കൂടുതല്‍ ഫീച്ചറുകള്‍, അര ലക്ഷം രൂപ കുറവിൽ! ഹാരിയറിന്റെ പുതിയ അഡ്വഞ്ചര്‍ റേഞ്ച് പുറത്തിറക്കി ടാറ്റ

ടാറ്റാ മോട്ടോര്‍സ് തങ്ങളുടെ ഹാരിയര്‍ എസ്‌യുവിയില്‍ സുപ്രധാന മാറ്റവുമായി പുതിയ അഡ്വഞ്ചര്‍ X, X+ വേരിയന്റുകള്‍ അവതരിപ്പിച്ചു. 18.99 ലക്ഷം രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്. ഈ പുതിയ വേരിയന്റുകള്‍ എല്ലാ അഡ്വഞ്ചര്‍ വേരിയന്റുകളെയും മാറ്റിസ്ഥാപിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് ലഭ്യമായ ഓപ്ഷനുകളുടെ എണ്ണം ലളിതമാക്കുന്നു. പഴയ അഡ്വഞ്ചര്‍+, അഡ്വഞ്ചര്‍+ A വേരിയന്റുകളേക്കാള്‍ കുറഞ്ഞ വിലയിലാണ് ഇവ പുറത്തിറങ്ങിയത്. കൂടാതെ ഏകദേശം അതേ സവിശേഷതകളും സേഫ്റ്റി കിറ്റും ലഭിക്കുന്നു. തനതായ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ സവിശേഷതകള്‍ ലഭിക്കുന്ന എസ്‌യുവി ഈ വിലയില്‍ 2025 ഒക്ടോബര്‍ 31 വരെ മാത്രമേ വാങ്ങാന്‍ സാധിക്കൂ.

രൂപകല്‍പ്പനയുടെ കാര്യത്തില്‍ ഹാരിയര്‍ അഡ്വഞ്ചര്‍ വേരിയന്റുകള്‍ക്ക് മാറ്റങ്ങളൊന്നുമില്ല. ഹാരിയര്‍ എസ്‌യുവി ഇപ്പോഴും അതേ ആകര്‍ഷണീയത നിലനിര്‍ത്തുന്നു. ഹാരിയര്‍17 ഇഞ്ച് അലോയ് വീലുകളോടെയാണ് ലഭ്യമാകുന്നത്. സീവീഡ് ഗ്രീന്‍ എക്സ്റ്റീരിയര്‍ നിറം (ടോപ്-സ്‌പെക് വേരിയന്റുകളിലും ലഭ്യം), ഡ്യുവല്‍-ടോണ്‍ ബ്ലാക്ക് ആന്‍ഡ് ടാന്‍ ഇന്റീരിയര്‍ തീം എന്നിവ അഡ്വഞ്ചര്‍ X ട്രിമ്മിനെ വേറിട്ടു നിര്‍ത്തുന്നു.

tata harrier adventure x range launched

ഓട്ടോ വൈപ്പറുകള്‍ അധിക സവിശേഷതയായി നല്‍കുന്നു. അതേസമയം 17 ഇഞ്ച് അലോയ് വീലുകള്‍ക്കൊപ്പം പനോരമിക് സണ്‍റൂഫ്, 360-ഡിഗ്രി ക്യാമറ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 6 എയര്‍ബാഗുകള്‍ എന്നിവ പഴയ മോഡലുടേതിന് സമാനമാണ്. പുതിയ ഹാരിയര്‍ അഡ്വഞ്ചര്‍ X+ വേരിയന്റ്, X വേരിയന്റിലെ സവിശേഷതകള്‍ക്ക് പുറമെ റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ലെവല്‍ 2 അഡാസ് (ADAS) സ്യൂട്ട് എന്നിവ നല്‍കുന്നു.

അതേസമയം, മുമ്പ് അഡ്വഞ്ചര്‍+, അഡ്വഞ്ചര്‍+ A വേരിയന്റുകളില്‍ ഉണ്ടായിരുന്ന 18 ഇഞ്ച് അലോയ് വീലുകളും ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകളും ഈ പുതിയ വേരിയന്റുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി, ഡ്രൈവര്‍ ഡോസ് ഓഫ് അലേര്‍ട്ട്, ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ക്വാഡ് ഡിസ്‌ക് ബ്രേക്കിംഗ് തുടങ്ങിയ നൂതന ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു.

tata harrier adventure x interior

കൂടാതെ ടാറ്റ ഹാരിയര്‍ എസ്‌യുവിയുടെ പുതിയ വേരിയന്റിന് അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോളോടുകൂടിയ ADAS ലഭിക്കുന്നു. ആഭ്യന്തര വാഹന നിര്‍മ്മാതാക്കളുടെ അഭിപ്രായത്തില്‍ ഈ വിലയില്‍ ആദ്യമായാണ് ഈ ഫീച്ചര്‍ ലഭിക്കുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോളോടുകൂടിയ ADAS AT വേരിയന്റില്‍ മാത്രമേ ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഗ്ലോബല്‍ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ കാര്‍ കൂടിയാണ് ടാറ്റ ഹാരിയര്‍ എന്ന കാര്യം ഓര്‍മ വേണം.

ടാറ്റ ഹാരിയര്‍ എസ്‌യുവിയുടെ പുതിയ അഡ്വഞ്ചര്‍ വേരിയന്റുകളില്‍ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. 167 bhp പവറും 350 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6 സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുമായാണ് ഇത് വരുന്നത്. ടാറ്റ ഹാരിയര്‍ വേരിയന്റുകളുടെ വില ചുവടെയുള്ള പട്ടികയില്‍ വിശദമായി വായിക്കാം.

വേരിയന്റ് വില
സ്മാര്‍ട്ട് 14,99,990
പ്യുവര്‍ X 17,99,000
അഡ്വഞ്ചര്‍ X 18,99,000
അഡ്വഞ്ചര്‍ X+ 19,34,000
ഫിയര്‍ലെസ്സ് X 22,34,000 രൂപ
ഫിയര്‍ലെസ്സ് X+ 24,44,000 രൂപ

മാനുവല്‍ വേരിയന്റ് വിലകള്‍ മാത്രമേ ലിസ്റ്റ് ചെയ്തിട്ടുള്ളൂ. ഈ വിലകള്‍ 2025 ഒക്ടോബര്‍ 31 വരെ സാധുതയുണ്ടെന്ന കാര്യം ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു. പുതിയ ഹാരിയര്‍ അഡ്വഞ്ചര്‍ X (18.99 ലക്ഷം രൂപ), അഡ്വഞ്ചര്‍ X+ (19.34 ലക്ഷം രൂപ) എന്നീ വേരിയന്റുകള്‍ കണക്കിലെടുക്കുമ്പോള്‍ നിലവിലുള്ള അഡ്വഞ്ചര്‍ ട്രിമ്മുകളെ അപേക്ഷിച്ച് 55,000 രൂപ കുറവാണ് ഇവയുടെ വില.

More from DriveSpark

Article Published On: Tuesday, August 5, 2025, 15:07 [IST]
English summary
Tata harrier adventure x range launched in india prices starts from rs 18 99 lakh details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X