ഹ്യുണ്ടായി ക്രെറ്റയുടെ എതിരാളി കളത്തിലെത്തി; ഡാർക്ക് എഡീഷൻ ഡീലർഷിപ്പിലെത്തിയ ചിത്രങ്ങൾ വൈറൽ
ടാറ്റയുടെ പ്രത്യേകത എന്താണെന്ന് വച്ചാൽ തങ്ങളുടെ ഏതൊരു മോഡൽ അവതരിപ്പിച്ചാലും അതിൻ്റെ ഡാർക്ക് എഡീഷൻ അവതരിപ്പിക്കുക എന്നതാണ്. ഇപ്പോഴിതാ ക്രെറ്റയുടെ എതിരാളിയായ കർവ്വ് കൂപ്പെ എസ്‌യുവിയുടെ ഡാർക്ക് എഡീഷൻ ഒരു ഡീലർഷിപ്പിൽ എത്തിയതിൻ്റെ ചിത്രങ്ങൾ ഇൻ്റർനെറ്റിലും സോഷ്യൽ മീഡിയയിലും കത്തി പടരുകയാണ്. മറ്റ് ഡാർക്ക് എഡീഷനിലേത് പോലെ തന്നെ മുന്നിലും പിന്നിലും ഡാർക്ക് എലമെൻ്റ് കൊണ്ട് ലോഗോകളും ബാഡ്ജിങ്ങുകളും തീർത്തിരിക്കുകയാണ്. ഹൈപ്പീരിയൻ 1.2 ലിറ്റർ ടർബോ പെട്രോൾ ജിഡിഐ, ക്രിയോജെറ്റ് 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പമാവും കർവ് ഡാർക്ക് എഡിഷൻ പുറത്തിറക്കുക.
ഇലക്ട്രിക്, ICE എഞ്ചിനുകളെ പിന്തുണയ്ക്കുന്നതിനായി ടാറ്റ വികസിപ്പിച്ചെടുത്ത ഒരു പുതിയ അഡാപ്റ്റീവ് ടെക്-ഫോർവേഡ് ലൈഫ് സ്റ്റൈൽ ആർക്കിടെക്ചർ ATLAS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കർവ് പണികഴിപ്പിച്ചിരിക്കുന്നത്. വലിപ്പത്തിലേക്ക് വന്നാൽ ടാറ്റ മോട്ടോർസിന്റെ കൂപ്പെ എസ്‌യുവിക്ക് 4,308 മില്ലീമീറ്റർ നീളവും 1,810 മില്ലീമീറ്റർ വീതിയും 1,630 മില്ലീമീറ്റർ ഉയരവും 208 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്.

500 ലിറ്റർ ബൂട്ട് സ്പേസാണ് ടാറ്റ കർവിന്റെ മറ്റൊരു ഹൈലൈറ്റ്. രണ്ടാം നിര സീറ്റുകൾ മടക്കിയാൽ 973 ലിറ്ററായും ഇത് വികസിപ്പിക്കാനാവും. ടോപ്പ് എൻഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയാവും കർവിന്റെ ഡാർക്ക് എഡിഷൻ പണികഴിപ്പിക്കുക. അതിനാൽ തന്നെ 18 ഇഞ്ച് അലോയ് വീലുകളായിരിക്കും എസ്‌യുവിയിലുണ്ടായിരിക്കുക. ഇതിന് ഡ്യുവൽ ടോണിന് പകരം കറുപ്പ് നിറം തന്നെയായിരിക്കും കമ്പനി നൽകുക.
ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ചരിഞ്ഞിറങ്ങുന്ന കൂപ്പെ റൂഫ്‌ലൈൻ, എൽഇഡി ലൈറ്റിംഗ്, പവർഡ് ടെയിൽഗേറ്റ്, പെയിന്റഡ് പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗുകൾ, ഹാരിയർ-പ്രചോദിത ഫാസിയ എന്നിവയായിരിക്കും കർവ് ഡാക്ക് എഡിഷനിലെ മറ്റ് ശ്രദ്ധേയമായ ഘടകങ്ങൾ. എക്സ്റ്റീരിയറിന് സമാനമായ ശൈലിയായിരിക്കും ഇന്റീരിയറിലും ടാറ്റ മോട്ടോർസ് പിന്തുടരുക. ഡാഷ്‌ബോർഡിനും അപ്‌ഹോൾസ്റ്ററിക്കും ഡാർക്ക് ഷേഡുകളായിരിക്കും സമ്മാനിക്കുക.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, ഫുൾ സ്‌ക്രീൻ നാവിഗേഷനെ പിന്തുണയ്‌ക്കുന്ന 10.2 ഇഞ്ച് ഇൻസ്‌ട്രുമെൻ്റ് സ്‌ക്രീൻ, ഇലുമിനേറ്റഡ് ലോഗോയുള്ള സ്റ്റിയറിംഗ് വീൽ എന്നിവയായിരിക്കും ഫീച്ചർ നിരയിലുണ്ടാവുക. തീർന്നില്ല, വെൻ്റിലേറ്റഡ് സീറ്റുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറ ലെവൽ-2 ADAS, പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവയും ടാറ്റ കർവ് ഡാർക്ക് എഡിഷന് മൊഞ്ചേകാനായി എത്തും.
നിലവിൽ 9.99 ലക്ഷം മുതൽ 17.70 ലക്ഷം വരെയുള്ള വിലയിലാണ് കർവിന്റെ ഡീസൽ, പെട്രോൾ എഞ്ചിൻ മോഡലുകൾ വിപണനം ചെയ്യുന്നത്. പുതിയ മോഡൽ എത്തുമ്പോൾ ചെറിയൊരു വിലക്കയറ്റം പ്രതീക്ഷിക്കാം കേട്ടോ. ഐപിഎൽ തുടങ്ങുന്നതോടെ സ്റ്റേഡിയത്തിൽ കറുപ്പഴകിൽ കർവ് ഡാർക്ക് എഡിഷനും ഇടംപിടിക്കും. ഇന്ത്യയിൽ മിഡ്-സൈസ് എസ്‍യുവി സെഗ്മെന്റിലെ വമ്പൻമാരായ ഹ്യുണ്ടായി ക്രെറ്റടോയും മാരുതി ഗ്രാൻഡ് വിറ്റാരയോടും മത്സരിക്കുന്ന കൂപ്പെ എസ്‌യുവിക്ക് കറുപ്പഴക്ക് ഒരു ഏഴഴകയാരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

കര്‍വിന്റെ എന്‍ട്രി ലെവല്‍ പെട്രോള്‍ വേരിയന്റായ സ്മാര്‍ട്ടില്‍ 1.2 ലിറ്റര്‍ റെവോട്രോണ്‍ ടര്‍ബോപെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 118 bhp പവറും 170 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. എസ്‌യുവി കൂപ്പെയുടെ സ്മാര്‍ട് വേരിയന്റിന് മൂന്ന് മാസത്തിലധികം കാത്തിരിപ്പുണ്ടെന്ന് ഡീലര്‍ഷിപ്പ് വൃത്തങ്ങള്‍ പറയുന്നു.
മാനുവല്‍ ഗിയര്‍ബോക്‌സുമായി വരുന്ന പ്യുവര്‍, അക്കംപ്ലിഷ്ഡ് ട്രിമ്മുകള്‍ ബുക്ക് ചെയ്താല്‍ രണ്ട് മാസം കൈയ്യില്‍ കിട്ടും. അതേസമയം ഈ വേരിയന്റുകള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ വാങ്ങുന്നവര്‍ മൂന്ന് മാസം കാത്തിരിക്കാന്‍ തയാറാകണം. കര്‍വിലെ കൂടുതല്‍ കരുത്തുറ്റ 1.2-TGDI ഹൈപ്പീരിയന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് ട്രിമ്മുകളില്‍ മാത്രമാണ് ഓഫര്‍ ചെയ്യുന്നത്. ഈ ട്രിമ്മുകളുടെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് മൂന്ന് മാസവും മാനുവല്‍ വേരിയന്റുകള്‍ക്ക് രണ്ട് മാസവുമാണ് കാത്തിരിപ്പ് കാലയളവുള്ളത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








