ടാറ്റ കർവ്വിൻ്റെ വേട്ട അവസാനിച്ചിട്ടില്ല! 42 ടൺ കെട്ടിവലിച്ച് ബ്രാൻഡിൻ്റെ പുലിക്കുട്ടി,വൈറൽ വീഡിയോ

ടാറ്റയുടെ ലൈനപ്പിൽ പ്രിയപ്പെട്ട മോഡലെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് കർവ്വ്. കൂപ്പെ എസ്‌യുവി ഡിസൈൻ എത്തിയതോടെ ഉപഭാക്താക്കൾക്ക് ടാറ്റ കർവ്വ് ഒരു മികച്ച ഓപ്ഷനായി മാറിയിട്ടുണ്ട്. ടാറ്റയുടെ ഏറ്റവും എടുത്ത് പറയേണ്ട ഗുണം എന്ന് പറയുന്നത് വാഹനത്തിൻ്റെ ബിൽഡ് ക്വാളിറ്റിയാണ്. അതോടൊപ്പം തന്നെ വാഹനം മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലും ഇവി പതിപ്പിലും ലഭ്യമാണ്. അത് കൊണ്ട് ഏതൊരു വിഭാഗത്തിലുളള ഉപഭോക്താക്കൾക്കും വാഹനം തെരഞ്ഞെടുക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. പലപ്പോഴും ടാറ്റയുടെ വാഹനങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പതിവാണ്. അത്തരത്തിലൊരു വീഡിയോ ഇപ്പോൾ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

ടാറ്റ മോട്ടോർസ് തന്നെയാണ് അവരുടെ പേജിൽ വീഡിയോ പങ്കുവച്ചത്. ഒരു ടാറ്റ കർവ്വ് 42,000 കിലോഗ്രാമിന് തുല്യമായ മൂന്ന് ട്രക്കുകൾ വലിച്ചുകൊണ്ട് പോകുന്നത് കാണാം. ഓരോ ട്രക്കിനും 14,000 കിലോഗ്രാം ഭാരമുണ്ട് എന്നാണ് വീഡിയോയിൽ കാണിക്കുന്നു, കൂപ്പെ എസ്‌യുവിക്ക് ഇവയെ ഒരുമിച്ച് വലിക്കാൻ കഴിയുമെന്ന വീഡിയോയിൽ നിന്ന് മനസിലാകുന്നുണ്ട്. പിന്നിൽ പാർക്ക് ചെയ്‌തിരിക്കുന്ന ട്രക്കിലേക്ക് എസ്‌യുവി വലിച്ചിടുന്ന കനത്ത ചങ്ങലകൾ വീഡിയോയുടെ തുടക്കത്തിൽ നമുക്ക് കാണാം.

ഡ്രൈവർ ആക്സിലറേറ്റർ അമർത്തുമ്പോൾ, എസ്‌യുവി യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ മുന്നിലേക്ക് നീങ്ങാൻ തുടങ്ങുന്നു. അതോടൊപ്പം, ട്രക്ക് പോലും മുന്നോട്ട് നീങ്ങാൻ തുടങ്ങുന്നുണ്ട്. അപ്പോഴാണ് ക്യാമറ ആദ്യത്തെ ട്രക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് അധിക ട്രക്കുകൾ കാണിക്കുന്നത്. അതിനാൽ, ഒരേസമയം മൂന്ന് ട്രക്കുകൾ സുഖകരമായി വലിക്കാൻ കർവ്വിന് കഴിഞ്ഞു. കർവ്വിൻ്റെ കരുത്താണ് ഇതോടെ വ്യക്തമാകുന്നത്.

ടാറ്റ കര്‍വ് സ്മാര്‍ട്ട്, പ്യുവര്‍+, പ്യുവര്‍+ S, ക്രിയേറ്റീവ്, ക്രിയേറ്റീവ് S, ക്രിയേറ്റീവ്+ S, അക്കംപ്ലിഷ്ഡ് S, അക്കംപ്ലിഷ്ഡ്+ A എന്നിങ്ങനെ എട്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഗോള്‍ഡ് എസെന്‍സ്, പ്രിസ്റ്റീന്‍ വൈറ്റ്, പ്യുവര്‍ ഗ്രേ, ഫ്‌ലേം റെഡ്, ഡേടോണ ഗ്രേ, ഓപ്പറ ബ്ലൂ എന്നിങ്ങനെ ആറ് നിറങ്ങളില്‍ തെരഞ്ഞെടുക്കാം.

42

ടാറ്റ കര്‍വിന്റെ ടോപ്പ്-സ്‌പെക്ക് പതിപ്പില്‍ മൂഡ് ലൈറ്റിംഗിനൊപ്പം വലിയ പനോരമിക് സണ്‍റൂഫും ഉണ്ട്. വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ മിററിംഗ് ഉള്ള 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും ഇതില്‍ വരുന്നു. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, റിയര്‍ സീറ്റ് റിക്ലൈന്‍ ഫംഗ്ഷന്‍, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയാണ് അധിക സവിശേഷതകള്‍.

ജെസ്റ്റര്‍ കണ്‍ട്രോളോട് കൂടിയ പവേര്‍ഡ് ടെയില്‍ഗേറ്റ്, ഫ്‌ലഷ്-ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകള്‍. ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററോട് കൂടിയ 360 ഡിഗ്രി സറൗണ്ട് ക്യാമറയും മെച്ചപ്പെട്ട സുരക്ഷയ്ക്കായി ലെവല്‍ 2 ADAS സ്യൂട്ടും വാഹനം വാഗ്ദാനം ചെയ്യുന്നു. ലെവല്‍ 2 ADAS സ്യൂട്ട് പോലുള്ള നൂതന സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വാഹനങ്ങളിലെ സുരക്ഷയ്ക്കും പുതുമയ്ക്കും ഉള്ള ടാറ്റയുടെ പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നു.

42

1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ഹൈപ്പീരിയന്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ക്രിയോജെറ്റ് ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ടാറ്റ കര്‍വ് ഓഫര്‍ ചെയ്യുന്നത്. എല്ലാ എഞ്ചിനുകളും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് DCT ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

ടാറ്റ മോട്ടോര്‍സിന്റെ ഈ പുത്തന്‍ കാര്‍ പെര്‍ഫോമന്‍സിനും അഴകിനും പ്രാധാന്യം കൊടുക്കുന്നുവെന്ന് മാത്രമല്ല വൈവിധ്യമാര്‍ന്ന വേരിയന്റുകളും കളര്‍ ഓപ്ഷനുകളും നല്‍കി ഓരോരുത്തര്‍ക്കും ആവശ്യമുള്ളത് തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കി നല്‍കുന്നു. ഡ്രൈവിംഗ് സുഖവും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത വിവിധ ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ ഉള്‍പ്പെടുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, January 17, 2025, 20:09 [IST]
English summary
Tata curvv towing three trucks equivalent to 42 tons checkout the viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X