കഴിഞ്ഞിട്ടില്ല രാമാ, ഒന്നൂടുണ്ട് ബാക്കി! ഹാരിയര്‍ ഇവി AWD വിലയറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി

ജൂണ്‍ ആദ്യ വാരമാണ് ടാറ്റ മോട്ടോര്‍സ് തങ്ങളുടെ കരുത്തുറ്റ ഇലക്ട്രിക് എസ്‌യുവിയായ ഹാരിയര്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ലോഞ്ച് ഇവന്റില്‍ പ്രാരംഭ വില പ്രഖ്യാപിച്ച കമ്പനി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റിയര്‍ വീല്‍ ഡ്രൈവ് വേരിയന്റുകളുടെ വില പ്രഖ്യാപിച്ചിരുന്നു. ഓള്‍ വീല്‍ ഡ്രൈവ് (AWD) പതിപ്പിന്റെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഹാരിയര്‍ ഇവി ഓള്‍ വീല്‍ ഡ്രൈവ് വേരിയന്റുകളുടെ വില നാളെ (2025 ജൂണ്‍ 27) ടാറ്റ പുറത്തുവിടുമെന്ന് കരുതുന്നു. ഓള്‍-വീല്‍-ഡ്രൈവ് കോണ്‍ഫിഗറേഷന്‍ ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രമേ ലഭ്യമാകൂ.

റിയര്‍ വീല്‍ ഡ്രൈവ് (RWD) പതിപ്പിനെക്കാള്‍ ഏകദേശം 2 ലക്ഷം രൂപ വരെ ഇതിന് വില കൂടുമെന്നാണ് സൂചന. ഔദ്യോഗിക ബുക്കിംഗ് ജൂലൈ 2 മുതലാണ് ആരംഭിക്കുക. ഹാരിയര്‍ ഇവിയുടെ RWD പതിപ്പില്‍ നിന്ന് വ്യത്യസ്തമായി, AWD വേരിയന്റില്‍ മികച്ച ട്രാക്ഷനും പെര്‍ഫോമന്‍സും നല്‍കുന്ന ഡ്യുവല്‍- മോട്ടോര്‍ സജ്ജീകരണമുണ്ട്. ടാറ്റയുടെ RWD ഹാരിയര്‍ ഇവിയുടെ ഉയര്‍ന്ന പതിപ്പുകളില്‍ കാണുന്ന ഫീച്ചറുകള്‍ ഇതിലും നിലനിര്‍ത്താന്‍ സാധ്യതയുണ്ട്.

tata harrier ev

12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, V2L റിവേഴ്‌സ് ചാര്‍ജിംഗ്, ലെവല്‍ 2 ADAS, ഓട്ടോ പാര്‍ക്ക് അസിസ്റ്റ്, പനോരമിക് സണ്‍റൂഫ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഹാരിയര്‍ ഇവിക്ക് 627 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. AWD സംവിധാനത്തോടെ വിപണിയിലെത്തുന്ന ഈ സെഗ്മെന്റിലെ ഏക മോഡല്‍ കൂടിയാണ് ഹാരിയര്‍ ഇവി.

ഹാരിയര്‍ ഇവിയുടെ കരുത്തും ശേഷിയും പ്രദര്‍ശിപ്പിക്കുന്നതിനായി ടാറ്റ ക്വാഡ് ഡേ എക്‌സ്പീരിയന്‍സ് എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. കാറിന്റെ ഓഫ്‌റോഡിംഗ് ശേഷിയും മറ്റ് അഭ്യാസ പ്രകടനങ്ങളും ഈ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു. കല്ലുകള്‍ നിറഞ്ഞ പാതയിലൂടെയുള്ള ഓഫ്‌റോഡിംഗ്, കുത്തനെയുള്ള കയറ്റം കയറല്‍, ടാങ്ക് വലിച്ചുനീക്കല്‍, ചെളിയും വെള്ളവും നിറഞ്ഞ വഴികളിലൂടെയുള്ള യാത്ര എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

tata harrier ev qwd

കൂടാതെ വാഹനം ഉയരത്തില്‍ ചാടിയ്ക്കുന്നതും കാണിച്ചു. ഒരു ഇലക്ട്രിക് കാറിന് സാധാരണയായി ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളാണ് ഇതെന്നും ടാറ്റ അവകാശപ്പെടുന്നു. വാഹനത്തിന്റെ അടിഭാഗത്തിനും ബോഡി ഷെല്ലിനുമുള്ള ബലം ഉറപ്പുവരുത്തുന്നതിനായി 1.5 ടണ്‍ ഭാരമുള്ള കണ്ടെയ്‌നര്‍ ഹാരിയര്‍ ഇവിയുടെ മുകളില്‍ വെച്ചതും ശ്രദ്ധേയമായി.

ഓഫ്‌റോഡിംഗിനെ പിന്തുണക്കുന്ന നിരവധി സവിശേഷതകള്‍ ഇതില്‍ ഉണ്ട്. പുതിയ 540 ഡിഗ്രി ക്യാമറ ഫംഗ്ഷന്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ മോണിറ്റര്‍ സിസ്റ്റത്തില്‍ അധികമായി ഒരു ആംഗിള്‍ കൂടി നല്‍കുന്നു. ഇത് കാറിന്റെ താഴെ എന്താണുള്ളതെന്ന് കാണിച്ചുതരുന്നു. ഈ പുതിയ ആംഗിള്‍ ട്രാന്‍സ്‌പേരന്റ് മോഡില്‍ പ്രവര്‍ത്തിക്കുന്നു. ഇത് ഓഫ്-റോഡ് സാഹചര്യങ്ങളില്‍ വലിയ കുഴികളിലൂടെയും മറ്റും ശ്രദ്ധയോടെ പോകാന്‍ ഡ്രൈവറെ സഹായിക്കുന്നു.

tata harrier ev

ഡ്യുവല്‍ മോട്ടോര്‍ ഓള്‍-വീല്‍-ഡ്രൈവ് സജ്ജീകരണമുള്ള ആദ്യത്തെ ഇലക്ട്രിക് കാര്‍ എന്ന പ്രത്യേകതയും ഹാരിയര്‍ ഇവിക്ക് സ്വന്തമാണ്. ഇതിന് ഓരോ ആക്‌സിലുകളിലും ഓരോ ഇലക്ട്രിക് മോട്ടോറുകളുണ്ട്. പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ ഹാരിയര്‍ ഇവി ബൂസ്റ്റ് മോഡില്‍ വെറും 6.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

സാധാരണ ഹാരിയറില്‍ നോര്‍മല്‍, റഫ്, വെറ്റ് എന്നിങ്ങനെ 3 ടെറൈന്‍ മോഡുകള്‍ മാത്രമാണുള്ളത്. എന്നാല്‍ ഇലക്ട്രിക് ഹാരിയറിലേക്ക് വരുമ്പോള്‍ ടാറ്റ മോട്ടോര്‍സ് മൊത്തം 6 മള്‍ട്ടി-ടെറൈന്‍ മോഡുകള്‍ അവതരിപ്പിക്കുന്നു. നോര്‍മല്‍, മഡ് റട്ട്‌സ്, റോക്ക് ക്രാള്‍, സാന്‍ഡ്, സ്‌നോ/ഗ്രാസ്, കസ്റ്റം മോഡ് എന്നിവയാണവ. ഈ മോഡുകള്‍ പവര്‍ ഡെലിവറി, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ത്രോട്ടില്‍ റെസ്‌പോണ്‍സ് എന്നിവയെ നിയന്ത്രിക്കുന്നു.

tata harrier ev interior

ഇത് എസ്‌യുവിക്ക് ദുഷ്‌കരമായ പരുക്കന്‍ ഭൂപ്രദേശങ്ങളില്‍ സഹായകമാവുന്നു. ടാറ്റ മോട്ടോര്‍സ് ഹാരിയര്‍ ഇവിയില്‍ പുതിയ 14.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അവതരിപ്പിച്ചു, ഇത് ടാറ്റ കാറുകളില്‍ ഏറ്റവും വലുതാണ്. സാംസങ് നിര്‍മ്മിച്ച നിയോ ക്യൂഎല്‍ഇഡി ഡിസ്പ്ലേ ഉപഭോക്താക്കള്‍ക്ക് മികച്ച കാഴ്ചാനുഭവം നല്‍കുന്നു.ഹാരിയര്‍ ഇവിയിലെ ഷാര്‍ക്ക് ഫിന്‍ ആന്റിനയില്‍ ഒരു അധിക ക്യാമറ കൂടി സ്ഥാപിച്ചിട്ടുണ്ട്.

ഈ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഡിജിറ്റല്‍ ഐആര്‍വിഎമ്മില്‍ (ഇന്‍സൈഡ് റിയര്‍ വ്യൂ മിറര്‍) കാണാം. ഇത് കാറിന്റെ പിന്നില്‍ നിന്നുള്ള വ്യക്തമായ കാഴ്ച നല്‍കുന്നു. ഇതിന് റെക്കോര്‍ഡിംഗ് ഫംഗ്ഷനുമുണ്ട്. സുരക്ഷയ്ക്കായി ഡാഷ്‌ക്യാമായും ഇത് ഉപയോഗിക്കാം. ഇന്ത്യന്‍ വിപണിയില്‍ ടാറ്റ ഹാരിയര്‍ ഇവി ഒരു തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ടാറ്റ QWD എന്ന് വിളിക്കുന്ന AWD വേരിയന്റുകളുടെ വില അറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം മതി.

More from DriveSpark

Article Published On: Thursday, June 26, 2025, 16:10 [IST]
English summary
Tata harrier ev awd variants price announcement tomorrow details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X