ഇത് വന്നാല്‍ മറ്റ് ഇവികളെല്ലാം പറക്കും! 'കറണ്ടില്‍' കുരുത്ത ടാറ്റ വരാന്‍ വൈകും, എന്ന് എത്തുമെന്ന് അറിയാം

ഇന്ത്യന്‍ പാസഞ്ചര്‍ ഇലക്ട്രിക് വാഹനവിപണി സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി ചില മാറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. 6 മാസം മുമ്പ് വരെ മൃഗീയമായ വിപണി വിഹിതത്തോടെ വിപണി അടക്കി ഭരിച്ചിരുന്ന ടാറ്റ മോട്ടോര്‍സിന്റെ സിംഹാസനത്തിന് ചില വെല്ലുവിളികള്‍ ഉയര്‍ന്നിരുന്നു. പ്രധാനമായും വിന്‍ഡ്‌സര്‍ ഇവി എന്ന ഒറ്റ മോഡലിലൂടെ എംജിയും XEV 9e, BE 6 എന്നീ മോഡലുകളിലൂടെ മഹീന്ദ്രയുമാണ് ടാറ്റ കാറുകള്‍ക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. മാരുതി ഇവിറ്റാര കൂടി വരുന്നതോടെ കാര്യങ്ങള്‍ അത്ര സുഖകരമാകില്ലെന്ന് ടാറ്റക്ക് ഉറപ്പുള്ളതിനാലാണ് ഇപ്പോള്‍ അവര്‍ ഹാരിയര്‍ ഇവിയിലൂടെ പോര്‍ട്‌ഫോളിയോ വലുതാക്കിയത്.

മോഹവിലയില്‍ പുറത്തിറങ്ങിയ ഹാരിയര്‍ ഇവി കൂടി വന്നതോടെ ടാറ്റയുടെ ഇലക്ട്രിക് വാഹന നിരയിലെ മോഡലുകളുടെ എണ്ണം ആറായി. ഈ വര്‍ഷം അവസാനത്തോടെ ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ സിയറ ഇവിയും കൊണ്ടുവരാന്‍ പ്ലാന്‍ ഇടുന്നുണ്ട്. ഇതിനിടെ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്‍സെപ്റ്റ് രൂപത്തില്‍ പ്രവര്‍ശിപ്പിച്ച ടാറ്റ അവിന്യക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടാകും. അതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

tata avinya ev

ഈ വര്‍ഷം അവസാനത്തോടെ ലോഞ്ച് ചെയ്യാന്‍ പോകുന്ന സിയറ ഇവിക്ക് ശേഷം ടാറ്റ പുതിയ ജെന്‍ 3 സ്‌കേറ്റ്‌ബോവര്‍ഡ് ആര്‍ക്കിടെക്ചറില്‍ പണിയുന്ന ഇവികളിലേക്ക് മാറാന്‍ പോകുകയാണ്. നിലവില്‍ ടാറ്റ പുറത്തിറക്കുന്ന എല്ലാ ഇലക്ട്രിക് കാറുകളും രണ്ടാം തലമുറ Acti.ev പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വര്‍ഷം അവസാനം പുറത്തിറങ്ങുന്ന സിയറ ഇവിയും ഈ പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിക്കുന്നത്. പരമ്പരാഗത എഞ്ചിന്‍ കാറുകളെ ഇലക്ട്രിക് പതിപ്പുകളാക്കി മാറ്റുന്നതിനുള്ളതാണ് ഈ പ്ലാറ്റ്ഫോം.

മൂന്നാം തലമുറ പ്ലാറ്റ്‌ഫോമില്‍ വരുന്ന ആദ്യ കാര്‍ മോഡലുകളില്‍ ഒന്നായിരിക്കും അവിന്യ ഇവി. 2022-ലാണ് കണ്‍സെപ്റ്റ് രൂപത്തില്‍ ഈ കാര്‍ ആദ്യമായി പ്രദര്‍ശ്ിപ്പിച്ചത്. അവിന്യ കണ്‍സെപ്റ്റ് വ്ാഹനപ്രേമികളെ ആകര്‍ഷിക്കുകയും ഇതിന്റെ സവിശേഷമായ രൂപകല്‍പ്പനയില്‍ അത്ഭുതപ്പെടുകയും ചെയ്തു. അതുകൊണ്ട് തന്നെ ഈ കാര്‍ എന്ന് വരുമെന്നറിയാന്‍ ജനങ്ങള്‍ സാകൂതം കാത്തിരുന്നു. എന്നാല്‍ കണ്‍സെപ്റ്റ് രൂപത്തില്‍ അരങ്ങേറി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും അവിന്യ നിര്‍മാണത്തിന് കയറിയിട്ടില്ല.

tata avinya ev side view

അതിന് ചില കാരണങ്ങളുണ്ട്. ജാഗ്വാര്‍ ലാന്‍ഡ് റോവറുമായി ടാറ്റ ഒരു ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ EMA ആര്‍ക്കിടെക്ചറില്‍ കാര്‍ നിര്‍മ്മിക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നു. അതേസമയം, തമിഴ്നാട്ടില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ സ്ഥാപിക്കാനിരുന്ന പുതിയ നിര്‍മ്മാണ പ്ലാന്റ് ഇതുവരെ റെഡിയായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ മറ്റ് വഴികള്‍ തേടേണ്ട അവസ്ഥയിലാണ് ടാറ്റ.

ഇതില്‍ ചെലവ് കുറഞ്ഞ EMA ആര്‍കിടെക്ചര്‍ പതിപ്പോ അല്ലെങ്കില്‍ ഗ്രൂപ്പിന് വെളിയില്‍ നിന്ന് സോഴ്‌സിംഗ് ആര്‍കിടെക്ചറോ സംഘടിപ്പിക്കാനാണ് നീക്കം. ഇലക്ട്രിക് കാറുകള്‍ക്ക് വേണ്ടി മാത്രമായുള്ള സവിശേഷ ജെന്‍ 3 സ്‌കേറ്റ്‌ബോര്‍ഡ് ആര്‍കിടെക്ചറില്‍ വരുന്ന അവിന്യക്ക് ഒത്തിരി പ്രത്യേകതകള്‍ കാണും. ഇത് ഫ്‌ലാറ്റ് ഫ്‌ലോറുകള്‍, ഒപ്റ്റിമൈസ് ചെയ്ത ക്യാബിന്‍ പാക്കേജിംഗ്, റാഡിക്കല്‍ സ്‌റ്റൈലിംഗ് എന്നിവ പ്രാപ്തമാക്കും. ഇവയെല്ലാം വാഹനത്തെ കൂടുതല്‍ പ്രീമിയമാക്കും.

tata avinya ev rear view

ടാറ്റയുടെ റാഡിക്കല്‍ സ്‌റ്റൈലിംഗ് അവിന്യയിലൂടെയാണ് അരങ്ങേറുന്നതെങ്കിലും ഹാരിയര്‍ ഇവിയിലൂടെ ആ പരിണാമ ഘട്ടം തുടങ്ങിയിട്ടുണ്ട്. ടാറ്റ അവന്യ ശ്രേണിയില്‍ P1, P2, P3, P4, P5 എന്നിങ്ങനെ അഞ്ച് മോഡലുകള്‍ കൊണ്ടുവരാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ നടന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ ഇതിലെ P5 ആണ് ടാറ്റ പ്രിവ്യൂ ചെയ്തതെന്നാണ് കരുതപ്പെടുന്നത്. 2022-ല്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് മോഡലിനെ അടിസ്ഥാനമാക്കിയുള്ള P1 മോഡല്‍ ഇപ്പോള്‍ വികസന ഘട്ടത്തിലാണ്.

ഇത് 2027-ല്‍ പുറത്തിറങ്ങുമെന്ന് ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടാറ്റയുടെ സാനന്ദ് പ്ലാന്റിലാകും ഇതിന്റെ നിര്‍മാണം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ടാറ്റ പുറത്തിറക്കുന്ന ഏറ്റവും വിലകൂടിയ കാര്‍ ആയിരിക്കും അവിന്യ. ഏകദേശം 35 ലക്ഷമാണ് ഇതിന് വില പ്രതീക്ഷിക്കുന്നത്. ഏതായാലും ഈ വര്‍ഷം എത്തുമെന്ന് പ്രതീക്ഷിച്ച അവന്യ രണ്ട് വര്‍ഷം വൈകുമെന്നറിഞ്ഞതില്‍ ഞങ്ങള്‍ നിരാശരാണ്. നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്‌സിലൂടെ അറിയിക്കൂ.

More from DriveSpark

Article Published On: Saturday, June 7, 2025, 10:00 [IST]
English summary
Tata avinya ev launch expected in 2027 here is what we know so far
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X