ഇനി പിടുത്തംവിട്ട മൈലേജ്! പാവങ്ങളുടെ ഉറൂസില്‍ ജനങ്ങള്‍ കാത്തിരിക്കുന്ന മാറ്റവുമായി ടാറ്റ; ടെസ്റ്റിംഗ് തകൃതി

ഇന്ത്യയിലെ മുന്‍നിര കാര്‍ ബ്രാന്‍ഡ് ആയ ടാറ്റ മോട്ടോര്‍സ് (Tata Motors) ഈ വര്‍ഷം തങ്ങളുടെ വാഹനനിര വിപുലീകരിക്കാന്‍ പോകുകയാണ്. ഈ വര്‍ഷം ഒന്നിലധികം വാഹനങ്ങള്‍ ടാറ്റ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് ചില ടാറ്റ കാറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ സജീവമായി പരീക്ഷണയോട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ഹാരിയര്‍ ഇവി (Harrier EV) പോലുള്ള വമ്പന്‍ ലോഞ്ചുകള്‍ക്കൊപ്പം നിലവില്‍ വില്‍പ്പനക്കെത്തുന്ന ഒരു മോഡലിന്റെ സിഎന്‍ജി (CNG Car) പതിപ്പും വൈകാതെ പുറത്തിറങ്ങും. എന്നും തങ്ങളുടെ പോര്‍ട്ട്ഫോളിയോ വൈവിധ്യവല്‍ക്കരിക്കുന്നതില്‍ ശ്രദ്ധചെലുത്തുന്നവരാണ് ടാറ്റ.

പെട്രോള്‍, ഡീസല്‍, ഇലക്ട്രിക്, സിഎന്‍ജി എന്നിവയുള്‍പ്പെടെ എല്ലാ പവര്‍ട്രെയിന്‍ ഓപ്ഷനുകളിലും വാഹനങ്ങള്‍ പുറത്തിറക്കുന്ന ചുരുക്കം ചില ബ്രാന്‍ഡുകളില്‍ ഒന്നാണ് ടാറ്റ. ടാറ്റയുടെ സിഎന്‍ജി വാഹന നിരയിലേക്ക് ചേരാന്‍ പോകുന്ന ഏറ്റവും പുതിയ മോഡല്‍ കര്‍വാണ്. ടാറ്റ കര്‍വ് സിഎന്‍ജി കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ പൂനെയില്‍ വെച്ച് പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞു. പുതിയ ടാറ്റ കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ ചുവടെ വായിക്കാം.

tata curvv

ഇതിനോടകം ടിയാഗോ, ടിഗോര്‍, ആള്‍ട്രോസ്, പഞ്ച്, നെക്‌സോണ്‍ എന്നീ മോഡലുകളുടെ സിഎന്‍ജി പതിപ്പുകള്‍ ടാറ്റ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യക്കൊപ്പം സിഎന്‍ജിയും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഒരുമിച്ച് വാഗ്ദാനം ചെയ്യുന്ന ഏക കമ്പനിയും ടാറ്റയാണ്. ടിയാഗോ, ടിഗോര്‍ സിഎന്‍ജി കാറുകളാണ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വാങ്ങാവുന്നത്. കഴിഞ്ഞ വര്‍ഷം നെക്‌സോണ്‍ സിഎന്‍ജിയിലൂടെ ഇന്ത്യയിലെ ആദ്യത്തെ ടര്‍ബോ സിഎന്‍ജി എസ്‌യുവി പുറത്തിറക്കിയ കമ്പനിയെന്ന ഖ്യാതിയും ടാറ്റ സ്വന്തമാക്കി.

ഇനി എസ്‌യുവി കൂപ്പെ മോഡലായ കര്‍വിന്റെ ഊഴമാണ്. രാജ്യത്ത് സിഎന്‍ജി കാറുകള്‍ ലഭിക്കുന്ന സ്വീകാര്യത മനസ്സിലാക്കി ഈ വിഭാഗത്തില്‍ നിന്ന് നല്ലൊരു പങ്ക് കൈപ്പറ്റനാണ് ടാറ്റയുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് കര്‍വ് ഐസിഎന്‍ജി കൊണ്ടുവന്ന് സിഎന്‍ജി നിര കമ്പനി വലുതാക്കുന്നത്. പൂനെയില്‍ ടെസ്റ്റിംഗ് നടത്തിയ കര്‍വ് പൂര്‍ണമായി മറച്ച നിലയിലായിരുന്നു. ഇത് സൂചിപ്പിക്കുന്നത് ടാറ്റ കര്‍വ് സിഎന്‍ജിയുടെ എക്‌സ്റ്റീരിയറില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല എന്നാണ്.

tata curvv cng spied

എന്നിരുന്നാലും, സിഎന്‍ജി മോഡല്‍ ആയതിനാല്‍ കാറിലുടനീളം ഐസിഎന്‍ജി ബാഡ്ജിംഗ് ഉണ്ടായിരിക്കും. ടെസ്റ്റ് മ്യൂള്‍ ശ്രദ്ധിച്ചാല്‍ അതില്‍ ഒരു എമിഷന്‍ ടെസ്റ്റിംഗ് ഉപകരണങ്ങളും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഇത് ആന്തരിക ഘടകങ്ങള്‍ക്കായുള്ള ടെസ്റ്റിംഗ് ആയിരിക്കുമെന്ന് അനുമാനിക്കാം. എസ്‌യുവി കൂപ്പെയുടെ സിഎന്‍ജി പതിപ്പിന്റെ ഇന്റീരിയറില്‍ കമ്പനി കാര്യമായ മാറ്റങ്ങളൊന്നും വരുത്തില്ല. അകത്തും അങ്ങിങ്ങായി സിഎന്‍ജി ബാഡ്ജിംഗുകള്‍ വഹിച്ചേക്കാം.

ടാറ്റ നെക്സോണ്‍ ഐസിഎന്‍ജിയുടെ ചുവടുപിടിച്ച് ടാറ്റ കര്‍വ്വ് സിഎന്‍ജിയില്‍ ഡ്യുവല്‍ സിലിണ്ടര്‍ സിഎന്‍ജി ടാങ്കും 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റും ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഉത്സവ സീസണില്‍ ടാറ്റ കര്‍വ്വ് ഐസിഎന്‍ജി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ടാറ്റ കര്‍വ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. നിലവില്‍ ടാറ്റ കര്‍വ് പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് എന്നിവയുള്‍പ്പെടെ ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

tata curvv cng spied

10 ലക്ഷം രൂപയില്‍ നിന്നാണ് ടാറ്റ കര്‍വിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. സിട്രണ്‍ ബസാള്‍ട്ട് എസ്‌യുവി കൂപ്പെയാണ് കര്‍വിന്റെ നേരിട്ടുള്ള എതിരാളി. ബസാള്‍ട്ട് പക്ഷേ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാഖ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, മാരുതി ഗ്രാന്‍ഡ് വിറ്റാര, എംജി ആസ്റ്റര്‍ തുടങ്ങിയ കോംപാക്ട് എസ്‌യുവികളുമായും കര്‍വ് എതിരിടുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

Source: Rushlane

More from DriveSpark

Article Published On: Tuesday, April 8, 2025, 18:32 [IST]
English summary
Tata curvv cng spotted testing in pune launch soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X