ഇതിപ്പോ കർവ്വ് ഇവി വാങ്ങിയത് ലാഭായല്ലോ! കർഷകൻ്റെ മിത്രമായി ഇവി മാറിയതെങ്ങനെ എന്ന് കണ്ടോ

ഒരു ഇവി വാങ്ങുമ്പോൾ എല്ലാവരുടേയും പ്രാഥമിക ലക്ഷ്യം എന്ന് പറയുന്നത് ഇന്ധനചിലവ് കുറയ്ക്കുക എന്നതാണ്, എന്നാൽ ഇവി സ്വന്തമാക്കിയാൽ വേറെയും ഗുണങ്ങളുണ്ട് എന്ന് അറിയാമോ. നിങ്ങളുടെ ഇവി ഉപയോഗിച്ച് നിങ്ങൾക്ക് മറ്റൊരു ഇലക്ട്രോണിക് ഉപകരണം പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ. അതാണ് V2L ടെക്നോളജി. വെഹിക്കിൾ ടു ലോഡ് എന്ന സംവിധാനം വഴി കാറിൽ നിന്ന് മറ്റൊരു ഉപകരണം പ്രവർത്തിപ്പിക്കാനുളള വൈദ്യുതി എടുക്കാന സാധിക്കും.നെക്സോൺ ഇവിയിലാണ് ടാറ്റ ആദ്യമായി ഈ ഫീച്ചർ അവതരിപ്പിച്ചത്. ഇപ്പോൾ കർവ്വ് ഇവിയിലും ലഭ്യമാണ്.

അത്തരത്തിൽ കർവ്വ് ഇവിയിൽ നിന്ന് V2L ടെക്നോളജി ഉപയോഗിച്ച് വാട്ടർ പമ്പ് പ്രവർത്തിപ്പിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു കൃഷിയിടത്തിലേക്ക് വെളളം പമ്പ് ചെയ്യുന്നതിന് വേണ്ടിയാണ് ടാറ്റ കർവ്വിൻ്റെ ഈ ഫീച്ചർ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തിൽ പല ഇവി ഉടകളും ഈ ഫീച്ചറുകൾ പ്രവർത്തിപ്പിക്കുന്നത് നിങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടാകാം.

V2L technology in tata curvv ev

V2V എന്നത് ഒരു വാഹനത്തിൻ്റെ ബാറ്ററിയിൽ നിന്നുള്ള പവർ ഉപയോഗിച്ച് മറ്റൊരു ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാൻ സാധിക്കുന്ന സംവിധാനത്തെയാണ്. അങ്ങനെ ഈ രണ്ട് സംവിധാനങ്ങളുടെ ഇന്ത്യൻ വിപണിയിൽ നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്ന കുറച്ച് വാഹനങ്ങളേയും നിങ്ങൾക്ക് പരിചയപ്പെടുത്താം. ഇതിൽ നിങ്ങളുടെ പക്കലുള്ള വാഹനങ്ങൾ ഉണ്ടാകാം, നിങ്ങൾ വാങ്ങാനുദ്ദേശിക്കുന്ന ഇവികൾ ഉണ്ടാകാം.

ടാറ്റ കർവ്വിൻ്റെ കാര്യത്തിലേക്ക് വന്നാൽ ടാറ്റ കർവ് ഇവി രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് എത്തിയിരിക്കുന്നത്.45kWh മോഡൽ 150 bhp കരുത്തിൽ പരമാവധി 215 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയിള്ളതാണ്. 15A സോക്കറ്റുകൾ, 72kW എസി വാൾ ബോക്സുകൾ, DC ഫാസ്റ്റ് ചാർജറുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം ചാർജിംഗ് ഓപ്ഷനുകളെയും വാഹനം പിന്തുണയ്ക്കുന്നുണ്ട്.

V2L technology in tata curvv ev

ടാറ്റ കർവിന്റെ 55kWh വേരിയന്റ് 167 bhp പവറിൽ 215 Nm torque ആണ് നൽകുന്നത്. 70kW ചാർജർ ഉപയോഗിച്ച് ഏകദേശം 40 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനുള്ള കഴിവാണ് ഈ മോഡലിനെ വേറിട്ടുനിർത്തുന്നത്. കൂടാതെ, 55kWh മോഡൽ ബൈ-ഡയറക്ഷണൽ ചാർജിംഗിനെ പിന്തുണയ്ക്കുന്നുവെന്നതും ഹൈലൈറ്റാണ്. വെഹിക്കിൾ ടു വെഹിക്കിൾ (V2V), വെഹിക്കിൾ-ടു-ലോഡ് (V2L) ചാർജിംഗ് പ്രവർത്തനങ്ങൾക്കും ടാറ്റ കർവ് പ്രാപ്‌തമാണ്.

ഈ ഫീച്ചറുകളുളള മറ്റ് വാഹനങ്ങളുടെ കാര്യം നോക്കിയാൽ എംജിയുടെ തുറുപ്പുചീട്ടായ വിൻഡ്സർ ഇവിയുടെ ഏറ്റവും പുതിയ മോഡലായ വിൻഡ്സർ ഇവി പ്രോ എന്ന മോഡലാണ്. രാജ്യത്തെ ആദ്യത്തെ ക്രോസ്ഓവർ യൂട്ടിലിറ്റി ഇലക്ട്രിക് വാഹനത്തിന്റെ ടോപ്പ് എൻഡ് വേരിയന്റായി വരുന്ന മോഡലിന് 52.9 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇത് സിംഗിൾ ചാർജിൽ 449 കിലോമീറ്റർ വരെ റേഞ്ചാണ് നൽകാനാവുക. മുൻപതിപ്പിനെ അപേക്ഷിച്ച് നോക്കുമ്പോൾ റേഞ്ച് കൂടിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

ബാറ്ററി ശേഷിയിൽ പുരോഗതി ഉണ്ടായിട്ടും വിൻഡ്‌സർ ഇവി പ്രോയുടെ പവർ, ടോർക്ക് ഔട്ട്‌പുട്ടുകൾ യഥാക്രമം 136 bhp, 200 Nm എന്നിങ്ങനെ മാറ്റമില്ലാതെ തുടരുകയാണ്. ഫ്രണ്ട്-വീൽ ഡ്രൈവ് സെറ്റപ്പോടെയാണ് വാഹനം വിപണനത്തിന് എത്തിക്കുന്നത്. ചാർജിംഗിനെ സംബന്ധിച്ചിടത്തോളം വിൻഡ്‌സർ ഇവി പ്രോയിൽ 7.4kWh AC ചാർജറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇത് ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം 9.5 മണിക്കൂർ സമയമാണ് വേണ്ടത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 30, 2025, 12:19 [IST]
English summary
Tata curvv ev v2l technology used for powering a 1hp water pump on a farm details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X