ഹാരിയർ ഇവി കളത്തിലിറങ്ങി തുടങ്ങി; നൃത്തം ചെയ്ത് തുള്ളിച്ചാടി വരവേറ്റ് കസ്റ്റമേഴ്സ്
ടാറ്റയുടെ ഏറ്റവും പുതിയ കൊമ്പനായ ഹാരിയർ ഇവി കസ്റ്റമേഴ്സിൻ്റെ കൈകളിൽ എത്തിതുടങ്ങിയിരിക്കുകയാണ്. എന്നാൽ ട്വിസ്റ്റ് എന്താണെന്ന് വച്ചാൽ ഡീലർഷിപ്പുകളിൽ ചരിത്രം സൃഷ്ടിക്കാൻ ഒരു ദിവസം തന്നെ കൂടുതൽ വാഹനങ്ങളുടെ ഡെലിവറി നടത്തുകയാണ്. അത്തരത്തിൽ ഗുരുഗ്രാം സെക്ടറിലെ ടാറ്റ ഡീലർഷിപ്പ് തങ്ങളുടെ 25 കസ്റ്റമേഴ്സിന് വേണ്ടി ഒറ്റ ദിവസം തന്നെ വാഹനം ഡെലിവറി നൽകി വൈറലാകുകയാണ്. തങ്ങളുടെ വാഹനത്തിൻ്റെ ഡെലിവറി സമയത്ത് ഓരോ ഉപഭോക്താവും വളരെ സന്തോഷത്തോടെ നൃത്തം ചെയ്യുന്നത് വരെ വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. വാഹനത്തിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാലോ
ഹാരിയര്‍ ഇവി 65 kWh, 75 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഓഫര്‍ ചെയ്യുന്നത്. ഉയര്‍ന്ന പതിപ്പായ എംപവേര്‍ഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള സ്റ്റെല്‍ത്ത് എഡിഷന്‍ 75 kWh ബാറ്ററി പായ്ക്കില്‍ മാത്രമാണ് വരുന്നത്. 21,000 രൂപയാണ് ഹാരിയർ ഇവിയുടെ ബുക്കിങ്ങ് തുക. ടാറ്റയുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി നിങ്ങൾക്ക് വാഹനം ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.

അതിനൊപ്പം തന്നെ ടാറ്റയുടെ കിടിലൻ ഓഫർ എന്താണെന്ന് വച്ചാൽ നിലവിൽ നിങ്ങളൊരു ടാറ്റ ഇവി ഉടമയാണെങ്കിൽ നിങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ ലോയൽറ്റി ബോണസ് ലഭിക്കുന്നതാണ്. വിശദമായി അറിയാൻ നിങ്ങൾ അടുത്തുള്ള നിങ്ങളുടെ ടാറ്റ ഷോറൂമിൽ പോകാൻ മറക്കരുതേ. ഇവിയെ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഉറപ്പായും ഹാരിയർ ഇവി വാങ്ങിപോകും.
ആക്‌ടി ഡോട്ട് ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പണികഴിച്ചിരിക്കുന്ന ഇവിക്ക് ഓൾവീൽ ഡ്രൈവ് സവിശേഷത വരെയുണ്ടെന്നതാണ് ശ്രദ്ധേയം. കാലങ്ങൾക്ക് ശേഷമാണ് ടാറ്റയുടെ വാഹന നിരയിലേക്ക് ഈയൊരു ഫീച്ചർ കടന്നുവരുന്നത്. മഹീന്ദ്ര XEV 9e പോലുള്ള മോഡലുകളുമായിട്ടാവും ഹാരിയർ ഇവിയുടെ മത്സരം. ഒപ്പം എംജിയുടെ വിൻഡ്‌സർ ഇവി പ്രോ പോലുള്ള ടോപ്പ് സെല്ലിംഗ് മോഡലുകൾക്കും ഹാരിയർ ഇലക്ട്രിക്കിന്റെ വരവ് ഭീഷണിയാണ്.

ഡിസൈനിന്റെ കാര്യത്തിൽ ടാറ്റ ഹാരിയർ ഡീസലിന്റെ അതേ രൂപമാണ് ഇവിയും സ്വീകരിച്ചിരിക്കുന്നത്. മുൻവശത്ത് എയറോഡൈനാമിക്സ് കാര്യക്ഷമതക്കായി ക്ലോസ്-ഓഫ് ഗ്രില്ലാണ് ഹാരിയർ ഇവിയിൽ കൊടുത്തിരിക്കുന്നത്. ഇതിന് താഴെയായി ബാറ്ററി പായ്ക്ക്, മോട്ടോറുകൾ തുടങ്ങിയ ആന്തരിക ഘടകങ്ങളെ തണുപ്പിക്കുന്നതിനായി ഫ്രണ്ട് ബമ്പറിൽ വെർട്ടിക്കൽ സാറ്റിൻ സിൽവർ സ്ലാറ്റുകൾ ഉപയോഗിച്ചതും കാണാം.
ഹെഡ്‌ലൈറ്റുകൾക്ക് സമീപമുള്ള എയർ വെന്റുകൾ ബ്രേക്ക്, ടയർ കൂളിംഗിനായി എയർ ഫ്ലോ നൽകാൻ സഹായിക്കുന്നവയാണ്, ഇത് വാഹനത്തിൻ്റെ എയറോഡൈനാമിക്സ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ബംബറിന് താഴെയായി ലെവൽ 2 ADAS ഫീച്ചറുകളെ പിന്തുണയ്ക്കുന്ന ഫ്രണ്ട് റഡാറും ക്യാമറയും ഉണ്ട്. സ്റ്റാൻഡേർഡ് ഹാരിയറിന് സമാനം തന്നെയാണ് സൈഡ് പ്രൊഫൈൽ. EV ബാഡ്ജിംഗ് വശങ്ങളിൽ കാണാം. മികച്ച യാത്രയ്ക്ക് വേണ്ടി 19-ഇഞ്ച് ടയറുകളാണ് നൽകിയിരിക്കുന്നത്.

65 kWh ബാറ്ററിയിലുള്ള റിയർ-വീൽ ഡ്രൈവിന് 538 കിലോമീറ്റർ വരെയും, 75 kWh ബാറ്ററി പതിപ്പിന് 622 കിലോമീറ്റർ വരെയും റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.റിയൽ വേൾഡ് റേഞ്ച് 500 കിലോമീറ്ററിൽ കൂടുതലായിരിക്കുമെന്ന കാര്യത്തിൽ സംശയിക്കേണ്ട്. വിലയൊക്കെ ഇതിനോടകം തന്നെ പുറത്ത് വന്നിരുന്നു എങ്കിലും ഒരിക്കൽ കൂടെ പങ്കുവയ്ക്കുകയാണ്. റിയർ-വീൽ ഡ്രൈവ് വേരിയൻ്റിന് 21.5 ലക്ഷം രൂപ മുതലാണ് വില. ടോപ്പ് എൻഡ് വേരിയൻ്റായ ക്വാഡ്-മോട്ടോർ ഓൾ-വീൽ ഡ്രൈവ് മോഡലിന് 30.3 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








