9.66 ലക്ഷം രൂപയുടെ ടാറ്റ എസ്‌യുവിക്ക് വേണ്ടി അധികം കാത്തിരിക്കേണ്ട; ക്രെറ്റ ബുക്ക് ചെയ്യാൻ വരട്ടെ

എല്ലാ മാസവും മികച്ച വിൽപ്പന കണക്ക് ടാറ്റ മോട്ടോർസിന് സ്വന്തമാണ്. അത്രമാത്രം വിശ്വാസമാണ് ടാറ്റയോട് ജനങ്ങൾക്ക് ഉളളത്. 9.66 ലക്ഷം രൂപവിലയിൽ ആരംഭിക്കുന്ന കൂപ്പെ എസ്‌യുവി മോഡലിന് കഴിഞ്ഞ മസം വൻ ഡിമാൻ്റായിരുന്നു.മൂന്ന് പവർട്രെയിനുകളിൽ ലഭിക്കുന്ന കർവ്വിൻ്റെ കാത്തിരിപ്പ് കാലാവധി എത്രയെന്ന് പുറത്ത് വന്നിരിക്കുകയാണ്. കര്‍വിന്റെ എന്‍ട്രി ലെവല്‍ പെട്രോള്‍ വേരിയന്റായ സ്മാര്‍ട്ടില്‍ 1.2 ലിറ്റര്‍ റെവോട്രോണ്‍ ടര്‍ബോപെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 118 bhp പവറും 170 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.

8 മുതൽ 12 ആഴ്ച്ചയാണ് ടാറ്റ കർവ്വിന് വേണ്ടി കാത്തിരിക്കേണ്ടത്.സ്മാര്‍ട്, പ്യുവര്‍, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് എന്നിങ്ങനെ നാല് ട്രിമ്മുകളില്‍ കര്‍വ് ഡീസല്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നു. മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായി വരുന്ന എന്‍ട്രി ലെവല്‍ സ്മാര്‍ട് വേരിയന്റ് ബുക്ക് ചെയ്താല്‍ രണ്ട് മാസം കൊണ്ട് തന്നെ വാഹനങ്ങളുടെ ഡെലിവറിയെടുക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

tata curvv

ടാറ്റ കര്‍വിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ രൂപകല്‍പ്പനയാണ്. കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലാണ് ഇത് മത്സരിക്കുന്നതെങ്കിലും അതിന്റെ എസ്യുവി-കൂപ്പെ സിലൗറ്റും ചെരിഞ്ഞ റൂഫും കാരണം എതിരാളികളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു. ഹാരിയറിന് സമാനമായ ഗ്രില്‍, കണക്റ്റഡ് എല്‍ഇഡി ലൈറ്റിംഗ്, 18 ഇഞ്ച് ഡ്യെുവല്‍-ടോണ്‍ അലോയ് വീലുകള്‍ ചെറിയ ലൈറ്റ് ബാര്‍ ഉള്ള ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് മറ്റ് എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

ഇൻ്റീരിയറിലേക്ക് നോക്കിയാൽ ടാറ്റ കര്‍വിന്റെ ടോപ്പ്-സ്‌പെക്ക് പതിപ്പില്‍ മൂഡ് ലൈറ്റിംഗിനൊപ്പം വലിയ പനോരമിക് സണ്‍റൂഫും ഉണ്ട്. വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ മിററിംഗ് ഉള്ള 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും ഇതില്‍ വരുന്നു. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, റിയര്‍ സീറ്റ് റിക്ലൈന്‍ ഫംഗ്ഷന്‍, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയാണ് അധിക സവിശേഷതകള്‍.

tata curvv

ജെസ്റ്റര്‍ കണ്‍ട്രോളോട് കൂടിയ പവേര്‍ഡ് ടെയില്‍ഗേറ്റ്, ഫ്‌ലഷ്-ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകള്‍. ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററോട് കൂടിയ 360 ഡിഗ്രി സറൗണ്ട് ക്യാമറയും മെച്ചപ്പെട്ട സുരക്ഷയ്ക്കായി ലെവല്‍ 2 ADAS സ്യൂട്ടും വാഹനം വാഗ്ദാനം ചെയ്യുന്നു. ലെവല്‍ 2 ADAS സ്യൂട്ട് പോലുള്ള നൂതന സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വാഹനങ്ങളിലെ സുരക്ഷയ്ക്ക് വേ്ടി ബ്രാൻഡ് കാണിക്കുന്ന പ്രതിബദ്ധത തന്നെയാണ്.

ക്രാഷ് ടെസ്റ്റിലും ഫൈവ് സ്റ്റാർ റേറ്റിങ്ങ് സ്വന്തമാക്കിയിരുന്നു. കർവ്വ് ICE മോഡലിനെ സംബന്ധിച്ചിടത്തോളം, ടെസ്റ്റിനായി ഉപയോഗിച്ച മോഡൽ ഒരു ഡീസൽ എഞ്ചിനൊപ്പം മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുമായി വരുന്ന ടോപ്പ് -സ്പെക്ക് അകംപ്ലിഷ്ഡ്+ A വേരിയന്റ് ആയിരുന്നു. 1,715 കിലോഗ്രാം ആണ് ഈ വേരിയന്റിൻ്റെ ആകെ ഭാരം എന്നത് ശ്രദ്ധിക്കണം. കർവ്വിൽ സ്റ്റാൻഡേർഡ് ഫിറ്റ്‌മെൻ്റായി ആറ് എയർബാഗുകളം ടാറ്റ സജ്ജീകരിച്ചിട്ടുണ്ട്.

tata curvv

ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ESC, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, സീറ്റ് ബെൽറ്റ് പ്രീറ്റെൻഷനറുകൾ, ലോഡ് ലിമിറ്ററുകൾ തുടങ്ങിയ സ്റ്റാൻഡേർഡ് ഫീച്ചറുകളും കർവ്വിൽ ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. അഡൾട്ട് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ, കർവ്വ് ICE 32 പോയിന്റിൽ 29.5 പോയിന്റുകൾ കരസ്ഥമാക്കി. ഇതിൽ ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിന് ആകെയുള്ള 16 പോയിന്റിൽ 14.65 പോയിൻ്റ് വാഹനത്തിന് ലഭിച്ചു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, November 16, 2025, 11:00 [IST]
English summary
Tata curvv waiting period latest update all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X