നേടുന്നു. അതിനൊപ്പം തന്നെ എംജിയുടെ വിൻഡ്സർ ഇവിയുടെ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നുണ്ട്. ഈ മത്സരത്തെ നേരിടാൻ ടാറ്റ മോട്ടോഴ്സ് ശക്തമായ തന്ത്രങ്ങൾ ഒരുക്കുകയാണ് എന്നാണ് ഇപ്പോൾ മനസിലാക്കാൻ സാധിക്കുന്നത്.

ഏതാനും വർഷങ്ങൾക്കുമുമ്പ് ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ച അവിന്യ ഇവി (Tata Avinya EV) കൺസെപ്റ്റ് മോഡലിനെക്കുറിച്ച് പലർക്കും ഓർമ്മയുണ്ടാകും. ഈ മോഡലിനെ പ്രൊഡക്ഷൻ പതിപ്പിലേക്ക് എത്തിച്ച് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ ഇപ്പോൾ. നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഒറ്റ മോഡലിൽ അവതരിപ്പിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.

tata avinya ev launch

എന്നാൽ അവിന്യ എന്ന പേരിൽ നിരവധി ഇലക്ട്രിക് കാറുകൾ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കാനാണ് പദ്ധതിയിടുന്നത് . അവിന്യ ബ്രാൻഡിന് കീഴിലുള്ള ആദ്യ വാഹനം 2026 അവസാനത്തോടെ വിപണിയിലെത്തും എന്ന് കാർവാലെ (CarWale) റിപ്പോർട്ട് ചെയ്യുന്നുണ്ട്. അൾട്രോ മോഡേൺ ടെക്നോളജിയുമായിട്ടായിരിക്കും അവിന്യം എത്തുക. പരമ്പരാഗത ഇലക്ട്രിക് കാറുകളിൽ നിന്ന് വ്യത്യസ്തമായി, ഒരു ഫ്യൂച്ചറിസ്റ്റിക്ക് ഡിസൈൻ ആണ് ഇതിനുണ്ടാവുക.

വിമാനത്താവളങ്ങളിലെയും ഹോട്ടലുകളിലെയും ലോഞ്ചുകൾക്ക് സമാനമായ ആഡംബര ഉൾവശവും ഈ കാറുകളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കും. പെർഫോമൻസിൻ്റെ കാര്യത്തിൽ, അവിന്യ ബ്രാൻഡിന് കീഴിൽ വരുന്ന ആദ്യ ഇലക്ട്രിക് കാറിന് ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ കഴിയും. ഇത് ദീർഘദൂര യാത്രകൾക്ക് ഏറെ സഹായകമാകും എന്നുറപ്പാണ്. അവിന്യയുടെ ആദ്യ മോഡലിന്റെ വില ഏകദേശം 25 ലക്ഷം രൂപയായിരിക്കും എന്നാണ് മണികൺട്രോൾ (Moneycontrol) റിപ്പോർട്ട് ചെയ്യുന്നത്.

tata avinya ev launch

ഈ വിലയിൽ പുറത്തിറങ്ങുകയാണെങ്കിൽ മഹീന്ദ്രയുടെ ബിഇ 6, എക്സ്ഇവി 9ഇ എന്നിവയ്ക്ക് അവിന്യ ശക്തമായ വെല്ലുവിളി സൃഷ്ടിക്കും. ഔദ്യോഗിക വില ലോഞ്ചിങ് വേളയിൽ മാത്രമേ പ്രഖ്യാപിക്കൂ. ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേകം വികസിപ്പിച്ച ടാറ്റ മോട്ടോഴ്സിന്റെ പുതിയ Gen 3 ഇവി പ്ലാറ്റ്‌ഫോമിലാണ് അവിന്യ കാറുകൾ നിർമ്മിക്കുന്നത്.

ഇന്ന് ഇന്ത്യന്‍ നിരത്തിലുള്ള 2.50 ലക്ഷം ടാറ്റ ഇവികളില്‍ ബഹുഭൂരിപക്ഷവും നെക്‌സോണ്‍ ഇവിയാണ്. ഇന്ത്യയില്‍ 1,00,000 യൂണിറ്റ് വില്‍പ്പന നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇലക്ട്രിക് കാറാണ് നെക്‌സോണ്‍ ഇവി എന്നതും ശ്രദ്ധേയമാണ്. നിലവില്‍ ഇന്ത്യയിലെ പാസഞ്ചര്‍ ഇവി വിഭാഗത്തിന്റെ ഏകദേശം 66 ശതമാനം വിപണി വിഹിതവും കൈയ്യടക്കി വെച്ചിരിക്കുന്നത് ടാറ്റയാണ്.

ടിയാഗോ ഇവി, ടിഗോര്‍ ഇവി, പഞ്ച് ഇവി തുടങ്ങിയ എന്‍ട്രി ലെവല്‍ മോഡലുകളും നെക്‌സോണ്‍ ഇവി, കര്‍വ് ഇവി, ഹാരിയര്‍ ഇവി എന്നീ പ്രീമിയം മോഡലുകളുമടക്കം മൊത്തം അരഡസന്‍ ഇവികളാണ് ടാറ്റ ഇന്ത്യയില്‍ വില്‍ക്കുന്നത്. 2,00,000-ലധികം ചാര്‍ജിംഗ് പോയിന്റുകള്‍ ഉള്‍പ്പെടുന്ന വിപുലമായ ഇവി ചാര്‍ജിംഗ് ശൃംഖലയും ടാറ്റയ്ക്കുണ്ട്. വീടുകളിലെ ചാര്‍ജിംഗ് സംവിധാനങ്ങള്‍, കമ്മ്യൂണിറ്റി ചാര്‍ജിംഗ്, പബ്ലിക് ചാര്‍ജിംഗ് സ്‌റ്റേഷന്‍ എന്നിവ ഇക്കൂട്ടത്തില്‍ പെടുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, December 25, 2025, 9:00 [IST]
English summary
Tata avinya ev launch 2026 range price details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X