കരിമ്പുലിയായി കര്‍വ്, ഇനി കൂടുതല്‍ ചോദിച്ചെത്തും! വിലകള്‍ അറിയാം...

സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകള്‍ ജനപ്രിയമാക്കിയ കാര്‍ കാമ്പനിയാണ് ടാറ്റ മോട്ടോര്‍സ്. ടാറ്റയുടെ സ്‌പെഷ്യല്‍ എഡിഷനുകളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഒന്നായിരുന്ന ഡാര്‍ക്ക് എഡിഷന്‍. സഫാരി, ഹാരിയര്‍ എന്നീ എസ്‌യുവികള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും മറ്റൊരു ഡാര്‍ക്ക് എഡിഷന്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ടാറ്റ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടീസര്‍ ചിത്രങ്ങളുമായി ഹൈപ്പ് ഉയര്‍ത്തിയ ശേഷം ടാറ്റ കര്‍വ് എസ്‌യുവി കൂപ്പെയുടെ ഡാര്‍ക്ക് എഡിഷന്റെ വില പ്രഖ്യാപിച്ചു. ടാറ്റ കര്‍വ് ഡാര്‍ക്ക് എഡിഷന്‍ അക്കംപ്ലിഷ്ഡ് S പെട്രോള്‍ എംടിയുടെ വില 16.49 ലക്ഷം രൂപയാണ്.

ടോപ്പ് സ്‌പെക്ക് അക്കംപ്ലിഷ്ഡ് + A ഡീസല്‍ ഡിസിഎയുടെ വില 19.52 ലക്ഷം രൂപയുമാണ്. രണ്ടും എക്‌സ്‌ഷോറൂം വിലകളാണ്. കോണ്‍ഫിഗറേഷന്‍ അനുസരിച്ച് ടാറ്റ കര്‍വ് ഡാര്‍ക്ക് എഡിഷന്‍ ലൈനപ്പിന് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളേക്കാള്‍ 30,000 മുതല്‍ 32,000 രൂപ വരെ വില കൂടുതലാണ്.

tata curvv dark edition launched

പെട്രോള്‍, ഡീസല്‍ എന്നിവയുടെ മാനുവല്‍ പതിപ്പുകള്‍ക്ക് സാധാരണയായി 32,000 രൂപ വര്‍ദ്ധനവ് കാണുമ്പോള്‍, രണ്ട് ഓട്ടോമാറ്റിക് പെട്രോള്‍ വേരിയന്റുകള്‍ക്ക് 30,000 രൂപ കൂടുതലാണ്. ഈ അധിക ചെലവ് കോസ്‌മെറ്റിക് അപ്ഗ്രേഡുകള്‍ക്ക് മാത്രമുള്ളതാണ്.കര്‍വിന്റെ ഡാര്‍ക്ക് എഡിഷന്‍ മോഡലുകളില്‍ കോസ്‌മെറ്റിക് അപ്‌ഗ്രേഡുകള്‍ നടപ്പാക്കിയതല്ലാതെ കൂപ്പെ-എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപത്തില്‍ മാറ്റമില്ല.

ഡാര്‍ക്ക് എഡിഷന്റെ ഭാഗമായി എസ്‌യുവി കൂപ്പെക്ക് പുതിയ കാര്‍ബണ്‍ ബ്ലാക്ക് പെയിന്റ് സ്‌കീം ലഭിക്കുന്നു. ഇതിന് പുറമേ ബമ്പറുകള്‍, ഗ്രില്‍, 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയ്ക്ക് ഓള്‍-ബ്ലാക്ക് ട്രീറ്റ്‌മെന്റ് നല്‍കിയിട്ടുണ്ട്. കര്‍വ് കൂപ്പെ എസ്‌യുവിക്ക് മുന്നിലും പിന്നിലും ഫുള്‍-വിഡ്ത്ത് എല്‍ഇഡി ലൈറ്റ് ബാറുകളും വീല്‍ ആര്‍ച്ചുകളില്‍ ഗ്ലോസ് ബ്ലാക്ക് ക്ലാഡിംഗും തുടരുന്നു. ഫണ്ട് ഫെന്‍ഡറുകളില്‍ #DARK ബാഡ്ജിംഗ് ഉപയോഗിച്ച് എസ്‌യുവി കൂപ്പെയെ വേറിട്ട് നിര്‍ത്തുന്നു.

tata curvv dark edition seats

ക്യാബിനുള്ളിലേക്കും ഓള്‍-ബ്ലാക്ക് തീം പടര്‍ന്നിരിക്കുന്നു. എന്നിരുന്നാലും മൊത്തത്തിലുള്ള ഇന്റീരിയര്‍ ലെഔട്ട് സ്റ്റാന്‍ഡേര്‍ഡ് കര്‍വിന് സമാനമാണ്. ഹെഡ്റെസ്റ്റുകളില്‍ #DARK ലെറ്ററിംഗ് എംബോസ് ചെയ്തിരിക്കുന്ന കറുത്ത ലെതറെറ്റിലാണ് ക്യാബിന്‍ അപ്ഹോള്‍സ്റ്ററി വരുന്നത്. ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോള്‍, ഡോര്‍ ട്രിമ്മുകള്‍ എന്നിവയെല്ലാം ബ്ലാക്കില്‍ പൂര്‍ത്തിയായി. കൂടാതെ അകത്ത് പിയാനോ ആക്സന്റുകളും ബ്ലൂ ആംബിയന്റ് ലൈറ്റിംഗും വരുന്നു.

വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 12.30 ഇഞ്ച് ഇന്‍ഫൈന്‍മെന്റ് ഡിസ്‌പ്ലേ, 10.25 ഇഞ്ച് ഡിജിറ്റല്‍ ക്ലസ്റ്റര്‍, മുന്‍ നിരയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവയാണ് കര്‍വ് ഡാര്‍ക്ക് എഡിഷനില്‍ വരുന്ന പ്രധാന ഫീച്ചറുകള്‍. പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ്, ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഒമ്പത് സ്പീക്കറുകളുള്ള ജെബിഎല്‍ ഓഡിയോ സിസ്റ്റം ഉള്ള യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നു.

tata curvv dark edition interior

ടാറ്റ കര്‍വ് ഡാര്‍ക്ക് എഡിഷന്‍ 1.2 ടര്‍ബോ-പെട്രോള്‍ അല്ലെങ്കില്‍ 1.5 ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം. ഹൈപ്പീരിയന്‍ GDi ടര്‍ബോ-പെട്രോള്‍ യൂണിറ്റ് 118 bhp പവറും 170 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, അതേസമയം ക്രയോജെറ്റ് ഡീസല്‍ എഞ്ചിന്‍ 116 bhp പവറും 260 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ ഏഴ് സ്പീഡ് ഡ്യുവല്‍-ക്ലാച്ച് ഓട്ടോമാറ്റിക് ഉപയോഗിച്ച് കോണ്‍ഫിഗര്‍ ചെയ്യാവുന്നതാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, April 13, 2025, 9:00 [IST]
English summary
Tata curvv dark edition launched in india prices starts from rs 16 49 lakh details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X