നിന്നെ കൊണ്ട് ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ; ബോയിങ്ങ് 737 കെട്ടിവലിച്ച് ടാറ്റയുടെ കൂപ്പെ എസ്‌യുവി
ബിൽഡ് ക്വാളിറ്റിയിൽ മാസ് കാണിച്ചവരാണ് ടാറ്റ, അപ്പോൾ പിന്നെ എഞ്ചിൻ കരുത്തിൻ്റെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ് എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ടാറ്റ കുടുംബത്തിലെ കൂപ്പെ എസ്‌യുവിയായി അവതരിച്ച കർവ്വ്. ടാറ്റയുടെ പുതിയ പ്ലാറ്റ്ഫോമായ അറ്റ്ലസിൻ്റെ കരുത്ത് പ്രകടിപ്പിക്കുന്ന പുതിയ ഹൈപ്പീരിയൻ 1.2 എൽ ജിഡിഐ എഞ്ചിന്റെ കരുത്ത് കാണിക്കാൻ 48,000 കിലോഗ്രാം ഭാരമുള്ള ഒരു ബോയിംഗ് 737 വിമാനം കെട്ടിവലിച്ചിരിക്കുകയാണ്. രണ്ടാം തവണയാണ് ടാറ്റ ഇത്തരത്തിൽ ഭാരം കൂടിയ വസ്തുക്കൾ കെട്ടിവലിക്കുന്നത്. ടാറ്റ തന്നെയാണ് ഇതിൻ്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വീഡിയോ കൊടൂര വൈറലായിരിക്കുകയാണ്.
ടാറ്റ കര്‍വ് സ്മാര്‍ട്ട്, പ്യുവര്‍+, പ്യുവര്‍+ S, ക്രിയേറ്റീവ്, ക്രിയേറ്റീവ് S, ക്രിയേറ്റീവ്+ S, അക്കംപ്ലിഷ്ഡ് S, അക്കംപ്ലിഷ്ഡ്+ A എന്നിങ്ങനെ എട്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഗോള്‍ഡ് എസെന്‍സ്, പ്രിസ്റ്റീന്‍ വൈറ്റ്, പ്യുവര്‍ ഗ്രേ, ഫ്‌ലേം റെഡ്, ഡേടോണ ഗ്രേ, ഓപ്പറ ബ്ലൂ എന്നിങ്ങനെ ആറ് നിറങ്ങളില്‍ തെരഞ്ഞെടുക്കാം.

ടാറ്റ കര്‍വിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ രൂപകല്‍പ്പനയാണ്. കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലാണ് ഇത് മത്സരിക്കുന്നതെങ്കിലും അതിന്റെ എസ്യുവി-കൂപ്പെ സിലൗറ്റും ചെരിഞ്ഞ റൂഫും കാരണം എതിരാളികളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു. ഹാരിയറിന് സമാനമായ ഗ്രില്‍, കണക്റ്റഡ് എല്‍ഇഡി ലൈറ്റിംഗ്, 18 ഇഞ്ച് ഡ്യെുവല്‍-ടോണ്‍ അലോയ് വീലുകള്‍ ചെറിയ ലൈറ്റ് ബാര്‍ ഉള്ള ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് മറ്റ് എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.
ടാറ്റ കര്‍വിന്റെ ടോപ്പ്-സ്‌പെക്ക് പതിപ്പില്‍ മൂഡ് ലൈറ്റിംഗിനൊപ്പം വലിയ പനോരമിക് സണ്‍റൂഫും ഉണ്ട്. വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ മിററിംഗ് ഉള്ള 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും ഇതില്‍ വരുന്നു. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, റിയര്‍ സീറ്റ് റിക്ലൈന്‍ ഫംഗ്ഷന്‍, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയാണ് അധിക സവിശേഷതകള്‍.
ജെസ്റ്റര്‍ കണ്‍ട്രോളോട് കൂടിയ പവേര്‍ഡ് ടെയില്‍ഗേറ്റ്, ഫ്‌ലഷ്-ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകള്‍. ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററോട് കൂടിയ 360 ഡിഗ്രി സറൗണ്ട് ക്യാമറയും മെച്ചപ്പെട്ട സുരക്ഷയ്ക്കായി ലെവല്‍ 2 ADAS സ്യൂട്ടും വാഹനം വാഗ്ദാനം ചെയ്യുന്നു. ലെവല്‍ 2 ADAS സ്യൂട്ട് പോലുള്ള നൂതന സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വാഹനങ്ങളിലെ സുരക്ഷയ്ക്കും പുതുമയ്ക്കും ഉള്ള ടാറ്റയുടെ പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നു.
1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ഹൈപ്പീരിയന്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ക്രിയോജെറ്റ് ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ടാറ്റ കര്‍വ് ഓഫര്‍ ചെയ്യുന്നത്. എല്ലാ എഞ്ചിനുകളും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് DCT ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

ടാറ്റ മോട്ടോര്‍സിന്റെ ഈ പുത്തന്‍ കാര്‍ പെര്‍ഫോമന്‍സിനും അഴകിനും പ്രാധാന്യം കൊടുക്കുന്നുവെന്ന് മാത്രമല്ല വൈവിധ്യമാര്‍ന്ന വേരിയന്റുകളും കളര്‍ ഓപ്ഷനുകളും നല്‍കി ഓരോരുത്തര്‍ക്കും ആവശ്യമുള്ളത് തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കി നല്‍കുന്നു. ഡ്രൈവിംഗ് സുഖവും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത വിവിധ ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ ഉള്‍പ്പെടുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








