ആനപ്പാറയെ കീഴടക്കി ഹാരിയർ ഇവി! എംജിയും ഹ്യുണ്ടായിയും നാടു വിടേണ്ടി വരും; വൈറലായി പരസ്യവീഡിയോ
എപ്പോഴും പറയാറുള്ള കാര്യമാണ് എതിരാളികളെ ടാറ്റ നേരിടുന്ന രീതി. ഒരു വീഡിയോ അങ്ങ് ഇറക്കി വിട്ട് എതിരാളികളെ മിണ്ടാൻ വയ്യാത്ത അവസ്ഥയിലാക്കും ടാറ്റ മോട്ടോർസ്. അത്തരത്തിലൊരു വീഡിയോ ആണ് ടാറ്റ തങ്ങളുടെ ഒരു ഇവി മോഡൽ അവതരിപ്പിക്കുന്നതിന് മുൻപായി അങ്ങ് ഇറക്കി വിട്ടിരിക്കുന്നത്. ഇന്ന് ടാറ്റ ഹാരിയർ ഇവിയുടെ ലോഞ്ച് നടക്കാൻ പോകുകയാണ്. അതിന് മുൻപായി തങ്ങൾ അവതരിപ്പിക്കുന്ന മോഡൽ അത്ര ചില്ലറക്കാരനല്ല എന്ന് പറയാൻ വേണ്ടി ഒരു പരസ്യവീഡിയോ അങ്ങ് പോസ്റ്റ് ചെയ്തു. പിന്നീടങ്ങോട്ട് സോഷ്യൽ മീഡിയ കത്തിയെന്ന് തന്നെ പറയണം. അതും കേരളത്തിൽ നിന്നൊരു വീഡിയോ ആരും സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല.
കേരളത്തിലെ ആനപ്പാറയെന്ന മലമുകളിലേക്കുള്ള സാഹസിക യാത്രയാണ് പരസ്യ വീഡിയോയിൽ കാണുന്നത്. ഓരോ നിമിഷവും ഉദ്വേഗജനകമാണ്, തിരിച്ചുവരവ് പോലും സാധ്യമായിരിക്കില്ല എന്ന് സ്ഥലനിവാസികൾ പോലും ഉറപ്പ് പറയുന്നിടത്തേക്കാണ് ടാറ്റ ഹാരിയർ ഇവിയുടെ യാത്ര. പ്രദേശ വാസികളുടെ ഓർമ്മകളിൽ പോലും ആനപ്പാറയുടെ മുകളിലേക്ക് വാഹനം കയറി പോയതായി പറയുന്നില്ല. അങ്ങനെ ഒരു സ്ഥലത്തേക്കാണ് ടാറ്റ ഹാരിയർ ഇവി കയറാൻ പോകുന്നത്. അപകടം ഉറപ്പെന്ന് പറയുമ്പോൾ എന്തായിരിക്കും സംഭവിക്കുക.

വാഹനമോടിക്കുന്നതാരാണെന്ന് ആകാംക്ഷ ഉണ്ടാവാം. ഓഫ് റോഡറായ ഡോ. മുഹമ്മദ് ഫഹദ് ആണ്. അദ്ദേഹത്തിൻ്റെ നേട്ടങ്ങൾ വിരലിൽ എണ്ണിയാൽ തീരില്ല.മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഹാരിയർ ഇവി മലമുകളിൽ എത്തുന്നത്. ആദ്യത്തെ രണ്ട് ഘട്ടങ്ങളും ഹാരിയർ വളരെ അനായാസം തന്നെ മറികടക്കുന്നുണ്ട്. എന്നാൽ മൂന്നാം ഘട്ടമായ മലയുടെ ഉച്ചിയിലേക്ക് എത്തുന്നതിന് വാഹനം സ്പോർട് മോഡിലേക്ക് മാറ്റി ഓൾ വീൽ ഡ്രൈവിൻ്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുന്നത് വീഡിയോയിൽ കാണാം.
ടാറ്റയുടെ ട്രാൻപരൻ്റ് മോഡ് എന്ന സംവിധാനം ഇതിനായി ഏറെ ഗുണം ചെയ്തുവെന്ന് വീഡിയോ കാണുമ്പോൾ മനസിലാക്കും. വാഹനത്തെ അദൃശ്യമാക്കി കൊണ്ട് ട്രാക്ക് കാണുന്ന രീതിയാണ് ഇത്. താഴെ കൂർത്ത പാറകളോ കല്ലുകളോ ഉണ്ടെങ്കിൽ ഇതിൽ കാണാൻ സാധിക്കുമെന്നത് ഓഫ്റോഡിങ്ങിൽ ഏറെ ഗുണം ചെയ്യുന്ന സംഗതിയാണ്. വാഹനത്തിൻ്റെ പവർട്രെയിൻ വിശദാംശങ്ങൾ കമ്പനി ഇതുവരെ വിശദമായി പുറത്തുവിട്ടിട്ടില്ല.

റോക്ക് ക്രാൾ, സ്നോ, മണൽ തുടങ്ങിയ ടെറൈൻ മോഡുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ടെന്നാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്. ഓരോ ആക്‌സിലും ഘടിപ്പിച്ചിരിക്കുന്ന ഡ്യുവൽ മോട്ടോർ കോൺഫിഗറേഷനുള്ളതിനാൽ പെർഫോമൻസിന്റെ കാര്യത്തിൽ കില്ലാടിയായിരിക്കും ഹാരിയർ ഇവി. ഓഫ്-റോഡിംഗിന് വരെ സഹായിക്കുന്ന ബൂസ്റ്റ് മോഡ് അസിസ്റ്റിംഗ് ഫീച്ചറും ഇവിയിലുണ്ട് എന്ന് വീഡിയോയിൽ വ്യക്തമായി കാണിക്കുന്നുണ്ട്.
ഇതുകൂടാതെ ടച്ച് അധിഷ്ഠിത HVAC പാനൽ, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള 4-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ചെറിയ ഡ്രൈവ് സെലക്ടർ, റോട്ടറി ഡയൽ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ ഹോൾഡ് അസിസ്റ്റ്, ഒന്നിലധികം എയർബാഗുകൾ, ലെവൽ 2 ADAS എന്നിവയും അതിലേറെയും ഉൾപ്പെടെ മിക്ക സവിശേഷതകളും ഹാരിയർ ഇവിയിൽ ടാറ്റ വാഗ്‌ദാനം ചെയ്യും.

DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതിനാൽ ചാർജിംഗും തലവേദനയാവില്ല കേട്ടോ. മാത്രമല്ല, വരാനിരിക്കുന്ന ഹാരിയർ ഇവിയുടെ പ്രായോഗികത കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി V2V, V2L ഫംഗ്ഷനുകളും വാഗ്‌ദാനം ചെയ്തേക്കും. പെർഫോമൻസ് കണക്കുകൾ ഇനനത്തെ അവതരണ വേളയിലായിരിക്കും പ്രഖ്യാപിക്കുക. എങ്കിലും ടോർക്ക് ഔട്ട്പുട്ട് ഏകദേശം 500 Nm ആയിരിക്കുമെന്ന് ടാറ്റ മുമ്പ് വെളിപ്പെടുത്തിയിരുന്നു. 25 ലക്ഷം മുതൽ 30 ലക്ഷം വരെയാണ് ഹാരിയർ ഇവിക്ക് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








